• HOME
  • »
  • NEWS
  • »
  • life
  • »
  • Listening Skill | കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്‌കില്‍ മെച്ചപ്പെടുത്താൻ ചില ടിപ്പുകള്‍ ഇതാ

Listening Skill | കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്‌കില്‍ മെച്ചപ്പെടുത്താൻ ചില ടിപ്പുകള്‍ ഇതാ

കുട്ടികളില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാം

  • Share this:
    കുട്ടികളില്‍ നല്ല ശീലങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കുന്നതിനൊപ്പം, അവര്‍ ചെറുപ്പത്തിൽ തന്നെ അടിസ്ഥാനപരമായ കഴിവുകള്‍ (basic skills) വികസിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള വൈദഗ്ധ്യം കുട്ടിയ്ക്ക് ഉണ്ടായിരിക്കണം. പറയുന്ന അല്ലെങ്കിൽ കേൾക്കുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രദ്ധിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവിനെയാണ് ലിസണിംഗ് സ്‌കില്‍സ് (listening skills) എന്ന് വിളിക്കുന്നത്. ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും മികച്ച രീതിയിൽ സാമൂഹിക ജീവിതം നയിക്കുന്നതിനും ഒരാള്‍ക്ക് ഈ കഴിവുകള്‍ ആവശ്യമാണ്.

    ഈ കഴിവുകള്‍ പിന്നീട് ജീവിതത്തില്‍ നേടിയെടുക്കാന്‍ പ്രയാസമാണ്. അതിനാല്‍ കുട്ടികള്‍ അവരുടെ ചെറിയ പ്രായത്തില്‍ (childhood) തന്നെ അവ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെ മാതാപിതാക്കള്‍ (parents) ഒരു നിര്‍ണായക പങ്ക് വഹിക്കേണ്ടതുണ്ട്. പ്രൈമറി സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പ് മിക്ക കുട്ടികളിലും ലിസണിംഗ് സ്‌കില്‍ വികസിപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഓരോ കുട്ടിയും കേള്‍ക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറയുന്നതോ കളിക്കുന്നതോ ആയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കേണ്ടതുണ്ട്. കുട്ടികളില്‍ ഈ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇവയില്‍ ചില രീതികള്‍ താഴെപ്പറയുന്നവയാണ്.

    വായന
    നിങ്ങളുടെ കുട്ടിയുടെ ലിസണിംഗ് സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് കഥ പറച്ചില്‍. മാതാപിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു കഥ വായിച്ചു കൊടുക്കാം. പക്ഷേ, മാതാപിതാക്കള്‍ ഇതിനിടയില്‍ കുട്ടിയോട് ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുകയും അവര്‍ കഥ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

    ചര്‍ച്ചകള്‍
    കുട്ടികളുമായി ആകര്‍ഷകമായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയുകയും ചെയ്യുക. കുട്ടിയോട് സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും കുട്ടിയ്ക്ക് താല്‍പ്പര്യമുള്ള മറ്റ് കാര്യങ്ങളെക്കുറിച്ചും ചോദിക്കാം. നിങ്ങള്‍ക്കും കുട്ടിക്കും ഇടയിൽ എന്തെങ്കിലും ആശയവിനിമയ വിടവ് ഉണ്ടെങ്കില്‍ അത് നികത്താന്‍ ശ്രമിക്കുക.

    മാതാപിതാക്കള്‍ ശ്രദ്ധിക്കുക
    കുട്ടിയുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ നിർദേശിക്കുന്നു. ഇരുവരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുകയാണെങ്കില്‍ അവര്‍ തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കാം.

    മറ്റ് പ്രവര്‍ത്തനങ്ങള്‍
    കുട്ടിയോടൊപ്പം ഓഡിയോബുക്കുകള്‍ കേള്‍ക്കുന്നതിലൂടെ അവരുടെ ലിസണിംഗ് സ്‌കില്ലുകള്‍ ക്രമേണ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതില്‍ കേട്ട കാര്യങ്ങള്‍ വിവരിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്യാം. കേള്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക ഗെയിമുകള്‍ കളിക്കാനും നിങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കാം.

    കുട്ടി നിങ്ങള്‍ പറയുന്നത് കേള്‍ക്കുക മാത്രമല്ല, ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

    - എല്ലായ്പ്പോഴും കുട്ടിയുടെ പേര് വിളിക്കുക
    - ഒരു പോസിറ്റീവ് ഭാഷ ഉപയോഗിക്കുക.
    - താങ്ക്സ്, പ്ലീസ് തുടങ്ങിയ വാക്കുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കുക.
    - ചെറിയ ജോലികൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുക.
    - സംസാരിച്ച് അവരുടെ പ്രതികരണങ്ങള്‍ അറിയാന്‍ ശ്രമിക്കുക
    Published by:Jayesh Krishnan
    First published: