നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Holi 2021: ഈ വർഷത്തെ ഹോളി എന്ന്? വിശേഷ ദിവസത്തെ കുറിച്ച് അറിയേണ്ടതെല്ലാം

    Holi 2021: ഈ വർഷത്തെ ഹോളി എന്ന്? വിശേഷ ദിവസത്തെ കുറിച്ച് അറിയേണ്ടതെല്ലാം

    കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോളി ദിനം വളരെ ചെറിയ രീതിയിൽ മാത്രമേ ഇത്തവണയും ആഘോഷിക്കപ്പെടുകയുള്ളൂ

    Holi 2021

    Holi 2021

    • Share this:

      വർണങ്ങളുടെ ആഘോഷം എന്നാണ് പൊതുവെ ഹോളിയെ വിശേഷിപ്പിക്കാറ്. തണുപ്പു കാലം അവസാനിച്ചിരിക്കുന്നു എന്നതിന്റെ സൂചകമായിട്ടാണ് ഈ ആഘോഷ ദിനം ആളുകൾ കൊണ്ടാടുന്നത്. വസന്ത കാലം തുടങ്ങുന്നത് പ്രമാണിച്ച് ആളുകൾ പുതിയ പുഷ്പങ്ങളും, കളറുകളുമൊക്കെയായി ഈ വിശേഷ ദിവസം ആഘോഷിക്കും.


      കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോളി ദിനം വളരെ ചെറിയ രീതിയിൽ മാത്രമേ ഇത്തവണയും ആഘോഷിക്കപ്പെടുകയുള്ളൂ. കോവിഡ് കേസുകൾ വീണ്ടും വർധിച്ചു കൊണ്ടിരിക്കുന്ന മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ൯ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് സർക്കാറുകൾ.


      എന്നാലും കുടുംബത്തോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ഈ ആഘോഷ ദിവസം നമുക്ക് കൊണ്ടാടാം. ഹോളിയെ കുറിച്ചുള്ള വിവരമാണ് താഴെ പറയുന്നത്.



      എന്താണ് ഹോളി



      റങ്ക് വാലി ഹോളി, അല്ലെങ്കലിൽ കളറുകളുടെ ആഘോഷം ഹോളികാ ദഹനിന്റെ അടുത്ത ദിവസമാണ് ആഘോഷിക്കപ്പെടുന്നത്. ഫാൽഗുനാ മാസമായ പൂർണിയ തിഥീയിൽ തീ കായുന്ന ആചാരമാണിത്.
      ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആചരിക്കപ്പെടുന്ന ആഘോഷങ്ങളിലെന്നായ ഹോളി ദിവസം ആളുകൾ പ്രത്യേക മധുര പലഹാരങ്ങൾ പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യും.


      ഹോളി 2021 എന്ന്?


      മാർച്ച് 29 നാണ് ഈ വർഷത്തെ ഹോളി ആഘോഷിക്കപ്പെടുന്നത്. ഹോളിക്ക് മുമ്പായി ഹോളികാ ദഹ൯ ആചാരങ്ങളും നടത്തപ്പെടും.


      ഹോളിയുടെ പ്രത്യേകതകൾ

      എന്ത് കൊണ്ട് ആളുകൾ ഹോളി ആഘോഷിക്കുന്നു എന്നതിന് നിരവധി മറുപടികളുണ്ട്. നിരവധി ഐതിഹ്യങ്ങളാണ് ഈ ആഘോഷത്തെ ചുറ്റിപ്പറ്റി നിലവിലുള്ളത്. ശ്രീകൃഷ്ണനും രാധയും തമ്മിൽ ഒരുമിച്ച ദിവസമാണ് ഹോളിയെന്ന് ഒരുപാട് പേർ വിശ്വസിച്ചു പോരുന്നു. അതുകൊണ്ടാണ് ശ്രീകൃഷ്ണ൯ ജനിച്ച സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന ബ്രാജിലെ ആളുകൾ ഹോളി ബഹു കേമമായി കൊണ്ടാടുന്നത്.


      അതേസമയം, രാധയെ കാണാ൯ പോകുന്നതിന്റെ മുന്പ് തന്റെ നീല വർണത്തിള്ള തൊലി അവൾക്കിഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു കൃഷ്ണന്. ആ സംശയം മാറ്റാ൯ അമ്മ യശോദ തന്റെ ഇഷ്ടമുള്ള നിറം രാധയുടെ മുഖത്ത് തേക്കാ൯ കൃഷ്ണന് നിർദ്ദേശം നൽകുകയായിന്നു. ഇതുകൊണ്ടാണ് ഹോളി നിറങ്ങളുടെ ആഘോഷമായി ആചരിക്കപ്പെടുന്നതെന്ന് ആളുകൾ വിശ്വസിച്ചു പോരുന്നു.


      പൂതനയുടെ മുലപ്പാൽ കുടിച്ചതു കാരണമായിട്ടാണ് കൃഷ്ണന്റെ തൊലി നീല വർണ്ണത്തിലായതെന്ന് ആളുകൾ വിശ്വസിക്കുന്നു. കൃഷ്ണന്റെ അമ്മാവനായ കംസനാണ് കുഞ്ഞു കൃഷ്ണനെ വധിക്കാ൯ വേണ്ടി പൂതനയെ അവരുടെ വീട്ടിലേക്ക് അയച്ചത്. എന്നാൽ ആ പദ്ധതി പരാജയപ്പെടുകയായിരുന്നു.


      കാമദേവനും ഭാര്യ രതിയും തമ്മിലെ കൂടിക്കാഴ്ച്ചയാണ് ഹോളി ആയി ആഘോഷിക്കുന്നതെന്നും ഐതിഹ്യമുണ്ട്.


      Keywords: holi, holi 2021, winter, krishna, lord krishna, festival of colours, yashoda, covid, maharashtra, karnataka, restrictions, colours, radha, ഹോളി, കോവിഡ്, രാധ, കൃഷ്ണ൯, തണുപ്പ് കാലം, കർണാടക, യശോദ, വർണം,

      Published by:Anuraj GR
      First published:
      )}