• HOME
  • »
  • NEWS
  • »
  • life
  • »
  • Body Muscles | മസിലുള്ള ദൃഢമായ ശരീരമാണോ നിങ്ങളുടെ സ്വപ്നം? ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Body Muscles | മസിലുള്ള ദൃഢമായ ശരീരമാണോ നിങ്ങളുടെ സ്വപ്നം? ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ രീതിയിൽ മസിലുകൾ വികസിപ്പിക്കുന്നതിനുള്ള ചില മാർഗങ്ങൾ ഇതാ

  • Share this:
    ശരീരഭാരം കുറച്ച് ആകർഷകമായ ശരീരഭംഗി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ദീർഘനാളത്തെ പരിശ്രമത്തിന് ശേഷമാണ് പലരും ആകർഷകമായ ശരീരം (Body) സ്വന്തമാക്കുന്നത്. ശരിയായ ശ്രദ്ധ, സ്ഥിരോത്സാഹം, ദീർഘകാല പ്രതിബദ്ധത, എന്നിവ ആകർഷകമായ ശരീര വടിവിന് ആവശ്യമാണ്. ഇതിനായി നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ ശരീരത്തിന്റെ പരിധികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ശരിയായ രീതിയിൽ മസിലുകൾ (Muscles) വികസിപ്പിക്കുന്നതിനുള്ള (muscle building ) ചില മാർഗങ്ങൾ ഇതാ

    ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (Focus on your diet)
    നിങ്ങൾ മസിലുകൾ കൂട്ടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഘടകങ്ങളാണ് കലോറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് (calories, protein, and carbs) എന്നിവ. അധിക കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടാൻ ഇടവരുത്താതെ നല്ല രീതിയിൽ മസിലുകൾ ദൃഢമാക്കുന്നതിന് ശരീരഭാരത്തിന് അനുസരിച്ച് പോഷകങ്ങൾ ഉൾപ്പെടുത്തണം. ഒരു കിലോ ശരീരഭാരത്തിന് 300-500 കലോറി, 1.6 ഗ്രാം പ്രോട്ടീൻ, 0.5–1.5 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം.

    വ്യായാമങ്ങൾക്കിടയിലെ വിശ്രമം

    ചിലർ കഠിനമായി വ്യായാമം ചെയ്ത് പെട്ടന്ന് മസിലുകൾ പെരുപ്പിക്കാൻ ശ്രമിക്കും. എന്നാൽ ഈ രീതി ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ബോഡി ബിൽഡറിന്റെ സഹായം ചോദിച്ച് മുന്നോട്ട് പോകാം. വ്യായാമം ചെയ്യുന്ന സമയത്ത് ഓരോ സെറ്റുകൾക്കിടയിലും ചെറിയ ഇടവേളകൾ എടുക്കുന്നത് സെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇത് കൂടുതൽ മസിൽ വളർച്ചയ്ക്കും കാരണമാകുന്നു.

    സ്ട്രെച്ച് ചെയ്യാൻ മറക്കരുത്

    ഓരോ വ്യായാമത്തിനു ശേഷവും 10 മിനിറ്റ് വിശ്രമിക്കാൻ ശ്രമിക്കുക. ഈ സമയത്ത് ചെറിയ രീതിയിലുള്ള സ്ട്രെച്ചിംഗ് ചെയ്യാനും ശ്രമിക്കുക. കാരണം ഈ സമയത്ത് സ്ട്രെച്ച് ചെയ്യുമ്പോൾ പേശിയെ അയവുള്ളതും ആരോഗ്യമുള്ളതും ആയി നിലനിർത്താൻ സഹായിക്കുന്നു.

    നിങ്ങളുടെ ഭക്ഷണത്തിൽ ഉറപ്പായും പഴങ്ങൾ ഉൾപ്പെടുത്തുക

    മസിലുകൾ വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, ഏതൊരാൾക്കും ആരോഗ്യത്തോടെയിരിക്കാൻ പഴങ്ങളും പച്ചക്കറികളും അനിവാര്യമാണ്. മസിലുകൾ ദൃഢമാകുമ്പോൾ പഴങ്ങൾ എങ്ങനെ പ്രയോജനകരമാകുമെന്ന് അതുകൊണ്ട് തന്നെ പറയേണ്ട ആവശ്യമില്ല. വിറ്റാമിനുകളും ധാതുക്കളും നാരുകളും കൂടുതലുള്ള നിരവധി പഴങ്ങൾ നമുക്ക് ലഭിക്കും. ശരീര വളർച്ചയ്‌ക്കും ആരോഗ്യത്തിനും ദൃഢമായ ശരീരത്തിനും പഴങ്ങളിലെ ഈ പോഷകങ്ങൾ അനിവാര്യമാണ്.

    ചെറിയ വ്യായാമങ്ങൾ

    തുടക്കക്കാർ ചെറിയ വ്യായാമങ്ങൾ ചെയ്ത് തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. കാരണം തുടക്കത്തിൽ അവർക്ക് മസിലിലിൽ വേദനകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. മാത്രമല്ല പുതിയ വ്യായാമ രീതിയിലേക്ക് പൊരുത്തപ്പെടാൻ നിങ്ങളുടെ ശരീരത്തിന് കൂടുതൽ സമയം നൽകുകയും വേണം. ലഘുവായ വ്യായാമത്തിൽ നിന്ന് ആരംഭിക്കുന്നത് പരിക്കും പേശി വേദനയുമൊക്കെ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

    മസിലുകൾ ഉള്ള ആകർഷകമായ ശരീരം മിക്ക ആളുകളുടെയും സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ ശരീരത്തെ അമിതമായി പരിശീലിപ്പിക്കുന്നത് പേശിയ്ക്ക് കേടുപാടുണ്ടാകുന്നതിന് കാരണമാകും. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകത മനസ്സിലാക്കി നിങ്ങളെ മികച്ച രീതിയിൽ നയിക്കാൻ കഴിയുന്ന വിദഗ്ധരുടെ കീഴിൽ പരിശീലനം നേടുന്നതായിരിക്കും ഉത്തമം.
    Published by:Rajesh V
    First published: