• HOME
  • »
  • NEWS
  • »
  • life
  • »
  • HISTORY SIGNIFICANCE AND MOMENTS OF GURU PURNIMA JK

Guru Purnima 2021: ഗുരു പൂർണിമ ദിനത്തിന്റെ ചരിത്രവും, പ്രാധാന്യവും, മുഹൂർത്തങ്ങളും

ഹിന്ദു മത വിശ്വാസ പ്രകാരം ഗുരുക്കന്മാരെ ആദരിക്കാൻ വേണ്ടിയാണ് എല്ലാ വർഷവും ആശാഡ മാസത്തിലെ പൂർണിമ നാൾ ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്.

News18

News18

  • Share this:
    നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ ഉയർന്ന സ്ഥാനത്തിരിക്കുന്നവരാണ് അധ്യാപകർ. പ്രബുദ്ധതയുടെ വീടുകൾ എന്നാണ് അവരെ പലപ്പോഴും വിശേഷിപ്പിക്കാറ്. ഹിന്ദു മത വിശ്വാസ പ്രകാരം ഗുരുക്കന്മാരെ ആദരിക്കാൻ വേണ്ടിയാണ് എല്ലാ വർഷവും ആശാഡ മാസത്തിലെ പൂർണിമ നാൾ ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ഗുരു പൂർണിമ ദിനം ആചരിക്കുന്നത് ജൂലൈ 24 അഥവാ ഇന്നാണ്. വ്യാസ പൂർണിമ എന്ന പേരിലും ഈ വിശേഷ ദിവസം അറിയപ്പെടുന്നു. പ്രശസ്ത ഹൈന്ദവ ഗുരുവായ വേദ വ്യാസൻ ജനിച്ചത് ഈ ദിവസത്തിലാണെന്നാണ് ഹിന്ദുക്കൾ വിശ്വസിച്ച് പോരുന്നത്.

    ഗുരു പൂർണിമയുടെ ചരിത്രം
    വേദിക് കാലം മുതൽ തന്നെ ഗുരു പൂർണിമ ആഘോഷിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. സംസ്കൃതത്തിൽ നിന്നാണ് ഗുരു എന്ന വാക്കിന്റെ ഉത്ഭവം. ‘ഗു’ എന്നാൽ ഇരുട്ട് എന്നും ‘രു’ എന്നാൽ ഇരുട്ടിനെ ഇല്ലാതാക്കൽ എന്നുമാണ് അർത്ഥം. ഹിന്ദു മത വിശ്വാസികൾക്ക് പുറമേ ജൈനരും ബുദ്ധരും ഈ ദിവസം ആഘോഷിക്കുന്നുണ്ട്. ഗുരുക്കന്മാരെ ആദരിക്കാനും അവർക്ക് നന്ദി അറിയിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. ബുദ്ധർക്കും വളരെ പവിത്രമായ ഒരു ദിവസമാണിത്. ശ്രീബുദ്ധൻ തന്റെ ആദ്യത്തെ പ്രസംഗം നടത്തിയത് ഈ ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

    ഗുരു പൂർണിമ തിയ്യതി, സമയം
    ഹിന്ദു കലണ്ടറിലെ ആശാഡ മാസത്തിലെ പൂർണ ചന്ദ്രനുള്ള ദിവസമാണ് ഗുരു പൂർണിമ ദിവസമായി ആചരിക്കുക. ഈ വർഷം ജൂലൈ 24 നാണ് ഈ ദിവസം. ജൂലൈ 23 രാവിലെ 10.45 മുതൽ തുടങ്ങുന്ന ഗുരു പൂർണിമ അവസാനിക്കുന്നത് ജൂലൈ 24 ന് വൈകിട്ട് 08.08 നാണ്. ഈ മുഹൂർത്തത്തിൽആളുകൾ സാധാരണയായി പ്രത്യേക പ്രാർത്ഥനകളും മറ്റും നടത്താറുണ്ട്.

    ഗുരു പൂർണിമയുടെ പ്രാധാന്യം
    ഗുരുക്കന്മാരെ ആദരിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുട്ടികളെ വളർത്തി വലുതാക്കുന്നതിലെ അധ്യാപരുടെ കഠിനാധ്വാനത്തെയും, സമർപ്പണ ബോധത്തെയും, ത്യാഗത്തെയും ഈ ദിവസം ആഘോഷിക്കുന്നു. ആളുകൾ ഈ ദിവസം നേരത്തെ എഴുന്നേൽക്കുകയും, കുളിക്കുകയും ചെയ്യുന്നു. അധ്യാപകർക്കു വേണ്ടി ആളുകൾ പ്രത്യേക പ്രാർത്ഥനകളും ഈ വിശേഷ ദിവസത്തിന്റെ ഭാഗമായി നടത്താറുണ്ട്.

    ഈ ഗുരു പൂർണിമ ദിനത്തിൽ നമുക്കും നമ്മുടെ അധ്യാപകർക്ക് നന്ദി അറിയിക്കാം. നമ്മുടെ ജീവിത വിജയത്തിലേക്കുള്ള ആദ്യത്തെ പടിയാണല്ലോ ഗുരുക്കന്മാർ. നമ്മെ പഠിപ്പിച്ച്, വളർത്തി വലുതാക്കുന്നതിലെ അവരുടെ പങ്കിന് എത്ര നന്ദി അറിയിച്ചാലും മതിയാവില്ല.
    Published by:Jayesh Krishnan
    First published:
    )}