• HOME
  • »
  • NEWS
  • »
  • life
  • »
  • Best Road Trips | യാത്രാപ്രിയരാണോ? കാരവാനിൽ ഇന്ത്യയിൽ നടത്താവുന്ന കിടിലൻ റോഡ് ട്രിപ്പുകൾ

Best Road Trips | യാത്രാപ്രിയരാണോ? കാരവാനിൽ ഇന്ത്യയിൽ നടത്താവുന്ന കിടിലൻ റോഡ് ട്രിപ്പുകൾ

കാരവാൻ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഇന്ത്യയിൽ നിങ്ങൾ തീർച്ചയായും സഞ്ചരിക്കേണ്ട റോഡ് ട്രിപ്പുകളുടെ ഒരു ലിസ്റ്റ് ഇതാ

  • Share this:
    കോവിഡ് മഹാമാരി (Covid Pandemic) ലോകത്തെ ബാധിച്ചതോടെ റോഡ് യാത്രകൾ (Road Trip) പലർക്കും നടത്താൻ കഴിയാതായി. മിക്ക യാത്രാപ്രേമികളും വീടിനുള്ളിൽ തന്നെ കഴിയേണ്ട സ്ഥിതിയായി. എന്നാൽ ഇപ്പോൾ കോവിഡിന്റെ പിടിയിൽ നിന്ന് ലോകം രക്ഷപ്പെട്ടു കൊണ്ടിരിക്കെ തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ വിനോദസഞ്ചാരികളുടെയും (Tourist) യാത്രക്കാരുടെയും തിരക്ക് കാണാം.

    വിനോദസഞ്ചാര മേഖല വീണ്ടും സജീവമാകുമ്പോൾ ഇന്ത്യയിൽ കാരവാൻ യാത്രകളുടെ സ്വാധീനവും വർദ്ധിക്കുന്നു. വാഹനത്തിനുള്ളിലെ വീട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാരവാനുകൾ യാത്ര ചെയ്യുമ്പോഴും വീടിന്റെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വാഹനമാണ്. കാരവാൻ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഇന്ത്യയിൽ നിങ്ങൾ തീർച്ചയായും സഞ്ചരിക്കേണ്ട റോഡ് ട്രിപ്പുകളുടെ ഒരു ലിസ്റ്റ് ഇതാ..

    ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഇന്ത്യയുടെ അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് നടത്താൻ കഴിയുന്ന ചില മികച്ച റോഡ് ട്രിപ്പുകൾ ഇതാ.

    മുംബൈയിൽ നിന്ന് ഗോവയിലേക്ക്
    റോഡ് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട റൂട്ടാണിത്. മുംബെയിൽ നിന്ന് ഗോവയിലേക്കുള്ള റോഡ് യാത്ര അതിമനോഹരമാണ്. പച്ചപ്പ് നിറഞ്ഞ കാഴ്ച്ചകളും മികച്ച റോഡുകളും നിങ്ങളുടെ യാത്ര കൂടുതൽ ആവേശകരമാക്കും. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകാൻ നിങ്ങൾക്ക് ദേശീയപാത 4 അല്ലെങ്കിൽ ദേശീയപാത 66 തിരഞ്ഞെടുക്കാം.

    Also Read-Covid 19 നിയന്ത്രണങ്ങൾക്ക് ഇളവ്; ഏപ്രിൽ 1 മുതൽ ഈ രാജ്യങ്ങൾ വിനോദസഞ്ചാരികൾക്കായി തുറക്കും

    കൊൽക്കത്തയിൽ നിന്ന് ഷില്ലോങിലേയ്ക്ക്
    കലയുടെ നഗരമായ കൊൽക്കത്തയിൽ നിന്ന് രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുള്ള ഒരു നഗരത്തിലേക്കുള്ള യാത്രയാണിത്. വടക്കു കിഴക്കൻ ഇന്ത്യയിലെ നിധികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഷില്ലോംഗ് നിങ്ങളുടെ മനസ്സിന് കുളിർമ പകരുന്ന കാഴ്ച്ചകളാകും വാഗ്ദാനം ചെയ്യുക. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങൾ തൊട്ടറിയാൽ ഈ യാത്രയിലൂടെ നിങ്ങൾക്ക് സാധിച്ചേക്കും.

    ഷില്ലോങിൽ നിന്ന് മൗലിനോങിലേയ്ക്ക്
    കൊൽക്കത്തയിൽ നിന്നുള്ള നിങ്ങളുടെ റോഡ് യാത്ര തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ. ആ യാത്ര തുടരേണ്ടത് ഷില്ലോങിൽ നിന്ന് മൗലിനോങിലേയ്ക്കാണ്. അല്ലെങ്കിൽ, ഗുവാഹത്തിയിൽ നിന്ന് ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി വിശേഷിപ്പിക്കപ്പെടുന്ന മൌലിനോങിലേയ്ക്ക് യാത്ര തിരിക്കാം. മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. മേഘാലയയിലെ മൗലിനോങ് നിങ്ങൾ തീർച്ചയായും റോഡ് യാത്രയിൽ ഉൾപ്പെടുത്തേണ്ട സ്ഥലമാണ്.

    ബെംഗളൂരുവിൽ നിന്ന് ഹംപിയിലേയ്ക്കുള്ള യാത്ര
    ഇതൊരു വളരെ ചെറിയ യാത്രയാണ്. വാരാന്ത്യ അവധി ആഘോഷിക്കാൻ അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പ്. മധ്യകാല അവശേഷിപ്പുകൾക്കും ശിലാ ഘടനയ്ക്കും സ്മാരകങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ഹംപി.

    ചെന്നൈ മുതൽ പോണ്ടിച്ചേരി വരെ
    ചെന്നൈയിൽ നിന്ന് പുതുച്ചേരി എന്നറിയപ്പെടുന്ന പോണ്ടിച്ചേരിയിലേയ്ക്കുള്ള യാത്ര ദേശീയ അന്തർദേശീയ യാത്രകളുടെ സമ്പൂർണ്ണത നിങ്ങൾക്ക് നൽകും. കാരണം ഈ യാത്രയിലൂടെ നിങ്ങൾക്ക് ഇന്ത്യയുടെ തെക്ക് ഭാഗത്തിന്റെ സൌന്ദര്യം ആസ്വദിക്കുന്നതിനൊപ്പം 1900കൾ മുതലുള്ള ഇന്ത്യയിലെ ഫ്രഞ്ച് കൊളോണിയൽ സെറ്റിൽമെന്റുകളും ആസ്വദിക്കാൻ സാധിക്കും.
    Published by:Jayesh Krishnan
    First published: