• HOME
  • »
  • NEWS
  • »
  • life
  • »
  • World Youth Skills Day 2022 | മികച്ച ഭാവിക്കായി ഉപയോഗിക്കാം യുവാക്കളുടെ കഴിവുകൾ; ഇന്ന് ലോക യുവജന നൈപുണ്യ ദിനം

World Youth Skills Day 2022 | മികച്ച ഭാവിക്കായി ഉപയോഗിക്കാം യുവാക്കളുടെ കഴിവുകൾ; ഇന്ന് ലോക യുവജന നൈപുണ്യ ദിനം

യുവാക്കൾക്ക് മികച്ച പരിശീലനം നൽകുന്നതിലൂടെ രാജ്യങ്ങൾക്ക് കൈവരിക്കാൻ കഴിയുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

  • Last Updated :
  • Share this:
    എല്ലാ വർഷവും ജൂലൈ 15 ന് ലോക യുവജന നൈപുണ്യ ദിനമായാണ് (World Youth Skills Day) ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള യുവാക്കൾക്ക് (Youth) തൊഴിൽ നേടുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം (Skills) നൽകുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ, നല്ല തൊഴിൽ അവസരങ്ങൾ (Works oppertunities) നേടുന്നതിനായുള്ള കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളിൽ അവബോധം വളർത്താനും ഈ ദിനം സഹായിക്കുന്നു.

    കോവിഡ് മഹാമാരിയിൽ നിന്നുള്ള സാമൂഹിക-സാമ്പത്തിക വീണ്ടെടുപ്പിനായി എല്ലാ രാജ്യങ്ങളും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ലോക യുവജന നൈപുണ്യ ദിനം 2022ൽ ആചരിക്കുന്നത്. അതിനാൽ, യുവാക്കൾക്ക് മികച്ച പരിശീലനം നൽകുന്നതിലൂടെ രാജ്യങ്ങൾക്ക് കൈവരിക്കാൻ കഴിയുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഭാവിയ്ക്കായി ഉപയോഗിക്കാം യുവാക്കളുടെ കഴിവുകൾ എന്നതാണ് ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിനത്തിന്റെ പ്രമേയം.

    ലോക യുവജന നൈപുണ്യ ദിനത്തിന്റെ ചരിത്രം

    2014 ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലിയാണ് ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്. ഇന്നത്തെ യുവജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും തൊഴിലില്ലായ്മ മൂലമുള്ള വെല്ലുവിളി നേരിടുകയുമായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യം

    പ്രാധാന്യം

    പുതിയ തലമുറയ്ക്ക് തൊഴിൽ, ഉയർന്ന വരുമാന നിലവാരം, ആജീവനാന്ത പഠനം എന്നിവയ്ക്ക് മികച്ച അവസരം നൽകുമെന്നതിനാൽ ഈ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ലോക യുവജന നൈപുണ്യ ദിനം, ലിംഗ അസമത്വം ഇല്ലാതാക്കാൻ പ്രോത്സാഹിപ്പിക്കുകയും അവശരായ ആളുകൾക്ക് വിവിധ നേട്ടങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

    Also Read-എന്താണ് മങ്കിപോക്സ് രോഗം? രോഗലക്ഷണങ്ങൾ എന്തെല്ലാം? വിശദാംശങ്ങൾ അറിയാം

    അധ്വാനിക്കുന്ന ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നൈപുണ്യ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാം എന്ന് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക എന്നതാണ് ലോക യുവജന നൈപുണ്യ ദിനം ആചരിക്കുന്നതിലൂടെ ചെയ്യാൻ സാധിക്കുന്നത്.

    Also Read-പൂന്തോട്ടം പരിപാലിച്ച് സമ്മർദ്ദം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം

    അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസത്തെ 7.60 ശതമാനത്തിൽ നിന്ന് 7.83 ശതമാനമായി വർധിച്ചുവെന്ന് റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ 7.60 ശതമാനം ആയിരുന്നതാണ് ഏപ്രിലിൽ 7.83 ആയി വർധിച്ചിരിക്കുന്നത്. ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹരിയാനയിലാണ് (34.5%). തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്തുള്ളത് രാജസ്ഥാനാണ് (28.8%).

    നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 9.22 ശതമാനമായി ഉയർന്നു. മാർച്ചിൽ ഇത് 8.28 ശതമാനമായിരുന്നു. എന്നാൽ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.29 ശതമാനത്തിൽ നിന്ന് ഏപ്രിൽ എത്തിയപ്പോൾ 7.18 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാർക്കറ്റുകളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് വേഗം കുറഞ്ഞതുമാണ് തൊഴിലവസരങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് സിഎംഇ വ്യക്തമാക്കി.
    Published by:Naseeba TC
    First published: