ഇന്റർഫേസ് /വാർത്ത /Life / World Humanitarian Day 2021: ഇന്ന് ലോക മനുഷ്യസ്‌നേഹ ദിനം; ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും

World Humanitarian Day 2021: ഇന്ന് ലോക മനുഷ്യസ്‌നേഹ ദിനം; ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും

Representational Image: Shutterstock

Representational Image: Shutterstock

ഈ ദിവസം മന്യഷ്യസ്‌നേഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരെയും മനുഷ്യരാശിയുടെ ഉന്നതിയ്ക്കായി ജീവിതം ത്യാഗം ചെയ്തവരെയും ആദരിക്കുന്നു.

  • Share this:

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 19 ലോക മനുഷ്യസ്‌നേഹ ദിനമായാണ് ആചരിക്കുന്നു. ഈ ദിവസം മന്യഷ്യസ്‌നേഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരെയും മനുഷ്യരാശിയുടെ ഉന്നതിയ്ക്കായി ജീവിതം ത്യാഗം ചെയ്തവരെയും ആദരിക്കുന്നു.

ലോക മനുഷ്യസ്‌നേഹ ദിനത്തിന്റെ ചരിത്രം

2003 ഓഗസ്റ്റ് 19നാണ് ഇറാഖിലെ ബാഗ്ദാദില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ ആസ്ഥാനത്തിന് നേരെ ബോംബ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 21 യുഎന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഇറാഖിലെ അന്നത്തെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ സെര്‍ജിയോ വിയറ ഡി മെല്ലോയും കൊല്ലപ്പെട്ടു. ജമാഅതു തൗഹീദി വല്‍ജിഹാദ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഐക്യരാഷ്ട്രസഭ ഇറാഖില്‍ സംഘടിപ്പിക്കാനിരുന്ന പഞ്ചദിന സഹായ പ്രവര്‍ത്തനം തടയുന്നതിനായായിരുന്നു ആക്രമണം സംഘടിപ്പിച്ചത് എന്ന് പറയപ്പെടുന്നു. കനാല്‍ ഹോട്ടല്‍ ബോംബാക്രമണമെന്നാണ് ഈ സംഭവം അറിയപ്പെടുന്നത്‌.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍, ഐക്യരാഷ്ടസഭയുടെ അടിയന്തര സഹായ ഏകോപനം സംബന്ധിച്ച പ്രമേയത്തില്‍, ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസ്സംബ്ലി (യുഎന്‍ജിഎ) ഓഗസ്റ്റ് 19 ലോക മനുഷ്യസ്‌നേഹി ദിനമായി പ്രഖ്യാപിച്ചു.

ലോക മനുഷ്യസ്‌നേഹ ദിനത്തിന്റെ പ്രമേയം

എല്ലാ വര്‍ഷവും ഒരു പ്രതിസന്ധിയെക്കുറിച്ചോ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ഒരു കാരണത്തെക്കുറിച്ചോ ഉള്ള അവബോധം സൃഷ്ടിക്കുന്നതിനായി ലോക മനുഷ്യസ്നേഹ ദിനത്തിനായി ഒരു പ്രമേയം തിരഞ്ഞെടുക്കുന്നു. ഈ വർഷവും അങ്ങനെയൊരു പ്രമേയം ഓഗ്സറ്റ് 19നായി ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദുർബലരായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ആഗോള തലത്തിൽ വെല്ലുവിളി നേരിടുന്ന കാലവസ്ഥ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ വിഷയം. “#TheHumanRace” എന്ന ഹാഷ്ടാഗിലാണ് ഈ പ്രമേയം ലോക ജനതയിലേക്ക് എത്തിക്കുന്നത്.

ഈ ലക്ഷ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഐക്യദാർഢ്യ പ്രഖ്യാപനത്തിലൂടെ, വികസിത രാജ്യങ്ങളെ “വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥാ ലഘൂകരണത്തിനും അനുരൂപീകരണത്തിനുമായി പ്രതിവർഷം 100 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന പ്രതിജ്ഞ പാലിക്കാൻ” ഓർമ്മിപ്പിക്കും എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭിപ്രായപ്പെടുന്നത്.

എങ്ങനെയാണ് സഹായിക്കേണ്ടത്

മനുഷ്യ സ്നേഹ ദിനത്തിന്റെ കാരണത്തെക്കുറിച്ച് ലോക ജനതയിൽ അവബോധം വളർത്തുന്നതിനായി ഓരോ വ്യക്തിയ്ക്കും ഈ പ്രസ്ഥാനത്തിൽ കൈകോർത്ത് പ്രവർത്തിക്കാൻ സാധിക്കും. സമൂഹ മാധ്യമങ്ങളിൽ #TheHumanRace, #WorldHumanitarianDay എന്ന ഹാഷ്ടാഗുകൾ പ്രചരിപ്പിക്കുക വഴി, ഈ ദിനത്തെക്കുറിച്ചോ, ഇതിന്റെ പ്രസക്തിയെക്കുറിച്ച് ഇത് വരെ അറിയാത്ത ആളുകളിലേക്ക്, ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് അറിവ് പകരാനും, അവബോധം സൃഷ്ടിക്കാനും സാധിക്കും.

ഓഗസ്റ്റ് 16നും 31നും ഇടയിലുള്ള ദിനങ്ങളിൽ 100 മിനിറ്റ് ദൈർഖ്യം വരുന്ന ഓട്ടം, നീന്തൽ, നടത്തം തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടും നിങ്ങൾക്ക് ഈ കാലാവസ്ഥാ ദുർബലരായ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാവുന്നതാണ് എന്ന് ഐക്യരാഷ്ട്രസഭ നിർദ്ദേശിക്കുന്നു.

First published:

Tags: United nations, World humanitarian day