HOME /NEWS /Life / World Pharmacists Day 2021 | ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം; ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്ക്

World Pharmacists Day 2021 | ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം; ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്ക്

News18

News18

ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഫാർമസിസ്റ്റുകളുടെ പങ്കും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

  • Share this:

    ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം. ലോകം കോവിഡ് മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏതൊരു രാഷ്ട്രത്തിന്റെയും പ്രാഥമിക ധര്‍മ്മം അവിടുത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. ജനത്തിന്റെ ആരോഗ്യമാണ് രാജ്യത്തിന്റെ സമ്പത്ത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷ നേടുവാന്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും- ഭരണകര്‍ത്താക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന സമയമാണിത്.

    ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയവും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്.

    2000കളുടെ അവസാനത്തിൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ഒരു യോഗത്തിൽ ഈ ദിനാചരണം ആരംഭിക്കാൻ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (FIP) ആണ് തീരുമാനിച്ചത്. അങ്ങനെ സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കാൻ തുടങ്ങി. ഫാർമസികളിലേക്കും അവ നൽകുന്ന ആരോഗ്യ ഗുണങ്ങളിലേക്കും ശ്രദ്ധ നൽകുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ഈ പരിപാടി വിജയകരമാകാൻ എല്ലാ വർഷവും എഫ്ഐപി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിക്കാൻ പരമാവധി ശ്രമിക്കാറുമുണ്ട്.

    ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫാർമസിസ്റ്റുകൾ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ ഫാർമസ്യൂട്ടിക്കൽ ബിസിനസ്സിലെ വ്യക്തികളും സംഘടനകളും ദേശീയ കാമ്പെയ്‌നുകളോ കമ്മ്യൂണിറ്റി പ്രോജക്റ്റുകളോ സംഘടിപ്പിക്കുന്നതിനായും ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്. ഓരോ വർഷവും സംഘടന ഒരോ പുതിയ വിഷയവും പുറത്തിറക്കാറുണ്ട്. ഒരു ഫാർമസി മറ്റുള്ളവരെ സേവിക്കുന്ന നിരവധി മാർഗങ്ങൾ ഏതൊക്കെയെന്ന് ചിത്രീകരിക്കാൻ സംഘടന ഒരുപാട് രീതികൾ ഉപയോഗിക്കാറുണ്ട്. പ്രഭാഷണങ്ങൾ നടത്തുക, പ്രദർശനങ്ങൾ നടത്തുക, അല്ലെങ്കിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരു ആക്റ്റിവിറ്റി ദിനം ആസൂത്രണം ചെയ്യുക എന്നിവയെല്ലാം ഇതിൻ്റെ മികച്ച ഉദാഹരണങ്ങളാണ്.

    ലോക ഫാർമസിസ്റ്റ് ദിനം: ചരിത്രവും പ്രാധാന്യവും

    2009 ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വേൾഡ് കോൺഗ്രസ്സ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസ് പരിപാടിയിലാണ് ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കാൻ ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (FIP) കൗൺസിൽ തീരുമാനിച്ചത്. 1912 സെപ്റ്റംബര്‍ 25നാണ് എഫ്ഐപി സ്ഥാപിതമായത്. അതുകൊണ്ട് ഇതേ ദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഫാർമസിസ്റ്റുകളുടെ പങ്കും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

    ലോകത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്കിനെ കുറിച്ച് മനസിലാക്കി കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഊർജിതപ്പെടുത്തുക എന്നതാണ് ലോക ഫാർമസിസ്റ്റ് ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആളുകൾ അവരുടെ മരുന്നുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം ഫാർമസിസ്റ്റുകൾക്കാണ്. അവർ അവരുടെ അനുഭവവും അറിവും നൈപുണ്യവും ഉപയോഗിച്ച് എല്ലാവർക്കുമായി ലോകത്തെ ആരോഗ്യമുള്ളവരാക്കി മാറ്റാൻ ശ്രമിക്കുന്നു. അവർ വ്യക്തികൾക്ക് മരുന്നുകൾ നൽകുകയും അവ എങ്ങനെ ഉചിതമായി ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു.

    ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയം

    ഈ വർഷത്തെ എഫ് ഐ പിയുടെ വിഷയം "ഫാർമസി: നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും വിശ്വാസയോഗ്യമായ ഒന്ന്" എന്നാണ്. വിശ്വാസം എല്ലാ മനുഷ്യ ഇടപെടലുകളുടെയും ഒരു പ്രധാന ഘടകമാണ്. ആരോഗ്യ പരിരക്ഷാ ദാതാക്കളിലുള്ള വിശ്വാസവും രോഗിയുടെ ആരോഗ്യ ഫലങ്ങളും തമ്മിൽ ഗണ്യമായ ബന്ധമുണ്ട്. ഇതാണ്ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനത്തിൻ്റെ വിഷയം തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം.

    First published:

    Tags: Covid 19, Health sector, Medical service