നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Phone Addiction | പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിലെ ഫോൺ ഭ്രമം രക്ഷിതാക്കൾക്ക് പേടിസ്വപ്നമാകുന്നതെങ്ങിനെ?

  Phone Addiction | പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിലെ ഫോൺ ഭ്രമം രക്ഷിതാക്കൾക്ക് പേടിസ്വപ്നമാകുന്നതെങ്ങിനെ?

  14കാരിയായ മകള്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്ന് പോയി എന്ന വിവരവുമായാണ് പരിഭ്രാന്തരായ, കുട്ടിയുടെ രക്ഷിതാക്കള്‍ ഹെല്‍പ്പ്‌ലൈന്‍ വഴി സഹായം തേടിയ സംഭവമുണ്ടായി...

  News18

  News18

  • Share this:
   കോവിഡ് 19ന്റെ കടന്നു വരവോടെ നാം എല്ലാവരും ഡിജിറ്റല്‍ ലോകത്തേക്ക് പിഴുതു മാറ്റപ്പെടുകയായിരുന്നു. ഓഫീസില്‍ ജോലി ചെയ്തിരുന്നവര്‍ വര്‍ക്ക് ഫ്രം ഹോം (Work From Home) സംസ്‌കാരത്തിലേക്ക് ചുവട് വെച്ചു. ഓഫീസുകള്‍ക്ക് പുറമേ സ്‌കൂളുകളും കോളേജുകളും, ക്ലാസുകൾക്ക് മുടക്കം വരാതിരിക്കാന്‍ ഇതേവഴി സ്വീകരിച്ചു. സ്‌കൂളുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ (Online Class) ആയി മാറിയപ്പോള്‍, തങ്ങളുടെ മൊബൈല്‍ഫോണുകളും കമ്പ്യൂട്ടറുകളും കുട്ടികള്‍ക്കായി മുഴുവന്‍ സമയത്തേയ്ക്ക് വിട്ടു നല്‍കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായി. ഇത് വിദ്യാര്‍ത്ഥികളെ തങ്ങളുടെ കമ്പ്യൂട്ടറിന്റേയും മൊബൈല്‍ ഫോണിന്റെയും സ്‌ക്രീനുകളില്‍ തളച്ചിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ചിലപ്പോള്‍, നിങ്ങളുടെ കുട്ടികള്‍ പഠിക്കുകയാണ് എന്ന് നിങ്ങള്‍ കരുതുന്ന സമയത്ത് അതങ്ങനെ തന്നെ ആകണം എന്നില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് മേൽ ഒരു ശ്രദ്ധ വെയ്ക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

   ഗുജറാത്ത് സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കായുള്ള ഹെല്‍പ്പ്‌ലൈന്‍ സംവിധാനമാണ് അഭയം. 181 എന്ന നമ്പറിലൂടെ ഇവരുടെ സഹായം ലഭിക്കും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ വിവരത്തില്‍ അഭയം അറിയിച്ചത്, ചെറിയ പെണ്‍കുട്ടികള്‍ക്കിടയിലുള്ള ഡിജിറ്റല്‍ അടിമത്തം കൂടി എന്നാണ്. ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ കാര്യത്തില്‍ 74 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ ഒരു സംഭവത്തിൽ, തങ്ങളുടെ 14കാരിയായ മകള്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്ന് പോയി എന്ന വിവരവുമായാണ് പരിഭ്രാന്തരായ, കുട്ടിയുടെ രക്ഷിതാക്കള്‍ ഹെല്‍പ്പ്‌ലൈന്‍ വഴി സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചതെന്ന് ഇവർ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനായി ആയിരുന്നു ഇവര്‍ ആദ്യമായി പെണ്‍കുട്ടിയ്ക്ക് ഫോണ്‍ നല്‍കിയത്.

   ഹെല്‍പ്പ്‌ലൈന്‍ നമ്പറിന്റെ കോ-ഓര്‍ഡിനേറ്ററായ, ഫാല്‍ഗുനി പട്ടേല്‍ പറയുന്നത്, ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്, ഭൂരിഭാഗവും 12നും 18നും വയസ്സിനിടയിലുള്ള പെണ്‍കുട്ടികളെ കുറിച്ചാണെന്നാണ്. ഓണ്‍ലൈൻ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനായാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യമായി മൊബൈല്‍ ഫോൺ ലഭിച്ചത്. പരിഭ്രാന്തരായ മാതാപിതാക്കളുടെ കോളുകള്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവരെ ഭയപ്പെടുത്തുന്നത് 14നും 18ും ഇടയില്‍ പ്രായമുള്ള മിക്ക കുട്ടികളും വീട്ടില്‍ നിന്നും പോകുന്നത് ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്ന സുഹൃത്തുക്കളെ കാണാന്‍ ആണെന്ന കാര്യമാണ്. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ് എന്ന സംവിധാനം കൊണ്ട് വന്നപ്പോള്‍, സ്‌കൂളുകളുടെ നിബന്ധന പ്രകാരമാണ്, തങ്ങള്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കിയതെന്ന് ഒട്ടേറെ രക്ഷിതാക്കളാണ് സമ്മതിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ പീഡനങ്ങളും പിന്തുടരലുകളും കൂടിയ ഈ അന്തരീക്ഷമാണ്, ഓണ്‍ലൈന്‍ സൗഹൃദങ്ങളിലേക്ക് വഴിമാറുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഭയപ്പെടുത്തുന്ന വസ്തുത എന്ന് ഫാല്‍ഗുനി പറയുന്നു.

   Also Read- Google Doodle | കണ്ണു തുറന്നു കാണൂ; കോൺടാക്റ്റ് ലെൻസിന്റെ ഉപജ്ഞാതാവ് ഓട്ടോ വിച്ചർലെയുടെ ജന്മവാർഷികം

   ലോക്ക്ഡൗണ്‍ കാലയളവില്‍ മൊബൈല്‍ ഫോണിലും മറ്റുമുള്ള അടിമത്തത്തിന്റെ മടങ്ങ് മൂന്നില്‍ നിന്നും നാലിലേക്ക് ഉയര്‍ന്നതായി, ഡോക്ടര്‍ ഹന്‍സല്‍ ഭചേച് എന്ന മനശാസ്ത്ര വിദഗ്ദന്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കള്‍ തങ്ങള്‍ക്കിഷ്ടമല്ലാത്ത ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ എത്തിപ്പെടുകയോ അല്ല അവര്‍ ഒളിച്ചോടുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നത് മൊബൈല്‍ ഫോണുകളെയാണന്ന് മറ്റൊരു മനഃശാസ്ത്ര വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ മനഃശാസ്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്, രക്ഷിതാക്കള്‍ കുട്ടികളുടെ ലിംഗത്തെയോ മൊബൈല്‍ ഫോണിനെയോ കുറ്റപ്പെടുത്തേണ്ടതില്ല എന്നാണ്. മറിച്ച് അവര്‍ ചെയ്യേണ്ടത്, എവിടെയാണ് തങ്ങളെ വശീകരിക്കുന്ന ഡിജിറ്റല്‍ ലോകത്തിന് പൂര്‍ണ്ണവിരാമം കല്‍പ്പിക്കേണ്ടത് എന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ്. ഇതാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്ന് അവര്‍ പറയുന്നു.

   ഫോണിനോടുള്ള അഡിക്ഷൻ കൊച്ചു കുട്ടികള്‍ക്കിടയില്‍ മാനസിക വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത് അവരുടെ ശരിയായ ജീവിത ബന്ധങ്ങളെ മോശമായി ബാധിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ദര്‍ നല്‍കുന്ന നിര്‍ദ്ദേശം എന്തെന്നാല്‍, അധ്യാപകരും രക്ഷിതാക്കളും യുവ ഉപയോക്താക്കളെ മൊബൈല്‍ഫോണ്‍ ഉപയോഗങ്ങള്‍ക്ക് എങ്ങനെ പരിധി നിശ്ചയിക്കാമെന്ന് മനസ്സിലാക്കി കൊടുക്കണമെന്നാണ്.
   Published by:Anuraj GR
   First published:
   )}