• HOME
  • »
  • NEWS
  • »
  • life
  • »
  • Relationship | അകൽച്ചകളില്ലാതെ ദാമ്പത്യം സുന്ദരമാക്കാം; പങ്കാളിയുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

Relationship | അകൽച്ചകളില്ലാതെ ദാമ്പത്യം സുന്ദരമാക്കാം; പങ്കാളിയുമായി സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

നിങ്ങളുടെ പങ്കാളിയുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകള്‍ ഇവയാണ്:

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ആരോഗ്യകരമായി ഒരു ബന്ധം നിലനിര്‍ത്തുന്നതിന് ആശയവിനിമയം വളരെ പ്രധാന ഘടകമാണെന്ന് പലപ്പോഴും പറയാറുണ്ട്. ദാമ്പത്യ ബന്ധം മാത്രമല്ല ഏത് തരത്തിലുള്ള ബന്ധമായാലും, അത് നിലനിര്‍ത്താനും കൈകാര്യം ചെയ്യുന്നതിനും ആളുകൾ മികച്ച രീതിയിൽ ആശയവിനിമയം നടത്തണം. ആശയവിനിമയം എന്നത് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു അത് പറയുക മാത്രമല്ല, നിങ്ങളുടെ പങ്കാളിയെ കേള്‍ക്കുക എന്നത് കൂടിയാണ്. കേള്‍ക്കുമ്പോള്‍ വളരെ സിംപിള്‍ ആയി തോന്നുമെങ്കിലും, തെറ്റിദ്ധരിക്കാതെയും തെറ്റിദ്ധരിക്കപ്പെടാതെയും ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ പങ്കാളി ദേഷ്യപ്പെടുകയും നിങ്ങള്‍ ഒരു തെറ്റായ വാക്ക് പറയുകയും ചെയ്താല്‍, അത് വലിയൊരു തെറ്റിലേക്ക് നയിച്ചേക്കാം, അത് ശരിയാകാന്‍ ദിവസങ്ങളെടുക്കും. നിങ്ങളുടെ പങ്കാളിയുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകള്‍ ഇവയാണ്:

    സംസാരത്തിന്റെ ടോണ്‍ ശ്രദ്ധിക്കുക (Manage your tone)

    ഓരോരുത്തരുടെയും ടോണ്‍ വ്യത്യസ്തമായിരിക്കും. നിങ്ങള്‍ കര്‍ക്കശമായ സ്വരത്തില്‍ തമാശയായി എന്തെങ്കിലും പറയുകയാണെങ്കില്‍, അത് ആശയവിനിമയത്തെ മറ്റൊരു തലത്തിലേക്ക് നയിക്കും. അതിനാല്‍, നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ടോണ്‍ സൌമ്യമായിരിക്കാൻ ശ്രദ്ധിക്കുക. തര്‍ക്കം ഉണ്ടാകുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കാതിരിക്കുക. അത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ശാന്തമായ ടോണിൽ സംസാരിക്കുക.

    മെസേജുകളായി ആശയവിനിമയം നടത്തരുത് (Do not say it over text)

    ഏത് മോഡിലൂടെയും ആശയവിനിമയം നടത്താം, എന്നാല്‍ മെസേജുകളിലൂടെ ആശയവിനിമയം നടത്തുന്നത് അത്ര ഉചിതമല്ല. അവ വെറും വാക്കുകളാണ്, നിങ്ങള്‍ പറയുന്നത് മറ്റൊരാള്‍ അതേ രീതിയില്‍ എടുക്കണമെന്നില്ല. ചിലപ്പോള്‍ അത് തെറ്റായ രീതിയില്‍ എടുത്തേക്കാം. അതിനാല്‍, നിങ്ങള്‍ക്ക് ആരോഗ്യകരമായ ആശയവിനിമയം നടത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ടെക്സ്റ്റിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുക.

    ശരിയായ സമയം തിരഞ്ഞെടുക്കുക (choose the right time)

    നിങ്ങള്‍ പങ്കാളിയുമായി വഴക്കിടുകയും അവര്‍ക്ക് നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ ശാന്തരാകുകയും നിങ്ങളുടെ നിലപാട് മനസ്സിലാക്കുകയും ചെയ്യുന്ന സമയത്തിനായി കാത്തിരിക്കണം. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍പ്പോലും, അവര്‍ക്ക് കേള്‍ക്കാനും മനസ്സിലാക്കാനും കഴിയുന്ന സമയത്ത് അതിനെ കുറിച്ച് സംസാരിക്കുക.

    പറയാതെ പറയുക (Say it without saying it)

    വാക്കുകളിലൂടെ മാത്രമല്ല ഒരാള്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയുക. നിങ്ങളുടെ പങ്കാളി പറയുന്നത് മനസ്സിലാക്കുന്നുണ്ടെന്ന് നിങ്ങളുടെ പ്രവൃത്തികളിലൂടെ തെളിയിക്കുക. നിങ്ങള്‍ ടവല്‍ കട്ടിലില്‍ വയ്ക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍, ക്ഷമാപണം നടത്തുന്നതിന് പകരം അത് കട്ടിലില്‍ വെയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത്തരം ആംഗ്യങ്ങള്‍ പലതും പറയാതെ പറയുന്നുണ്ട്.

    കഴിഞ്ഞുപോയ കാര്യങ്ങള്‍ പറയാതിരിക്കുക (Dont quote past)

    ഒരാളുടെ മോശം കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വീണ്ടും വീണ്ടും പറയാറുണ്ട്. സംസാരിക്കുമ്പോള്‍ കഴിഞ്ഞുപോയ കാര്യങ്ങള്‍ പറയുന്നത് അത്ര നല്ല കാര്യമല്ല. അതിനാല്‍, നിങ്ങള്‍ ആരോഗ്യകരമായ ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍, നിങ്ങളുടെ പങ്കാളിക്ക് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത മുന്‍കാല സംഭവങ്ങളൊന്നും പറയാതിരിക്കാന്‍ ശ്രമിക്കുക.
    First published: