നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • No-Shave November | നിങ്ങളും നോ-ഷെയ്‌വ് നവംബറിന്റെ ഭാഗമാകുന്നുണ്ടോ? താടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    No-Shave November | നിങ്ങളും നോ-ഷെയ്‌വ് നവംബറിന്റെ ഭാഗമാകുന്നുണ്ടോ? താടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    അർബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്യുന്നതിനും അവരുടെ ചികിത്സയ്ക്ക് സഹായം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ബോധവല്‍ക്കരണ കാമ്പെയ്നാണ് 'നോ-ഷേവ് നവംബര്‍'.

    • Share this:
      ലോകമെമ്പാടും എല്ലാ വര്‍ഷവും നവംബർ (November) മാസം 'നോ-ഷേവ് നവംബര്‍' (No-Shave November) ആചരിക്കാറുണ്ട്. അനേകം അർബുദ രോഗികള്‍ക്ക് അവരുടെ ചികിത്സയുടെ (Cancer Treatment) ഭാഗമായി മുടി നഷ്ടപ്പെടാറുണ്ട്. അവര്‍ക്ക് മുടി ദാനം ചെയ്യുന്നതിനും അവരുടെ ചികിത്സയ്ക്ക് സഹായം നല്‍കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ബോധവല്‍ക്കരണ കാമ്പെയ്നാണ് 'നോ-ഷേവ് നവംബര്‍'. ഈ മാസത്തിലുടനീളം പുരുഷന്മാര്‍ അവരുടെ തലമുടിയും താടിയും വെട്ടാതെ വളർത്തുന്നു. തുടർന്ന് ഷേവിംഗിനും മുടി, താടി എന്നിവയുടെ പരിപാലനത്തിനും സാധാരണയായി ചെലവഴിക്കുന്ന പണം കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി സംഭാവന ചെയ്യുന്നു.

      ഈ സംരംഭത്തിന് കീഴില്‍ ശേഖരിക്കുന്ന ഫണ്ട് കാന്‍സര്‍ ബോധവത്കരണം (Cancer Awareness) നടത്താനും രോഗത്തിനെതിരെ പോരാടുന്നവരെ സഹായിക്കാനുമൊക്കെ ഉപയോഗിക്കുന്നു. അങ്ങനെ ആളുകളെ ആ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാന്‍സറിനെ കുറിച്ചുള്ള ജനങ്ങളുടെ അവബോധം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച, ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ കാമ്പയിന് ആഗോള തലത്തില്‍ വന്‍ സ്വീകാര്യതയാണുള്ളത്.

      മാസം മുഴുവന്‍ താടിയും മുടിയും വളര്‍ത്തുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കൂടിയും ഈ നവംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് അത് പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്.

      ഈ കാലയളവിൽ താടി എങ്ങനെ പരിപാലിക്കാം എന്നറിയാം:

      ദിവസവും ഭംഗിയായി പരിചരിക്കുക

      പതിവായി എണ്ണ പുരട്ടുന്നതും വെള്ളം ഉപയോഗിച്ച് വൃത്തിയാകുന്നതും ആരോഗ്യമുള്ള താടി വളരാന്‍ നിങ്ങളെ സഹായിക്കും. വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നത് പ്രധാനമാണ്. താടിയില്‍ എണ്ണ പുരട്ടുന്നത്, സ്വാഭാവികവും മിനുസമാര്‍ന്നതുമായ രോമങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കും. താടിയിലുള്ള എണ്ണ നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും.

      അനുയോജ്യമായ ഒരു ചീപ്പ് ഉപയോഗിക്കുക

      നിങ്ങളുടെ താടി സ്‌റ്റൈല്‍ ചെയ്യാന്‍ നല്ല പല്ലുള്ള വൃത്താകൃതിയിലുള്ള ബ്രഷ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. നിങ്ങളുടെ താടിക്ക് മികച്ച രൂപം നല്‍കുന്നതിന് ബ്ലോ-ഡ്രൈ ചെയ്യുമ്പോള്‍ നിങ്ങള്‍ വൃത്താകൃതിയിലുള്ള ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്,

      ക്രീം

      നിങ്ങളുടെ താടി മികച്ച ആകൃതിയിൽ നിലനിര്‍ത്താന്‍ സ്‌റ്റൈലിംഗ് ക്രീം ഉപയോഗിക്കുക. ക്രീം അല്ലെങ്കില്‍ ലേപനങ്ങള്‍ താടിയിൽമൃദുവായി പുരട്ടിക്കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റൈൽ ചെയ്യാം. പക്ഷെ പെട്രോളിയം ജെല്ലി പോലുള്ള സിന്തറ്റിക് ചേരുവകള്‍ അടങ്ങിയ ലേപനങ്ങള്‍ ഒഴിവാക്കണം.

      ബ്ലോ ഡ്രയര്‍

      ഇടത്തരം ചൂടില്‍ ഒരു ബ്ലോ ഡ്രയര്‍ നിങ്ങളുടെ താടി സ്റ്റൈൽ ചെയ്യാൻ ഉപയോഗിക്കാം. ബ്ലോ ഡ്രയര്‍ ഏറ്റവും ഫലപ്രദമായ സ്‌റ്റൈലിംഗ് ഉപകരണങ്ങളില്‍ ഒന്നാണ്. താടിരോമങ്ങള്‍ക്ക് കേടുപാടുകള്‍ ഒഴിവാക്കാന്‍ കുറച്ച് അകലത്തിൽ വെച്ച്ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

      ആരോഗ്യകരമായ ഭക്ഷണം

      താടിയുടെ ആരോഗ്യത്തിൽ നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. പ്രോട്ടീനും വിറ്റാമിനുകളും പതിവായി കഴിക്കുന്നത് ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ (ഡിഎച്ച്ടി) എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ തടയുന്നു. താടിരോമങ്ങളുടെ വളര്‍ച്ചയില്‍ ഡിച്ച്ടിക്ക് പങ്കുണ്ട്.
      Published by:Sarath Mohanan
      First published:
      )}