നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • റമദാൻ സ്പെഷ്യൽ 'മൊഹബ്ബത് കാ സർബത്ത്'; വീട്ടിൽ തന്നെ തയ്യാറാക്കാം

  റമദാൻ സ്പെഷ്യൽ 'മൊഹബ്ബത് കാ സർബത്ത്'; വീട്ടിൽ തന്നെ തയ്യാറാക്കാം

  തണ്ണിമത്തനാണ് പാനീയത്തിലെ പ്രധാന ഘടകം.

  Image: facaebook

  Image: facaebook

  • Share this:
   കടുത്ത വേനൽക്കാലത്ത് പഴയ ഡൽഹിയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ, ദാഹം ശമിപ്പിക്കുന്നതിനായി പലതരം വേനൽക്കാല പാനീയങ്ങൾ വിൽക്കുന്ന കടകൾ കാണാമായിരുന്നു. വേനൽകാലത്തെ ഡൽഹിയിലെ ഏറ്റവും പ്രചാരമുള്ള പാനീയമാണ് മൊഹബത്ത് കാ സർബത്ത്.

   ഈ ഉന്മേഷദായകമായ പിങ്ക് നിറത്തിലുള്ള പാനീയം വളരെ ജനപ്രിയമാണ്. ദേശീയ തലസ്ഥാനത്തെ താപനില 48 ഡിഗ്രിയിലെത്തുകയും ചൂട് സഹിക്കാനാകാതെ വരുമ്പോഴും ഈ പാനീയത്തിന് ആരാധകർ കൂടും. തണ്ണിമത്തനാണ് പാനീയത്തിലെ പ്രധാന ഘടകം. വിശുദ്ധ റമദാൻ മാസത്തിലും ഡൽഹിയിൽ ഈ പാനീയത്തിന് ആവശ്യക്കാർ കൂടാറുണ്ട്. ഇഫ്താർ വേളയിൽ ഉപയോഗിക്കുന്ന ആദ്യത്തെ പാനീയമായാണ് ഇത് ഉപയോഗിക്കാറുള്ളത്.

   തണ്ണിമത്തൻ കഷണങ്ങളും ഐസും റോസ് ഫ്ലേവർഡ് പാലും ചേർത്താണ് 'മൊഹബത് കാ സർബത്ത്' തയ്യാറാക്കുന്നത്. എന്നാൽ ഇപ്പോൾ, കോവിഡ് രണ്ടാം തരംഗം കാരണം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ, ഓരോ വേനൽക്കാലത്തും ഡൽഹി നിവാസികൾ കാത്തിരിക്കുന്ന ഈ സമ്മർ കൂളർ പലർക്കും നഷ്ടമായി. വിഷമിക്കേണ്ട, ഈ വേനൽക്കാലത്ത് നിങ്ങളുടെ വീട്ടിൽ തന്നെ ഈ പാനീയം ഉണ്ടാക്കാനും ആസ്വദിക്കാനും നിങ്ങൾക്ക് കഴിയും. ഇതിനായി വീട്ടിൽ ലഭ്യമായ ചില ചേരുവകൾ മാത്രം മതി.

   ചേരുവകൾ
   ചെറിയ കഷണങ്ങളായി മുറിച്ച തണ്ണിമത്തൻ
   റോസ് സിറപ്പ്
   പൊടിച്ച പഞ്ചസാര
   തണുത്ത പാൽ
   ഐസ് ക്യൂബുകൾ
   ഏലയ്ക്കാപ്പൊടി
   ഉണക്കിയ റോസാപ്പൂവിന്റെ ഇതളുകൾ

   You may also like:പുരുഷന്മാര്‍ ദിവസം എട്ടു തവണ ചിരിക്കുമ്പോൾ സ്ത്രീകൾ 62 തവണ ചിരിക്കും; പഠനം

   തയ്യാറാക്കുന്നത് എങ്ങനെ?

   ഒരു വലിയ പാത്രത്തിൽ രണ്ട് കപ്പ് തണുപ്പിച്ച പാൽ ഒഴിക്കുക.
   രണ്ട് ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക.
   രണ്ട് ടേബിൾസ്പൂൺ റോസ് സിറപ്പ് ചേർക്കുക.
   കാൽ ടേബിൾ സ്പൂൺ ഏലയ്ക്ക പൊടി ചേർക്കുക.
   എല്ലാ ചേരുവകളും ഒരുമിച്ച് ചേരുന്നതുവരെ ഇളക്കുക.
   തണ്ണിമത്തന്റെ കഷണങ്ങൾ കുരു നീക്കം ചെയ്ത് ചേ‍ർക്കുക
   ഒരു പിടി ഐസ് ക്യൂബുകൾ ചേർക്കുക.
   പാനീയം ഗ്ലാസിലേക്ക് ഒഴിക്കുക.
   ഉണക്കിയ റോസാപ്പൂവിന്റെ ഇലകൾ ചേ‍ർത്ത് കുടിക്കാം

   ഇസ്ലാമിക കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമദാനിൽ നോമ്പ് നോൽക്കൽ ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കർമ്മങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. റമദാൻ നോമ്പുകാലത്ത് മിക്ക മുസ്ലിങ്ങളും പകൽ സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കും. സുഹൂർ (പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം), ഇഫ്താർ (നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം) എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകളും മറ്റും ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

   നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ, ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതിനാൽ, ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വഴി ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ ഇത് സഹായിക്കും.
   Published by:Naseeba TC
   First published: