ഒരാൾക്ക് തന്റെ പങ്കാളിയോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഒരു ചുംബനത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ജൂലൈ ആറിനാണ് എല്ലാ വർഷവും അന്താരാഷ്ട്ര ചുംബന ദിനമായി ആഘോഷിക്കുന്നത്. എന്നാൽ, അമേരിക്കയിൽ ജൂൺ 22നാണ് ദേശീയ ചുംബന ദിനമായി ആഘോഷിക്കുന്നത്. മറ്റൊരു ചുംബന ദിനം വാലന്റൈൻസ് ദിനത്തിനൊപ്പം ഫെബ്രുവരി 13നാണ് ആഘോഷിക്കുന്നത്.
ഒരാളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന സ്നേഹത്തിന്റെ മനോഹരമായ ആവിഷ്കാര രൂപമാണ് ചുംബനം. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. ചുംബിക്കുന്നത് കലോറി കുറയ്ക്കുമെന്നതിനാൽ ശാരീരിക ആരോഗ്യത്തിനും പ്രതിരോധ ശേഷി കൂടുന്നതിനും കാരണമാവുന്നു. മാത്രമല്ല, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാൽ മാനസിക ആരോഗ്യത്തിനും ചുംബനം ഗുണം ചെയ്യും.
'ഭർത്താവിന് മുന്നിൽ വച്ചും ബലാത്സംഗം ചെയ്തു'; ചരിത്രവനിത ഭൻവാരി ദേവിയുടെ മകനെതിരെ പരാതിയുമായി യുവതി
അന്താരാഷ്ട്ര ചുംബന ദിനത്തിൽ ചുംബനത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ അറിയാം:
1. പങ്കാളിയെ ഒരു മിനിറ്റ് ചുംബിക്കുന്നതിലൂടെ നിങ്ങൾക്ക് 26 കലോറി വരെ കുറയ്ക്കാനാവും. ഒരാൾ ദിവസവും ചുംബിക്കുകയാണെങ്കിൽ അത് അയാളുടെ പ്രായം വർദ്ധിപ്പിക്കും.
2. 10 സെക്കൻഡ് ദൈർഘ്യമുള്ള ഓരോ ഫ്രഞ്ച് കിസ്സും 80 ദശലക്ഷം ബാക്ടീരിയകൾ കൈമാറ്റം ചെയ്യുന്നു. എങ്കിലും അധിക ഉമിനീർ ഉൽപാദിപ്പിക്കുന്നതിനാൽ വായ വൃത്തിയാക്കാൻ സഹായിക്കുന്നു. ഇത് പല്ല് നശിക്കുന്നതിനെ ചെറുക്കാൻ സഹായിക്കും.
3. ചുംബനം സമ്മർദ്ദം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യം പ്രധാനം ചെയ്യാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
4. ഒരു വ്യക്തി ശരാശരി 336 മണിക്കൂർ ചുംബനത്തിനായി ചെലവഴിക്കുന്നു, ഇത് നമ്മുടെ ജീവിതത്തിലെ രണ്ടാഴ്ചയ്ക്ക് തുല്യമാണ്.
5. മധ്യകാലഘട്ടത്തിലെ ആളുകൾ വായിക്കാനും എഴുതാനും അറിയാതിരുന്നതിനാൽ അവരുടെ പേര് ‘എക്സ്’ എന്ന് ഒപ്പിട്ട് അവരുടെ ആത്മാർത്ഥമായ ഉദ്ദേശ്യം കാണിക്കാൻ അതിൽ ചുംബിക്കാറുണ്ടായിരുന്നു.
6. ഏറ്റവുമധികം ചുംബിക്കപ്പെടുന്ന വളർത്തുമൃഗങ്ങളാണ് നായ്ക്കൾ. 75% ആളുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ ചുംബിക്കുന്നു. എന്നാൽ 70% പേർ പറയുന്നത് നായ്ക്കളാണ് ചുംബിക്കാൻ ഏറ്റവും നല്ല വളർത്തുമൃഗങ്ങൾ എന്നാണ്. 21% പൂച്ചകളെയും ഏഴ് ശതമാനം പക്ഷികളെയും രണ്ട് ശതമാനം ഉരഗങ്ങളെയും ചുംബിക്കാൻ ആഗ്രഹിക്കുന്നു.
7. 1966ൽ സ്റ്റാർ ട്രെക്കിന്റെ എപ്പിസോഡിലാണ് ആദ്യമായി രണ്ട് വംശത്തിൽപ്പെട്ടവരുടെ ചുംബനം ടെലിവിഷനിൽ കാണിച്ചത്.
8. ബ്രിട്ടീഷ് ഗവേഷകരുടെ ഒരു പഠനമനുസരിച്ച് ഓരോ ഫ്രഞ്ച് ചുംബനത്തിലും 146 പേശികളുടെ ചലനം ഉൾപ്പെടുന്നു, അതിൽ 34 എണ്ണം മുഖത്തുള്ളതും 112 എണ്ണം മറ്റുള്ളവയുമാണ്.
9. ആഫ്രിക്കയിൽ ആളുകൾ അവരുടെ നേതാവ് നടന്നിരുന്ന നിലത്ത് ചുംബിക്കുന്ന പതിവുണ്ടായിരുന്നു. ഇറ്റലിയിൽ, അഭിവാദ്യം ചെയ്യുന്നതിന് പകരം ആളുകൾ പരസ്പരം ചുംബിക്കുന്നു.
10. 2010ൽ റിലീസായ എലേന അൺഡൺ എന്ന ചിത്രത്തിൽ നടിമാരായ നെക്കർ സാഡെഗനും ട്രാസി ദിൻവിഡിയും 3.23 മിനിറ്റ് ചുംബിച്ചതാണ് സ്ക്രീനിലെ ചുംബന റെക്കോർഡ്.
യഥാർത്ഥ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോർഡ് തായ് ദമ്പതികളായ എക്കച്ചായി - ലക്സാന തിരനാരത്ത് എന്നിവർ ചേർന്നാണ് സൃഷ്ടിച്ചത്. തുടർച്ചയായി 58 മണിക്കൂർ 35 മിനിറ്റ് 58 സെക്കൻഡ് നേരമാണ് ഇവർ പരസ്പരം ചുംബിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.