HOME » NEWS » Life » HERE ARE 5 WAYS TO WHITEN YOUR YELLOW TEETH AR

മഞ്ഞ നിറമുള്ള പല്ലുകളോ; വെളുപ്പിക്കാൻ ഇതാ 5 വഴികൾ

പല്ലുകളുടെ മഞ്ഞ നിറം മാറ്റി, വെൻമയേറിയ പല്ലുകൾ നേടാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ.

News18 Malayalam | news18-malayalam
Updated: February 25, 2021, 9:33 PM IST
മഞ്ഞ നിറമുള്ള പല്ലുകളോ; വെളുപ്പിക്കാൻ ഇതാ 5 വഴികൾ
teeth
  • Share this:
ഒരാളുടെ സൌന്ദര്യത്തിൽ പ്രധാന സ്ഥാനമാണ് പല്ലുകൾക്ക്. മഞ്ഞ നിറത്തിലുള്ള പല്ലുകൾ ആകർഷണീയത ഇല്ലാതാക്കും. വെൻമയുള്ള പല്ലുകൾ നിങ്ങളെ മനോഹരമാക്കും മാത്രമല്ല കൂടുതൽ പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസവും നൽകുന്നു. എന്നാൽ എല്ലാവർക്കും വെൻമയുള്ള പല്ലുകൾ ഉണ്ടാകണമെന്നില്ല, പല്ലുകളുടെ നിറം മാറ്റാനായി വൻതുക മുടക്കി സൌന്ദര്യവർദ്ധക ചികിത്സ തേടുന്നവരുണ്ട്. എന്നാൽ അതിന്‍റെ ഒരു ആവശ്യവുമില്ല. വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പല്ലിന് ഭംഗി വർദ്ധിപ്പിക്കാനാകും.

അതിന് മുമ്പ് പല്ലുകൾക്ക് മഞ്ഞ നിറം വരാനുള്ള കാരണം എന്താണെന്ന് നോക്കാം... നിങ്ങളുടെ പല്ലിന്റെ നിറം മാറി മഞ്ഞയായി മാറുന്നതിന് പല കാരണങ്ങളുണ്ട്. ഭക്ഷണം, ദന്ത ശുചിത്വം, പുകവലി, വാർദ്ധക്യം, ജനിതകശാസ്ത്രം, പരിസ്ഥിതി, ചില മരുന്നുകൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം. ചില രോഗങ്ങളും ചികിത്സകളും നിങ്ങളുടെ പല്ലിന്റെ ഏറ്റവും പുറം പാളിയായ ഇനാമലിനെ ബാധിച്ചേക്കാം.

നിങ്ങൾ സമാന പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നുവെങ്കിൽ, പല്ലുകളുടെ മഞ്ഞ നിറം മാറ്റി, വെൻമയേറിയ പല്ലുകൾ നേടാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ.

വെളിച്ചെണ്ണ- പല്ലുകളിൽ വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ചികിത്സ ഏറെ ഫലപ്രദമാണ്. ഇത് പല്ലുകളിലെ മഞ്ഞ നിറം കുറയ്ക്കുന്നതിനും മോണരോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഒരു ടീസ്പൂൺ വെളിച്ചെണ്ണ അഞ്ചു മിനിറ്റോളം നിങ്ങളുടെ വായിൽ കൊള്ളുക. ഒരു കാരണവശാലും ഇത് വിഴുങ്ങരുത്. അൽപ്പസമയത്തിനുശേഷം തുപ്പുകയും സാധാരണ വെള്ളം ഉപയോഗിച്ച് വാ കഴുകുകയും ചെയ്യുക. അതിന് മുകളിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുകയും ചെയ്യുക. കുറച്ചു ദിവസം ഇങ്ങനെ ചെയ്താൽ ഫലപ്രദമായ മാറ്റം കണ്ടു തുടങ്ങും.

അപ്പക്കാരം- ബേക്കിംഗ് സോഡയിൽ സ്വാഭാവികമായ ക്ലീനിങ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, ഈ ഘടകം പലതരം ടൂത്ത് പേസ്റ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുത്ത് കുറച്ച് തുള്ളി വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മിശ്രിതം ഉപയോഗിച്ച് കുറച്ച് നേരം പല്ല് തേക്കുക. ഇത് ചെയ്ത ശേഷം വായ കഴുകുക. ദിവസവും ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് പല്ലുകളുടെ മഞ്ഞ നിറം ഒഴിവാക്കാൻ സഹായിക്കും.

ആപ്പിൾ സിഡെർ വിനെഗർ- നിങ്ങളുടെ പല്ലുകൾ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങൾക്കും ഗുണം നൽകുന്ന ഒരു ഘടകമാണ് ആപ്പിൾ സിഡെർ വിനെഗർ. കറ ഒഴിവാക്കാനും പല്ല് വെളുപ്പിക്കാനും സഹായിക്കുന്ന ബ്ലീച്ചിംഗ് ഗുണങ്ങൾ ഇതിലുണ്ട്. ഒന്നോ രണ്ടോ ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ കലർത്തുക. ഈ മിശ്രിതം ഒരു മിനിറ്റ് വായിൽ കൊണ്ടശേഷം കഴുകിക്കളയുക, പല്ല് തേക്കുന്നതിനുമുമ്പ് ദിവസവും ഇത് ചെയ്യുക.

പഴ തൊലികൾ- വാഴപ്പഴം, ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലികളിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ല് വെളുപ്പിക്കാൻ സഹായിക്കും. വായിലെ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഒരു വാഴപ്പഴം, ഓറഞ്ച് അല്ലെങ്കിൽ നാരങ്ങ തൊലി എടുത്ത് പല്ല് തേയ്ക്കുക. പല്ല് തേക്കുന്നതിനുമുമ്പ് ഒന്നോ രണ്ടോ മിനിറ്റ് വിടുക. അതിനു ശേഷം ശുദ്ധമായ വെള്ളത്തിൽ വായ കഴുകുക. ദിവസം ഒന്നിലേറെ തവണ ഇങ്ങനെ ചെയ്താൽ പല്ലിലെ മഞ്ഞ നിറം മാറി കിട്ടും.

Also Read- സെക്സിലേർപ്പെട്ടാൽ ശരീരഭാരം കൂടുമെന്നത് ശരിയാണോ? ഉത്തരം ഇതാണ്!

ഉമിക്കരി- നമുക്കെല്ലാം അറിയുന്നതുപോലെ, ടൂത്ത് പേസ്റ്റ് സജീവമാകുന്നതിന് മുമ്പ് നമ്മുടെ നാട്ടിൽ പല്ല് തേക്കാൻ ഉപയോഗിച്ചിരുന്നത് ഉമിക്കരിയാണ്. ഉമിക്കരി കറ നീക്കംചെയ്യാനും വായിലെ ബാക്ടീരിയ, വിഷവസ്തുക്കൾ എന്നിവ ഒഴിവാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ടൂത്ത് ബ്രഷിൽ കുറച്ച് ഉമിക്കരി ഇടുക, രണ്ട് മിനിറ്റ് സൌമ്യമായി പല്ല് തേക്കുക. നിങ്ങളുടെ വായ വെള്ളത്തിൽ കഴുകുക. ഇത് പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാൻ സഹായിക്കും.

നിരാകരണം: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പരിഹാരങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു പ്രൊഫഷണൽ മെഡിക്കൽ പ്രാക്ടീഷണറുടെ അഭിപ്രായം തേടുക.
Published by: Anuraj GR
First published: February 25, 2021, 9:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories