നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Kindness Day 2021 | ഇന്ന് ലോക കാരുണ്യ ദിനം: കരുണ ജീവിതരീതിയുടെ ഭാഗമാക്കി മാറ്റാം

  World Kindness Day 2021 | ഇന്ന് ലോക കാരുണ്യ ദിനം: കരുണ ജീവിതരീതിയുടെ ഭാഗമാക്കി മാറ്റാം

  എല്ലാ വര്‍ഷവും നവംബര്‍ 13 ന് 'ലോക കാരുണ്യ ദിനം' ആയി ആചരിക്കുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വര്‍ഷം മുഴുവനും ചരിത്രസംഭവങ്ങളെയോ സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെയോ അനുസ്മരിക്കാനായി ചില ദിനങ്ങള്‍ ആചരിക്കാറുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും നവംബര്‍ 13 (November 13) എന്ന ദിവസം നമ്മുടെ സ്വഭാവത്തിലെ ഒരു സവിശേഷത ആഘോഷിക്കുന്നതിനായി മാറ്റിവച്ചിരിക്കുകയാണ്.

   അനേകം ജീവിതങ്ങള്‍ മെച്ചപ്പെടുത്താൻ ആ സ്വഭാവത്തിന് കഴിയുമെന്ന ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ് ഈ ദിനാചരണം. വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിര്‍ത്തികള്‍ എന്നിവയ്‌ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നമ്മുടെ 'കാരുണ്യം' എന്ന സ്വഭാവ സവിശേഷത. അതിനാല്‍ എല്ലാ വര്‍ഷവും നവംബര്‍ 13 ന് 'ലോക കാരുണ്യ ദിനം' ആയി ആചരിക്കുന്നു.

   ലോക കാരുണ്യ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

   അവയര്‍നസ് ഡേയ്സ് വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ലോക കാരുണ്യ ദിനം ആദ്യമായി ആചരിച്ചത് 1998 ല്‍ ദ വേള്‍ഡ് കൈന്‍ഡ്‌നെസ് മൂവ്മെന്റ് എന്ന സംഘടനയാണ്. ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ കാരുണ്യ സംഘടനകളുടെ 1997 ലെ ടോക്കിയോ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. യുണൈറ്റഡ് കിംഗ്ഡത്തില്‍, 'കൈന്‍ഡ്‌നെസ് ഡേ യുകെ' സംഘടിപ്പിക്കുന്നത് കൈന്‍ഡ്‌നെസ് യുകെ ആണ്. ഇത് ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്നസംഘടനയല്ല.

   2010 നവംബര്‍ 13 നാണ് 'കൈന്‍ഡ്‌നെസ് ഡേ' യുകെ ആരംഭിച്ചത്. വര്‍ഷങ്ങളായി ഈ ദിനത്തില്‍ വ്യക്തികള്‍, സ്‌കൂളുകള്‍, ചാരിറ്റികള്‍, സ്ഥാപനങ്ങള്‍, ബിസിനസ്സുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടികള്‍ക്ക് വന്‍ ജനപ്രീതി ലഭിക്കാറുണ്ട്. സദ്പ്രവൃത്തികൾക്ക് വേണ്ടി നിലകൊള്ളാനും കാരുണ്യത്തിനും സഹാനുഭൂതിക്കുമെല്ലാം ഭീഷണിയായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലകൊള്ളാനും ലോക കാരുണ്യ ദിനം ആഹ്വാനം ചെയ്യുന്നു.   യാതൊരു കാരണവും ഇല്ലാതെ ഒരാളെ ട്രോളാനോ വിദ്വേഷം പ്രകടിപ്പിക്കാനോ കഴിയുന്ന ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ കാരുണ്യം എന്നത് വളരെ അപൂര്‍വമായി മാറിയിരിക്കുന്നു. ഒരാളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നത് പോലുള്ള ലളിതമായ പ്രവൃത്തികള്‍ക്ക് ഒരുപാട് ഗുണഫലങ്ങൾ ഉണ്ടെന്ന് ലോക കാരുണ്യ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാരുണ്യം പ്രകടിപ്പിക്കുന്നതിലൂടെ അത് ചെയ്യുന്ന വ്യക്തിക്കും അത് സ്വീകരിക്കുന്ന ആളിനും വിജയിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരാള്‍ക്ക് അവരുടെ ദയ കാണിക്കാനും അത് പിന്തുടരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും നിരവധി മാര്‍ഗങ്ങളുണ്ട്.

   നമുക്ക് എങ്ങനെ കരുണ പ്രകടിപ്പിക്കാൻ കഴിയും?

   നിങ്ങൾക്ക് ഒരു സഹപ്രവര്‍ത്തകനോ സഹപാഠിയോ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. അവര്‍ എപ്പോഴും അവരുടെ അസൈന്‍മെന്റുകൾ മികച്ച രീതിയിൽ നിർവഹിക്കുന്നു. അവരുടെ ആത്മാര്‍ത്ഥമായ പ്രയത്‌നങ്ങളെക്കുറിച്ച് നിങ്ങൾ ബോധവാനാണെങ്കിൽ സംഭാഷണത്തിലൂടെയോ അല്ലെങ്കിൽ ഒരു സന്ദേശത്തിലൂടെയോ അവരോട് ഇത് സൂചിപ്പിക്കാനും അഭിനന്ദിക്കാനും ഒരു നിമിഷം സമയം മാറ്റിവെയ്ക്കാം. ഇത് തീര്‍ച്ചയായും ആ സഹപ്രവര്‍ത്തകനെയോ സഹപാഠിയെയോ സന്തോഷിപ്പിക്കും. കൂടാതെ, അല്‍പ്പം സന്തോഷം പകരാൻ കഴിഞ്ഞതിൽ നിങ്ങൾക്കും ആത്മസംതൃപ്തി തോന്നും.

   Summary: According to the Awareness Days website, World Kindness Day was first commemorated in 1998 by an organisation called The World Kindness Movement
   Published by:user_57
   First published:
   )}