നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • സ്ത്രീകൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

  സ്ത്രീകൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

  സ്ത്രീകൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

  Woman_Diet

  Woman_Diet

  • Share this:
   ഈ മഹാമാരി കാലത്ത് ആരോഗ്യസംരക്ഷണം ഏറെ വെല്ലുവിളി നേരിടുകയാണ്. എന്നാൽ മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധ ശേഷി നൽകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഇക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ കോശങ്ങളുടെയും പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് പലതരം ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഒപ്പം ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാനും രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുകയും വേണം. ഇവിടെയിതാ, സ്ത്രീകൾ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

   കാബേജ്- ഒരു സ്ത്രീയ്ക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിൻ കെ പകുതിയിലേറെ കാബേജിൽ അടങ്ങിയിരിക്കുന്നു. ഇത് ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കാനും, അസ്ഥികളുടെ ബലത്തിനും ഉത്തമമായ ഒന്നാണ് കാബേജ്.

   ശതാവരി- അവശ്യ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഒരു ഉത്തമ പച്ചക്കറിയും ഔഷധ സസ്യവുമാണ് ശതാവരി. ഇതിന്‍റെ ഇലയും കിഴങ്ങും ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. കൂടാതെ ചർമ്മത്തിന്‍റെ ആരോഗ്യസംരക്ഷണത്തിനും ഇത് പ്രധാനമാണ്. ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയുന്നു. അസ്ഥികളുടെ ബലത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയും ഈ സൂപ്പർഫുഡിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്പൈന ബിഫിഡ പോലുള്ള ജനന വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു.

   You may also like:രോഗപ്രതിരോധശേഷി വ‍ർദ്ധിപ്പിക്കാൻ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് പാനീയങ്ങൾ

   പയർ- ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി, മറ്റ് പല പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണിത്. സുസ്ഥിര ഊർജ്ജത്തിന്റെ നല്ല ഉറവിടം കൂടിയാണ് പയർ. ഹൈപ്പോതൈറോയിഡിസം നിങ്ങളെ ക്ഷീണിതരാക്കുന്നുവെങ്കിൽ അതിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് പയർ. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം നിലനിർത്താനും പയർ സഹായിക്കുന്നു.

   Also Read- ശരീരത്തിൽ പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങൾ അറിയാം

   ചെറുമധുരനാരങ്ങ, മുന്തിരി, ഓറഞ്ച്- നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഫ്ലേവനോയ്ഡുകളുടെ സമൃദ്ധമായ ഉറവിടമാണ്, ഇത് ചില സ്ത്രീകളിൽ ഉണ്ടാകാൻ ഇടയുള്ള ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ചെയ്യുന്നു. ആർത്തവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെ ചെറുക്കുകയാണ് സിട്രസ് പഴങ്ങൾ പഴങ്ങൾ ചെയ്യുന്നത്.

   പപ്പായ- ആന്റിഓക്‌സിഡന്റ് ബീറ്റാ കരോട്ടിൻ ഏറെ അടങ്ങിയിരിക്കുന്ന ഉത്തമ ഫലമാണ് പപ്പായ. പപ്പായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ലൈകോപീൻ. ഇത് സെർവിക്കൽ ക്യാൻസർ, സ്തനാർബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ ആരോഗ്യകരമായ തലങ്ങളിൽ നിലനിർത്തുന്നതിലൂടെ ഹൃദ്രോഗം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
   Published by:Anuraj GR
   First published:
   )}