രക്തസമ്മര്‍ദ്ദം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്ന അവസ്ഥയെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ (hypertension) എന്നു വിളിക്കുന്നത്. അപകടകരമായ ഈ അവസ്ഥ ലോകത്തെ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നുണ്ട്. നിങ്ങള്‍ക്ക് ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍ ചികിത്സ തേടേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ലക്ഷണങ്ങള്‍ (symptoms) ഒന്നും തന്നെ ഇല്ലെങ്കിലും ഹൃദയ സ്തംഭനം, മസ്തിഷ്‌കാഘാതം, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, 1990 മുതലാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.
ഒരാളുടെ സാധാരണ രക്തസമ്മര്‍ദ്ദ നില 120/80 mm hg ആണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മരുന്നിന് പുറമെ, ജീവിതശൈലി മാറ്റങ്ങളും (lifestyle changes) സഹായിക്കും. നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം.
പതിവ് വ്യായാമം (regular excercising)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്ന എല്ലാ പ്രായത്തിലുള്ളവരും നിര്‍ബന്ധമായും വ്യായാമം ചെയ്യേണ്ടതുണ്ട്. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ബലം നല്‍കും. ബലമുള്ള ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യാന്‍ കഴിയും. അതിലൂടെ ധമനികളുടെ സമ്മര്‍ദ്ദം കുറയുന്നു. ധമനിഭിത്തികളുടെ മേലുള്ള രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് രക്തസമ്മര്‍ദ്ദ നില ഉയരുന്നതിലേയ്ക്ക് നയിക്കുന്നു.
മദ്യപാനവും പുകവലിയും ഒഴിവാക്കുക (cut down smoking, drinking)
പുകവലിയും മദ്യപാനവും എല്ലാവരുടെയും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് രക്തസമ്മര്‍ദ്ദ നില ഉയരാനും ഹൃദയമിടിപ്പ് കൂടാനും ഇടയാക്കുന്നു. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനും മറ്റും പുകവലി ഇടയാക്കാം.
യോഗ പരിശീലിക്കുക (practice yoga)
ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ രക്ത സമ്മര്‍ദ്ദത്തിന് പ്രധാന പങ്കുണ്ട്. സ്ട്രെസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോണ്‍, അഡ്രിനാലിന്‍ തുടങ്ങിയവ ബി.പി കൂട്ടും. നന്നായി ഉറങ്ങുന്നതിലൂടെയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെയും രക്തസമ്മര്‍ദ്ദ നില കുറയ്ക്കാം. യോഗയോ ധ്യാനമോ ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താം. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
ഉപ്പ് കുറയ്ക്കുക (Reduce sodium intake)
ഒരു ദിവസം ഒരാൾക്ക് അനുവദനീയമായ ഉപ്പ് ഒരു ടീസ്പൂണ്‍ ആണ് (5 ഗ്രാം). ഒരു ഗ്രാം ഉപ്പില്‍ 400 മി.ഗ്രാം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. ഒരു ദിവസം 2000 മി.ഗ്രാമില്‍ കൂടുതല്‍ സോഡിയം ഉള്ളിൽ എത്തരുത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം രക്തസമ്മര്‍ദം 6 മി.മീ. കുറയ്ക്കാന്‍ സാധിക്കും. അച്ചാറുകള്‍, ഉണക്കമീന്‍, പപ്പടം, ചിപ്സ്, തുടങ്ങിയവ ഒഴിവാക്കണം.
പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുക (increase potassium take)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകളിലെ അധിക സോഡിയത്തെ പുറന്തള്ളാന്‍ സഹായിക്കുന്ന അവശ്യ പോഷകമാണ് പൊട്ടാസ്യം. അതിനാല്‍, പരമാവധി പൊട്ടാസ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഉരുളക്കിഴങ്ങ്, വാഴപ്പഴം, അവക്കാഡോ, ആപ്രിക്കോട്ട്, പാല്‍ എന്നീ ഉല്‍പ്പന്നങ്ങളില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blood pressure, Exercise, Yoga