നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Postpartum Hair Fall | പ്രസവശേഷമുള്ള മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  Postpartum Hair Fall | പ്രസവശേഷമുള്ള മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  പ്രസവശേഷമുള്ള മുടികൊഴിച്ചിൽ കുഞ്ഞിന്റെ ജനനശേഷം എപ്പോൾ വേണമെങ്കിലും തുടങ്ങുകയും ഒരു വർഷം വരെ തുടരുകയും ചെയ്യാം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുടികൊഴിച്ചിൽ (Hair Fall) പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ പലതാണ്. ഒരാളുടെ ആരോഗ്യസ്ഥിതി മുതൽ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം വരെ എന്തുമാകാം മുടികൊഴിച്ചിലിന് കാരണങ്ങൾ. എന്നാൽ പ്രസവത്തിന് ശേഷമുള്ള സ്ത്രീകളുടെ മുടികൊഴിച്ചിൽ (Postpartum Hairfall) വളരെ സാധാരണമാണെന്ന് പലർക്കും അറിയില്ല. പ്രസവശേഷമുള്ള മുടികൊഴിച്ചിലിന് പ്രധാന കാരണം ഹോർമോൺ വ്യതിയാനങ്ങളാണ്. ഗർഭകാലത്തും പ്രസവശേഷവും ഇത്തരത്തിൽ മുടികൊഴിച്ചിലുണ്ടാകാറുണ്ട്. മുപ്പത് മുതൽ അറുപത് ശതമാനം സ്ത്രീകൾക്കും പ്രസവശേഷം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്ന് കോസ്മെറ്റോളജിസ്റ്റ് ഡോ ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിലെ തന്റെ സമീപകാല പോസ്റ്റിൽ പറയുന്നുണ്ട്. ഈ അവസ്ഥയെ പ്രസവാനന്തര അലോപ്പേഷ്യ എന്നാണ് വിളിക്കുന്നത്. ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നതെന്നും ഗീതിക പറയുന്നു. എന്നാൽ പ്രസവശേഷമുള്ള മുടികൊഴിച്ചിൽ താത്കാലികമാണെന്നും ഗീതിക പറയുന്നു.

   പ്രസവശേഷമുള്ള മുടികൊഴിച്ചിൽ കുഞ്ഞിന്റെ ജനനശേഷം എപ്പോൾ വേണമെങ്കിലും തുടങ്ങുകയും ഒരു വർഷം വരെ തുടരുകയും ചെയ്യാം. ഈ മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ചില വഴികളാണ് താഴെ പറയുന്നത്.

   ഹെയർ സപ്ലിമെന്റ്സ്
   പ്രസവശേഷവും ഹെയർ സപ്ലിമെന്റുകൾ കഴിക്കുന്നത് നിർത്തരുത്. ഡോക്ടർമാർ നിർദ്ദേശിച്ചാൽ മാത്രം നിർത്തുക. സപ്ലിമെന്റുകളിൽ ചില പ്രധാന വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ ഒരു പരിധിവരെ തടയാൻ സഹായിക്കും.

   പോഷകാഹാരം
   പ്രസവശേഷം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ ആവശ്യമാണ്. കാരണം ആദ്യത്തെ കുറച്ച് വർഷങ്ങളിൽ സ്ത്രീകൾ തീർച്ചയായും മുലയൂട്ടും. ഇലക്കറികൾ, മധുരക്കിഴങ്ങ്, വിവിധ തരം പഴങ്ങൾ എന്നിവ കഴിക്കുന്നത് നിങ്ങളുടെയും കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും കാത്തുസൂക്ഷിക്കും. നിങ്ങൾ മീൻ കഴിക്കാത്ത ആളാണെങ്കിൽ ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകൾ കഴിക്കുക. എന്നാൽ മത്സ്യത്തിലെ ഉയർന്ന അളവിലുള്ള മെർക്കുറി മൂലവും മുടി കൊഴിച്ചിൽ സംഭവിക്കാം. നിങ്ങളുടെ ഭക്ഷണക്രമത്തിന് നിങ്ങളുടെ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യവുമായി വളരെയേറെ ബന്ധമുണ്ട്. ജങ്ക് ഫുഡിലെ പൂരിത കൊഴുപ്പുകൾ അമിതവണ്ണം, ഹൃദ്രോഗം എന്നിവയ്ക്ക്കാരണമാകും. ദിവസേന എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും മുടി കൊഴിച്ചിലും ഉണ്ടാകാം.

   ഹെയർ കെയർ ട്രീറ്റ്മെന്റുകൾ
   പ്രസവശേഷം മുടിയിൽ വീര്യം കുറഞ്ഞ ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക. മുടി മുറുക്കെ കെട്ടിവയ്ക്കാതിരിക്കുക.

   നന്നായി ഉറങ്ങുക, വിശ്രമിക്കുക
   രാത്രിയിലെ മികച്ച ഉറക്കം മുടികൊഴിച്ചിൽ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മുടി കൊഴിച്ചിലിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് സമ്മർദ്ദമാണ്. നല്ല ഉറക്കം നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആശ്വാസം നൽകും. നിങ്ങളുടെ കുഞ്ഞിന്റെ ആദ്യ ജന്മദിനത്തിന് ശേഷവും മുടി കൊഴിയുന്നത് തുടർന്നാൽ ഒരു ഡോക്ടറെ കാണേണ്ടതാണ്.
   Published by:Sarath Mohanan
   First published:
   )}