നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • National Refreshment Day 2021 | ഇന്ന് ദേശീയ റിഫ്രെഷ്മെന്റ് ദിനം: മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന പാനീയങ്ങൾ കുടിച്ച് ആഘോഷിക്കാം

  National Refreshment Day 2021 | ഇന്ന് ദേശീയ റിഫ്രെഷ്മെന്റ് ദിനം: മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന പാനീയങ്ങൾ കുടിച്ച് ആഘോഷിക്കാം

  2015 മുതൽ, എല്ലാ വർഷവും ജൂലൈയിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ദേശീയ റിഫ്രെഷ്മെന്റ് ദിനമായി ആഘോഷിക്കുന്നത്

  ദേശീയ റിഫ്രെഷ്മെന്റ് ദിനം

  ദേശീയ റിഫ്രെഷ്മെന്റ് ദിനം

  • Share this:
   ഇന്ന് (ജൂലൈ 22) ദേശീയ റിഫ്രെഷ്മെന്റ് ദിനം. 2015 മുതൽ, എല്ലാ വർഷവും ജൂലൈയിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ദേശീയ റിഫ്രെഷ്മെന്റ് ദിനമായി ആഘോഷിക്കുന്നത്. ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന ചില ശീതള പാനീയങ്ങൾ കുടിച്ച് ഈ വർഷത്തെ റിഫ്രെഷ്മെന്റ് ദിനം ആഘോഷമാക്കാം.

   തണുത്ത നാരങ്ങാവെള്ളം, ഐസ്ഡ് ടീ, ശീതളപാനീയങ്ങൾ, സ്മൂത്തികൾ, മോക്ക്ടെയിലുകൾ എന്നിവ പോലുള്ള പാനീയങ്ങൾ പരീക്ഷിക്കാൻ പറ്റിയ ദിനമാണ് ഇന്ന്. ഇത്തരം ഉന്മേഷകരമായ പാനീയങ്ങൾ ആരാണ് ഇഷ്ടപ്പെടാത്തത്! ഈ പ്രത്യേക ദിവസം ആഘോഷിക്കുന്നതിന് പിന്നിലെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് അറിയാം

   ദേശീയ റിഫ്രെഷ്മെന്റ് ദിനത്തിന് പിന്നിലെ ചരിത്രം

   ആറ് വർഷം മുമ്പ്, 2015 മെയ് മാസത്തിലാണ്, ട്രാവലർ ബിയർ കമ്പനി അവരുടെ പുതിയ ക്രാഫ്റ്റ് ബിയർ വിപണിയിൽ പുറത്തിറക്കുന്നത്. ഈ ആഘോഷ ദിനമാണ് ആദ്യമായി റിഫ്രെഷ്മെന്റ് ദിനമായി ആഘോഷിച്ചത്. തുടർന്ന്, ദേശീയ ദിന കലണ്ടറിൽ രജിസ്ട്രാർ 2015ലെ ദേശീയ റിഫ്രെഷ്മെന്റ് ദിനാചരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

   2016 മുതൽ വെർമോണ്ടിലെ ബർലിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന ഈ അമേരിക്കൻ കമ്പനിയുടെ മറ്റ് ശാഖകൾ ജൂലൈയിലെ നാലാമത്തെ വ്യാഴാഴ്ച റിഫ്രെഷ്മെന്റ് ദിനമായി ആചരിക്കാൻ തുടങ്ങി. അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ബിയർ ഒരു ഉന്മേഷദായകമായ പാനീയമാണ്. അങ്ങനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ജൂലൈ 22 റിഫ്രെഷ്മെന്റ് ദിനമായി ആഘോഷിക്കാൻ തുടങ്ങി.   ദേശീയ റിഫ്രെഷ്മെന്റ് ദിനത്തിന്റെ പ്രധാന്യം

   അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജൂലൈ മാസം താപനില ഉയരുന്ന മാസമാണ്. അതുകൊണ്ട് തന്നെ ചൂടേറിയ ഈ മാസത്തിൽ ഉന്മേഷം പകരുന്ന പാനീയങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഉന്മേഷദായകമായ പാനീയങ്ങൾ ഇല്ലാത്ത വേനൽക്കാലം അപൂർണ്ണമാണെന്ന് തന്നെ പറയാം. കടുത്ത ചൂടിനെ മറികടക്കുന്നതിനും നമ്മുടെ ശരീരത്തെയും മനസ്സിനെയും തണുപ്പിക്കുന്നതിനും ഒരു ഗ്ലാസ് തണുത്ത പാനീയം കുടിക്കുന്നത് വളരെ ഉന്മേഷപ്രദമാണ്. തിരക്കേറിയ ദിവസങ്ങൾക്കും ജോലിയിലെ ടെൻഷനുകൾക്കുമിടയിൽ ഇങ്ങനെ ഒരു ദിവസം ആശ്വാസം തന്നെയാണ്.

   നമ്മുടെ ശരീരത്തിനും മനസ്സിനും ഉണർവ് പകരാനുള്ള മാന്ത്രിക കഴിവ് ഇത്തരം ഉന്മേഷം പകരുന്ന ശീതളപാനീയങ്ങൾക്കുണ്ട്. സമ്മർദ്ദം ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടിയാണിത്. ചൂടുകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

   ഉന്മേഷത്തിനും വിശ്രമത്തിനും ആസ്വാദനത്തിനുമൊപ്പം മികച്ച ആരോഗ്യത്തിനും ഇത്തരം പാനീയങ്ങൾ ആവശ്യമാണ്. നിർജ്ജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും മികച്ച ആരോഗ്യം ഉറപ്പാക്കാനും ഈ പാനീയങ്ങൾക്ക് കഴിയും. ലസ്സി, നാരങ്ങ വെള്ളം, വിവിധ തരം ജ്യൂസുകൾ, തേങ്ങാവെള്ളം, കരിമ്പിൻ ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ് എന്നിവ മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്ന മികച്ച പാനീയങ്ങളാണ്. ദേശീയ റിഫ്രെഷ്മെന്റ് ദിനമായ ഇന്ന് നിങ്ങൾ എന്ത് പാനീയമാണ് തയ്യാറാക്കുക?

   Summary: Since 2015, it has been decided that the fourth Thursday in July, every year, would be chosen to mark the National Refreshment Day
   Published by:user_57
   First published:
   )}