വേനല്‍ക്കാലം കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ച് നവജാതശിശുക്കള്‍ക്ക് (newborn babies) പ്രയാസകരമായ സമയമാണ്. അവരുടെ ചര്‍മ്മം വളരെ സെന്‍സിറ്റീവായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് അവരുടെ ശരീര താപനില (body temperature) ക്രമീകരിക്കാനുള്ള കഴിവുണ്ടാകുകയുമില്ല. തല്‍ഫലമായി, ചൂട് കുടുമ്പോള്‍ അവരുടെ ചര്‍മ്മത്തിൽ (skin) തിണർപ്പുകൾ ഉണ്ടാകാം. വിയര്‍പ്പ് ഗ്രന്ഥികള്‍ അടഞ്ഞിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് കുഞ്ഞുങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ഈ വേനല്‍ക്കാലത്ത് (summer) നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനുള്ള ചില ചര്‍മ്മ സംരക്ഷണ മാർഗങ്ങൾ ഇതാ..
മൃദുവായതും വായുസഞ്ചാരവുമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകകോട്ടണ്, ലിനന്‍ തുടങ്ങിയ മൃദുവായ തുണിത്തരങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലേയ്ക്ക് വായു സഞ്ചാരം ഉറപ്പാക്കും. ഉറങ്ങുന്ന സമയത്ത് കുട്ടികളെ കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ചൂടുള്ള രാത്രികളില്‍ മൃദുവായ പ്ലേസ്യൂട്ട് അല്ലെങ്കില്‍ റോമ്പര് ധരിപ്പിക്കുന്നത് കുഞ്ഞിന് കൂടുതൽ ആശ്വാസം നല്‍കും. പുറത്ത് പോകുമ്പോള്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നത് ഒഴിവാക്കാന്‍ ചുവപ്പ്, ഇന്‍ഡിഗോ, ഒലിവ് പോലുള്ള ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക.
പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകകുഞ്ഞുങ്ങളുടെ കൈത്തണ്ടയ്ക്കും കഴുത്തിനും ചുറ്റുമുള്ള മടക്കുകളിലും കാല്‍മുട്ടുകള്‍ക്ക് പിന്നിലും തിണര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നാച്ചുറല്‍ സിങ്ക്, രാമച്ചം, വേപ്പ് തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ബേബി പൗഡര്‍ വിയര്‍പ്പ് പുറന്തള്ളാനും ചര്‍മ്മത്തെ വരണ്ടതാക്കാനും സഹായിക്കും. കുഞ്ഞിന്റെ ശരീരത്തില്‍ ചൊറിച്ചിലോ ചുവപ്പ് നിറമോ വീക്കമോ ഉണ്ടെങ്കില്‍ കലാമിന് ലോഷന്‍ തേയ്ക്കുക.
കുളിഇടയ്ക്കിടെ കുഞ്ഞിനെ ശരീരത്തില്‍ നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുന്നത് വിയര്‍പ്പ് നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. കൃത്യമായ ഇടവേളകളിൽ വസ്ത്രങ്ങളും ഡയപ്പറുകളും മാറ്റുന്നത് അവര്‍ക്ക് കൂടുതൽ ഉന്മേഷം ലഭിക്കാനും ഡയപ്പര്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തിണര്‍പ്പുകള്‍ ഒഴിവാക്കാനും സഹായിക്കും. നിങ്ങളുടെ കുഞ്ഞിനെ കുളിപ്പിക്കാന്‍ എപ്പോഴും ചെറുചൂടോടു കൂടിയ വെള്ളം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ പായയില്‍ കിടന്ന് കളിക്കുകയാണെങ്കില്‍ ഡയപ്പര്‍ ഉപയോഗിക്കാതിരിക്കുക. പായയില്‍ ഒരു കോട്ടണ്‍ തുണി വിരിച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകതുണി അലക്കുന്നതിനുള്ള ഡിറ്റര്‍ജന്റുകള്‍, ലിക്വിഡുകൾ എന്നിവയിലെ കഠിനമായ രാസവസ്തുക്കള്‍ നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മത്തെ നശിപ്പിച്ചേക്കാം. കഴുകിയതിന് ശേഷം തുണികളിൽ അവശിഷ്ടങ്ങള്‍ അവശേഷിക്കാത്ത മൃദുവായ ഡിറ്റര്‍ജന്റുകള്‍ മാത്രം ഉപയോഗിക്കുക. മണമില്ലാത്തതും ചര്‍മ്മത്തിന് അനുയോജ്യമായ ചേരുവകളുമുള്ള ലിക്വിഡ് ഡിറ്റര്‍ജന്റുകള്‍ ഒരു നല്ല ഓപ്ഷനാണ്.
മോയ്സ്ചറൈസിംഗ്കുഞ്ഞിനെ കുളിപ്പിച്ച ശേഷം മോയ്സ്ചറൈസ് ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മ്മം കൂടുതല്‍ മൃദുവായിരിക്കാൻ സഹായിക്കും. തിണര്‍പ്പും വരള്‍ച്ചയും ഒഴിവാക്കാന്‍, വേനല്‍ക്കാലത്ത് ലോഷനും ശൈത്യകാലത്ത് ക്രീമും പുരട്ടി കൊടുക്കുക. ശിശുസൗഹൃദ മോയ്സ്ചറൈസറുകള്‍ മാത്രം തിരഞ്ഞെടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.