• HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Forests 2021 | അന്താരാഷ്ട്ര വനദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

International Day of Forests 2021 | അന്താരാഷ്ട്ര വനദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങി മനുഷ്യർക്കും മൃഗങ്ങൾക്കും കണക്കാക്കാനാകത്ത പല കാര്യങ്ങളും നൽകുന്നതിൽ വനങ്ങൾ സുപ്രധാന പങ്കുതന്നെ വഹിക്കുന്നുണ്ട്.

  • Share this:
    ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ഒരു വാർഷിക നിരീക്ഷണമാണ് അന്താരാഷ്ട്ര വനദിനം. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായാണ് യുഎൻ പൊതുസഭ 2012 മാർച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

    ജീവജാലങ്ങളുടെ ജീവിതത്തിൽ വനങ്ങളുടെ മൂല്യം ഓർമ്മപ്പെടുത്തുന്നതിനായുള്ള ഒരു ദിനം കൂടിയാണിന്ന്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങി മനുഷ്യർക്കും മൃഗങ്ങൾക്കും കണക്കാക്കാനാകത്ത പല കാര്യങ്ങളും നൽകുന്നതിൽ വനങ്ങൾ സുപ്രധാന പങ്കുതന്നെ വഹിക്കുന്നുണ്ട്.

    അന്താരാഷ്ട്ര വനദിനം 2021 തീം

    2021 ലെ അന്താരാഷ്ട്ര വനദിനത്തിന്റെ വിഷയം "വനം പുനസ്ഥാപിക്കൽ: വീണ്ടെടുക്കലിലേക്കും സൗഖ്യത്തിലേക്കുമുള്ള വഴി" എന്നതാണ്. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനങ്ങളുടെ പുനസ്ഥാപനവും സുസ്ഥിര പരിപാലനവും സഹായിക്കുമെന്നാണ് വിലിയിരുത്തൽ. സുസ്ഥിര വികസനത്തിനായി ചരക്കുകളും സേവനങ്ങളും ഉൽ‌പാദിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇതിലൂടെ തുറന്നുകിട്ടുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിതത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സാമ്പത്തിക പ്രവർത്തനം വളർന്നു വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

    അന്താരാഷ്ട്ര വനദിനം 2021 ആഘോഷം

    അന്താരാഷ്ട്ര വനദിനത്തിൽ വൃക്ഷത്തൈകൽ നട്ടുപിടിപ്പിക്കല്‍ അടക്കം വിവിധ ക്യാമ്പെയ്നുകൾ പ്രാദേശിക, ദേശീയ, അന്തർദേശീയ തലത്തിൽ നടത്തി വരാറുണ്ട്.

    Also Read-താപനിലയിലെ വർദ്ധനവും കാലാവസ്ഥാ വ്യതിയാനവും വിളനാശത്തിന് കാരണമാകുമെന്ന് പഠനം

    ഐക്യരാഷ്ട്രസഭ ഫോറം ഓൺ ഫോറസ്റ്റ്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒഒ) എന്നിവർ വിവിധ സർക്കാരുകളുമായും ഈ മേഖലയിലെ മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ചാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

    അന്താരാഷ്ട്ര വനദിനം

    കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഇന്നത്തെയും- ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും സംഭാവന നൽകുന്നതിനുള്ള പ്രാഥമിക മാർഗ്ഗമാണ് വനങ്ങളുടെ സുസ്ഥിര പരിപാലനവും അവയുടെ വിഭവങ്ങളുടെ ന്യായമായ ഉപയോഗവും. ദാരിദ്ര്യ നിർമാർജനത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) നേടുന്നതിലും വനങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്.



    നമുക്ക് അളക്കാനാവാത്ത പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക, ആരോഗ്യ നേട്ടങ്ങൾ സസ്യജാലങ്ങൾ നൽകുന്നുണ്ടെങ്കിലും ആഗോള വനനശീകരണം ഭയാനകമായ തോതിൽ ഉയരുകയാണ്. അതുകൊണ്ട് തന്നെ ആഗോള വനദിനം 2021ല്‍ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
    Published by:Asha Sulfiker
    First published: