• HOME
  • »
  • NEWS
  • »
  • life
  • »
  • Foods Before Workout | വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

Foods Before Workout | വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

വ്യായാമവും (exercise) അതിനനുസരിച്ച്  പോഷകാഹാരവും നിങ്ങളുടെ ശരീരം മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വേഗത്തിൽ ഫിറ്റ്നസ് കൈവരിക്കാനും സഹായിക്കും

  • Share this:
    ഒരു കാർ ഓടിക്കുന്നതിന് ഇന്ധനം ആവശ്യമായതു പോലെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊർജം (energy) ലഭിക്കുന്നത് ഭക്ഷണങ്ങളിൽ നിന്നാണ്. നല്ല ഭക്ഷണത്തിന് നിങ്ങളുടെ വ്യായാമത്തിന്റെ ഫലങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. കഴിക്കുന്ന ഭക്ഷണം (right diet) ശരിയായ രീതിയിൽ അല്ലെങ്കിൽ എത്ര കഠിനമായ വർക്ഔട്ട് (workout) നടത്തിയിട്ടും പ്രയോജനം ഉണ്ടാവില്ല. വ്യായാമവും (exercise) അതിനനുസരിച്ച്  പോഷകാഹാരവും നിങ്ങളുടെ ശരീരം മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വേഗത്തിൽ ഫിറ്റ്നസ് കൈവരിക്കാനും സഹായിക്കും.

    വ്യായാമത്തിനൊപ്പം ശീലമാക്കേണ്ടതും വർക്ക്ഔട്ട് സെക്ഷന് മുൻപ് കഴിക്കേണ്ടുന്നതുമായ ചില ആഹാരങ്ങൾ (foods ) ചുവടെ കൊടുത്തിരിക്കുന്നു. ഈ ഭക്ഷണങ്ങൾ ശീലമാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

    പഴങ്ങൾ

    ശുദ്ധമായ പഴങ്ങൾ കഴിക്കുന്നത് എപ്പോഴും നല്ലതാണ്. എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും പഴവർഗങ്ങളിൽ നിന്ന് ലഭിക്കുന്നു. കാർബോഹൈഡ്രേറ്റ് വളരെ കൂടുതലുള്ള പഴവർഗമാണ് വാഴപ്പഴം.

    പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓട്സ്
    ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്മീൽ. ശരീരത്തിന് വളരെയധികം ഗുണകരമായ ഓട്സ് ശീലമാക്കുന്നത് ഉത്തമമാണ്. ഒരു പാത്രം ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ വളരെ കൂടുതലാണ്. ഓട്സ് തയ്യാറാക്കുമ്പോൾ രുചികരവും ആരോഗ്യകരവുമാക്കാൻ കുറച്ച് പഴങ്ങൾ ചേർക്കാവുന്നതാണ്.

    തൈര്
    നിങ്ങളുടെ ശരീരത്തിന് ആവശ്യമായ മിക്കവാറും എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റുകളുടെയും പോഷകങ്ങളുടെയും ഒരു നല്ല ഉറവിടമാണ് ഇത്. രാവിലെ വർക്ഔട്ടിന് മുൻപ് തൈര് കഴിക്കുന്നത് ഉത്തമമാണ്. വ്യത്യസ്ഥമായ രീതിയിൽ തൈര് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാവുന്നതാണ്. വീട്ടിൽ തന്നെ ഉണ്ടാക്കിയ തൈരാണ് ഏറ്റവും നല്ലത്. അതിൽ പച്ചക്കറികളും പഴങ്ങളും ചേർത്ത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

    വേവിച്ച മുട്ട
    എല്ലാ ഫിറ്റ്നസ് പ്രേമികളും സ്ഥിരമായി കഴിക്കുന്ന ആഹാരമാണിത്. പുഴുങ്ങിയ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിന്റെ മഞ്ഞക്കരുവിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

    ചിക്കൻ
    ഫിറ്റ്നസ് ആഗ്രഹിക്കുന്ന എല്ലാ നോൺ-വെജ് പ്രേമികൾക്കും ചിക്കൻ ശീലമാക്കാവുന്നതാണ്. ചിക്കൻ നിരവധി പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ പ്രോട്ടീൻ ധാരാളം അടങ്ങിയ ഈ ഭക്ഷണം സഹായിക്കും. .

    ആളുകൾ സാധാരണ വെറും വയറ്റിലാണ് വ്യായാമങ്ങൾ ചെയ്യാനായി ജിമ്മിൽ പോകാറുള്ളത്. എന്നാൽ ഇത് കൊണ്ട് വലിയ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ജിമ്മിൽ പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന ധാരണ കൊണ്ടോ അല്ലെങ്കിൽ എന്താണ് കഴിക്കേണ്ടതെന്ന് അറിയാത്തതുമാണ് ഇതിന് കാരണം. എന്നാൽ നിങ്ങളുടെ വ്യായാമ സെഷനു വേണ്ടി വയറു നിറച്ച് ഭക്ഷണം കഴിച്ച് പോകുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരിയായ സമയത്ത് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്ന ശീലം പിന്തുടരുക എന്നതാണ് പ്രധാനം. വ്യായാമത്തിന് മുമ്പ് ശരിയായ അളവിൽ ശരിയായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. ഇത് വ്യായാമത്തിന് ആവശ്യമായ ഊർജം കൈവരിക്കാൻ സഹായിക്കുന്നു.
    Published by:Arun krishna
    First published: