നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Study from Home | മഹാമാരിക്കാലത്ത് കുട്ടികളുടെ വീട്ടിലിരുന്നുള്ള പഠനത്തെ സഹായിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

  Study from Home | മഹാമാരിക്കാലത്ത് കുട്ടികളുടെ വീട്ടിലിരുന്നുള്ള പഠനത്തെ സഹായിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

  വീട്ടിലിരുന്ന് പഠിക്കുന്നത് കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ ഇതാ.

  Study From Home

  Study From Home

  • Share this:
   കൊവിഡ് മഹാമാരിയുടെ (Covid Pandemic) വരവ് മനുഷ്യരെ മാത്രമല്ല മിക്കവാറും സ്ഥാപനങ്ങളെയും വിഷമത്തിലാക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ദുര്‍വിധിയുടെ പൂട്ടു വീണു. കുട്ടികളുടെ പഠനം (Study) സ്‌കൂളുകളിലെ വിശാലമായ ക്ലാസ്സ് മുറികളില്‍ നിന്ന് വീട്ടിലെ ചെറിയ സ്‌ക്രീനിലേക്ക് ഒതുങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഇത് കാര്യക്ഷമമാണെങ്കിലും സുരക്ഷിതമായ പഠന മാര്‍ഗം ആണെങ്കിലും 'സ്റ്റഡി ഫ്രം ഹോം' (Study from Home) സംസ്‌കാരത്തില്‍ പല ഘടകങ്ങളുടെയും കുറവുണ്ട്.

   ഏറെ സ്വീകാര്യത ഉണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് (Online Education) സ്‌കൂളുകള്‍ നേരിട്ടു നല്‍കുന്ന അനുഭവം പുനഃസൃഷ്ടിക്കാൻ കഴിയില്ല. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടി വരുന്നതോടെ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ പഴയതുപോലെ പൂർണമായ തോതിൽ അടുത്തൊന്നും പ്രവർത്തിച്ചു തുടങ്ങുമെന്ന് തോന്നുന്നില്ല. അതിനാല്‍ വീട്ടിലിരുന്ന് പഠിക്കുന്നത് കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ ഇതാ.

   പഠനത്തിന് മാത്രമായി ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുക

   ചില പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേക മേഖല ഉണ്ടായിരിക്കുന്നത് ആ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ചെയ്യാന്‍ തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. മറ്റു സൗകര്യങ്ങള്‍ ഉള്‍പ്പടെ വീട്ടില്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന പല കാര്യങ്ങളും ഉണ്ടായിരിക്കും. പഠിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ഗ്രഹിക്കുന്നതില്‍ നിന്നും നിങ്ങളെ അകറ്റാന്‍ ഇത് പ്രേരിപ്പിച്ചേക്കാം. അതിനാല്‍ പഠനത്തിന് മാത്രമായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മതിയായ വെളിച്ചം, സൗകര്യപ്രദമായ ഇരിപ്പിടം, നല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ നിങ്ങള്‍ പഠിക്കാന്‍ തിരഞ്ഞെടുത്ത പ്രത്യേക ഇടത്ത് (സ്റ്റഡി സോണ്‍) തീര്‍ച്ചയായും ഉണ്ടായിരിക്കണം.

   ടെക്‌സ്റ്റിന് പകരം ദൃശ്യങ്ങൾ ഉപയോഗിക്കുക

   നമ്മുടെ മനസ്സിന് ടെക്‌സ്റ്റുകളേക്കാള്‍ നന്നായി മനസിലാകുന്നത് ദൃശ്യങ്ങളാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ ഈ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുപ്രധാന മാതൃകയായി മാറിയിരിക്കുന്ന ഇക്കാലത്ത്, പുസ്തകങ്ങള്‍ വായിക്കുന്നതിന് പകരം വീഡിയോകള്‍ കണ്ട് പഠിക്കുന്നതും ആശയങ്ങള്‍ മനസിലാക്കുന്നതുമായിരിക്കും എല്ലാ തരത്തിലും കാര്യക്ഷമം.

   വീട് സ്‌കൂള്‍ പോലെയാക്കുക

   സ്ഥാപനങ്ങള്‍ കൃത്യതയോടു കൂടിയാണ് പ്രവര്‍ത്തിക്കുക. സ്‌കൂളിന്റെ പഴയ അന്തരീക്ഷത്തിലേക്ക് തിരിച്ച് ചെല്ലാന്‍ ഇനിയും സമയം എടുക്കും എന്നതിനാല്‍ നിങ്ങളുടെ പഠനത്തിന് ഒരു ചിട്ട കൊണ്ടു വരാന്‍ വീട്ടില്‍ തന്നെ ഒരു ദിനചര്യ ഉണ്ടാക്കാന്‍ ശ്രമിക്കുക. ദിനചര്യ ഉണ്ടാക്കിയാല്‍ മാത്രം പോര ഇതില്‍ നിന്നും മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങള്‍ അത് കൃത്യമായി പിന്തുടരുകയും വേണം.

   Also Read- പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ്

   പഠന പരീക്ഷണങ്ങള്‍

   കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും അറിവുകള്‍ ഉള്‍ക്കൊള്ളുന്നതിലും ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യേക ശൈലി ഉണ്ടായിരിക്കും. നിങ്ങളുടെ മനസിന് ഇണങ്ങുന്ന ഒരു രീതി കണ്ടെത്തുന്നത് വരെ വ്യത്യസ്ത പഠന രീതികള്‍ പരീക്ഷിച്ച് നോക്കുക. നിങ്ങളുടെ പഠനം മികച്ചതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു സ്‌കൂളിലോ കോളേജിലോ ഈ പരീക്ഷണ രീതികള്‍ പരിപോഷിപ്പിക്കാന്‍ പ്രയാസമാണ്, എന്നാല്‍ വീട്ടില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ ഇത് സാധ്യമാകും. അതിനാല്‍ നിങ്ങള്‍ക്ക് ഇണങ്ങുന്ന രീതി കണ്ടെത്തുന്നത് വരെ വ്യത്യസ്തപഠന രീതികള്‍ പരീക്ഷിക്കാനുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് ലഭിക്കും.

   പരിശീലിക്കുക, ആവര്‍ത്തിക്കുക

   ഓണ്‍ലൈന്‍ ക്ലാസ്സ് കഴിഞ്ഞ് ലാപ്‌ടോപ്പ് അടച്ചുവെച്ച് അല്‍പ സമയം വിശ്രമിക്കുന്നത് നല്ലതാണ്. തല തണുക്കാനും കണ്ണുകളുടെ ആയാസം കുറയാനും ഇത് സഹായിക്കും. എന്നാല്‍, ഓരോ ദിവസവും ആ ദിവസം പഠിച്ച കാര്യങ്ങള്‍ പുനപരിശോധിക്കുന്നത് നല്ലതാണ്. ആവര്‍ത്തിച്ച് വായിച്ച് പഠിക്കുന്നത് പാഠഭാഗങ്ങള്‍ ഓര്‍ത്തിരിക്കാന്‍ സഹായിക്കും. വിശ്രമിക്കാന്‍ കുറച്ച് സമയം എടുത്തിന് ശേഷം റിവിഷന് വേണ്ടിയും കുറച്ച് സമയം നീക്കി വെയ്ക്കുക. പഠിച്ച കാര്യങ്ങള്‍ എല്ലാം ഒന്നു കൂടി ഓര്‍ത്തു നോക്കാന്‍ കുറച്ച് സമയം ഉപയോഗിക്കുക.
   Published by:Anuraj GR
   First published: