• HOME
  • »
  • NEWS
  • »
  • life
  • »
  • International Kissing Day 2022| ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം; സ്നേഹം പ്രകടിപ്പിക്കാൻ ചുംബനത്തേക്കാൾ മനോഹരം മറ്റെന്ത് വഴി?

International Kissing Day 2022| ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം; സ്നേഹം പ്രകടിപ്പിക്കാൻ ചുംബനത്തേക്കാൾ മനോഹരം മറ്റെന്ത് വഴി?

മാനസിക പിരിമുറുക്കങ്ങൾ കുറക്കാനും ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാനും ഒരു ചുംബനത്തിലൂടെ കഴിയും

  • Last Updated :
  • Share this:
    ഇന്ന് അന്താരാഷ്ട്ര ചുംബന ദിനം(International Kissing Day 2022). സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാർഗമാണ് ചുംബനം(Kiss). സ്നേഹത്തിന്റെ ഏത് ഭാവത്തിലും ചുംബനത്തിന് വളരെയേറെ പങ്കുണ്ട്. ഒരു വാക്ക് പോലും പറയാതെ ഒരു ചുംബനത്തിലൂടെ ഒരാൾക്ക് നിങ്ങൾ എത്രമാത്രം പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമാക്കാൻ‌ കഴിയും. മാനസിക പിരിമുറുക്കങ്ങൾ കുറക്കാനും ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും.

    എല്ലാ വർഷവും ജുലൈ 6 നാണ് അന്താരാഷ്ട്ര ചുംബന ദിനമായി ആഘോഷിക്കുന്നത്. ചുംബനത്തെ കുറിച്ച് ബോധവത്കരിക്കാനും നിത്യ ജീവിതത്തിൽ ഇതിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാനുമാണ് ചുംബന ദിനം കൊണ്ടാടുന്നത്.
    Also Read- ചുംബനം ആരോ​ഗ്യത്തിന് ഉത്തമമാവുന്നത് എന്തുകൊണ്ട്?

    ചരിത്രം

    യുകെയിലാണ് ആദ്യമായി ചുംബന ദിനം ആഘോഷിച്ചത്. പിന്നീടിത് ലോകം മുഴുവൻ വ്യാപിക്കുകയായിരുന്നു. 2000 ലാണ് ആദ്യമായി ഇങ്ങനെയൊരു ദിനത്തിന് തുടക്കമാകുന്നത്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് തലേദിവസവും (ഫെബ്രുവരി 13) ചുംബന ദിനമായി ആഘോഷിക്കുന്നത് പതിവാണ്.

    Also Read- ചുംബനത്തെക്കുറിച്ച് രസകരമായ ചില വസ്തുതകൾ അറിയാം

    പ്രാധാന്യം‌

    ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ ചുംബനങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു ചുംബനത്തിലോ ചേർത്തു നിർത്തലിലോ പിണക്കങ്ങളുടേയും ഒറ്റപ്പെടലിന്റേയും വക്കിൽ നിന്നും പ്രിയപ്പെട്ടവരെ ചേർത്തു നിർത്താനാകും. മാതാപിതാക്കൾ വാത്സല്യപൂർവം കുഞ്ഞുങ്ങളുടെ കവിളത്ത് ഉമ്മ വെക്കുന്നതും കമിതാക്കളും പങ്കാളികളും പരസ്പരം നൽകുന്ന പ്രണയ ചുംബനങ്ങളുമെല്ലാം പ്രധാനപ്പെട്ടതു തന്നെ. ഉറങ്ങുന്നതിന് മുമ്പ് പ്രിയപ്പെട്ടവർക്ക് ഒരു ചുംബനം നൽകുന്നത് വലിയ സുരക്ഷിതത്വ ബോധമാണ് നൽകുന്നത്.

    ചുംബനം പോല വളരെ ചെറിയ എന്നാൽ ശക്തമായ സ്നേഹ പ്രകടനത്തിലൂടെ നമ്മുടെ ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനെ കുറിച്ചാണ് ചുംബന ദിനം ബോധവത്കരിക്കാൻ ശ്രമിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബന്ധങ്ങളിലെ അടുപ്പങ്ങൾ ശക്തമായി എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.
    Published by:Naseeba TC
    First published: