• HOME
  • »
  • NEWS
  • »
  • life
  • »
  • Cardio Exercise | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ

Cardio Exercise | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ

ശരീരഭാരം കുറയ്ക്കാനുള്ള മികച്ച വഴികളിലൊന്നാണ് കാര്‍ഡിയോ എക്സർസൈസുകൾ ചെയ്യുക എന്നതാണ്

  • Share this:
    ശരീരത്തിന്റെ ഫിറ്റ്‌നസ് (Fitness) കൈവരിക്കുന്നതിന് ജിമ്മില്‍ പോകണമെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ അത് തെറ്റാണ്. വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ഇതിന് നിങ്ങളെ സഹായിക്കുമെന്ന് മനസ്സിലാക്കുക. ഇപ്പോള്‍ ധാരാളം ഓണ്‍ലൈന്‍ വര്‍ക്കൗട്ട് ആപ്പുകള്‍ (Online Workout Apps) ലഭ്യമായതുകൊണ്ട് ഇക്കാലത്ത് വീട്ടിലിരുന്നുള്ള വ്യായാമങ്ങള്‍ വളരെ എളുപ്പമാണ്. വിലയേറിയ ഉപകരണങ്ങളൊന്നും ഇതിന് ആവശ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

    ശരീരഭാരം കുറയ്ക്കാനുള്ള മികച്ച വഴികളിലൊന്നാണ് കാര്‍ഡിയോ എക്സർസൈസുകൾ ചെയ്യുക എന്നതാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിശീലിക്കാവുന്ന ചില കാര്‍ഡിയോ വ്യായാമങ്ങള്‍ ഇതാ:

    ജമ്പിംഗ് ജാക്ക്‌സ് (Jumping Jacks): തുടക്കക്കാര്‍ക്കുള്ള ഒരു കാര്‍ഡിയോ വ്യായാമമാണ് ഇത്. നിങ്ങള്‍ക്ക് ഇത് എവിടെയിരുന്നും ചെയ്യാന്‍ കഴിയും. ഒരുപാട് സ്ഥലമോ വലിയ ഉപകരണങ്ങളോ ഇതിനാവശ്യമില്ല. നിങ്ങളുടെ ശരീരത്തിലെ പേശികളെ സ്‌ട്രെച്ച് ചെയ്യാനും ഹൃദയം പമ്പ് ചെയ്യാനും ഈ വ്യായാമം സഹായിക്കുന്നു.

    read also- Alcohol and Exercise | വ്യായാമം ചെയ്യാത്തവരേക്കാൾ കൂടുതൽ മദ്യപിക്കുന്നത് വ്യായാമം ചെയ്യുന്നവരെന്ന് പഠനം

    ജമ്പ് റോപ്പ് (Jump Rope): നമ്മളില്‍ പലരും കുട്ടിക്കാലം മുതല്‍ ജമ്പ് റോപ്പ് ചെയ്യുന്നവരാണ്. ഇത് വളരെ രസകരമായ ഒരു വ്യായാമമാണ്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സജീവമായി തുടരാനും സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും മാത്രമല്ല, ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. നിങ്ങള്‍ക്ക് രണ്ട് കാലുകളും ഒന്നിച്ച് ഉയർത്തി ചാടാം, അല്ലെങ്കിൽ ഒരു കാലില്‍ ഊന്നി മറ്റേ കാലുയർത്തി ചാടിയും ഈ വ്യായാമം ശീലിക്കാം.

    read also- Daily Workout | ദിവസവും വെറും പത്ത് മിനിട്ട് വ്യായാമം ശീലമാക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി

    സ്‌ക്വാറ്റ് ജമ്പുകള്‍ (Squat Jumps): സ്‌ക്വാറ്റുകള്‍ ഒരു കാര്‍ഡിയോ വ്യായാമമല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെങ്കിലും സ്‌ക്വാറ്റ് ജമ്പുകള്‍ നല്ലൊരു ബദൽ മാർഗമാണ്. ഇത് നിങ്ങളുടെ ഗ്ലൂട്ട് പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു. നിങ്ങളുടെ കാലുകള്‍ക്കും പാദങ്ങള്‍ക്കും ബലം നല്‍കാനുള്ള ഒരു മികച്ച വ്യായാമമായിരിക്കും ഇത്.

    ബര്‍പ്പീസ് (Burpees): തുടക്കക്കാരായ ആളുകള്‍ക്ക് ബര്‍പ്പീസ് അല്‍പ്പം കഠിനമായിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ ഈ വ്യായാമം ആരംഭിച്ചു കഴിഞ്ഞാല്‍, അതിന്റെ ഗുണങ്ങള്‍ നേരിട്ട് തന്നെ അറിയാം. ബര്‍പ്പീസ് ചെയ്താല്‍ നിങ്ങള്‍ക്ക് 10 മിനിറ്റിനുള്ളില്‍ 100 കലോറി വരെ എരിച്ചു കളയാൻ സാധിക്കും.

    read also- Exercise | ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഓരോ മണിക്കൂറിലും 3 മിനിറ്റ് വ്യായാമം ചെയ്താൽ അകാലമരണ സാധ്യത കുറയ്ക്കാം

    നൃത്തം (Dance): നിങ്ങളുടെ ഹൃദയത്തെ പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളെന്തും കാര്‍ഡിയോ വ്യായാമത്തില്‍ ഉള്‍പ്പെടുത്താം. നൃത്തം ചെയ്യുക എന്നത് അതിനുള്ള മികച്ച മാർഗം ആണ്. വ്യായാമം ചെയ്യാനുള്ള ഏറ്റവും രസകരമായ മാര്‍ഗങ്ങളിലൊന്നാണ് നൃത്തം.
    Published by:Arun krishna
    First published: