HOME » NEWS » Life » HOLI 2021 TYPES OF HOLI ACROSS THE COUNTRY GH

Holi 2021 | നിറങ്ങൾ പോലെ വ്യത്യസ്തമാണ് നിറങ്ങളുടെ ആഘോഷവും; ഹോളി ആഘോഷങ്ങളിലെ വൈവിധ്യങ്ങൾ

തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഹോളിയിലെ വൈവിധ്യത്തെക്കുറിച്ച് അറിയാം

News18 Malayalam | news18-malayalam
Updated: March 27, 2021, 12:45 PM IST
Holi 2021 | നിറങ്ങൾ പോലെ വ്യത്യസ്തമാണ് നിറങ്ങളുടെ ആഘോഷവും; ഹോളി ആഘോഷങ്ങളിലെ വൈവിധ്യങ്ങൾ
File photo
  • Share this:
നൂറ്റാണ്ടുകളായി വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും വംശങ്ങളും മതങ്ങളുമൊക്കെ ഒന്നിച്ച് പാരസ്പര്യത്തോടെ നില കൊണ്ട രാജ്യമാണ് ഇന്ത്യ. മാർച്ച് 29-ന് വരാൻ പോകുന്ന ഹോളിയും വിവിധ സംസ്കാരങ്ങൾക്കിടയിൽ വിവിധ രീതിയിലാണ് ആഘോഷിക്കാറുള്ളത്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഹോളിയിലെ വൈവിധ്യത്തെക്കുറിച്ച് നമുക്കറിയാം.

ഫകുവ/ഫഗുവ:

ആസാമിലെ ജനത ഹോളി ആഘോഷിക്കുന്നത് ഫകുവ അല്ലെങ്കിൽ ദൗൾ എന്ന പേരിലാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിൽ പൗരാണിക പൈശാചികതയുടെ പ്രതീകമായ ഹോളികയെ പ്രതിനിധീകരിക്കുന്ന കളിമൺ കുടിലുകൾ കത്തിക്കുകയും അടുത്ത ദിവസം നിറങ്ങൾ കൊണ്ട് ആഘോഷിക്കുകയും ചെയ്യുന്നു. സമാനമായ രീതിയിൽ ബീഹാറിലും ജാർഖണ്ഡിലും ഈ ആഘോഷം നടക്കാറുണ്ട്.
 ഉക്കുളി:

ഗോവൻ ജനത ഹോളി ആഘോഷിക്കാറ് ഉക്കുളി എന്ന പേരിലാണ്. വസന്തകാലത്തെ ആഘോഷമായ ഷിഗ്‌മോയുടെ ഭാഗമായാണ് ഉക്കുളിയും ആഘോഷിക്കാറുള്ളത്. ഷിഗ്‌മോ ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. അതിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.

 ധുലേത്തി :

അഹമ്മദാബാദിൽ ചെറുപ്പക്കാർ മൈതാനത്തിന് മുകളിലായി കെട്ടിത്തൂക്കിയിട്ടിരിക്കുന്ന തൈരിന്റെ കുടം പരസ്പരം ഓരോരുത്തരുടെ തോളിൽ കയറിക്കയറി അടിച്ചു തകർക്കുന്ന ഒരാചാരമുണ്ട്. കൃഷ്ണഭഗവാൻ വീടുകളിൽ നിന്ന് വെണ്ണ കട്ടു തിന്നുന്ന കഥയുടെ പ്രതീകമായാണ് ഈ ആചാരം നടത്തിപ്പോരുന്നത്.
Also Read-കണ്ടാൽ മെസ്സി തന്നെ, അനാഥാലയത്തിൽ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് മെസ്സിയുടെ അപരൻ

ലത്ത്‌മാർ: ഹോളി

വടിയെടുത്ത് അടിക്കുക എന്നാണ് ലത്ത്‌മാർ എന്ന വാക്കിന്റെ അർത്ഥം. ഉത്തർപ്രദേശിലെ സ്ത്രീകൾ ഒരു വിനോദമെന്ന നിലയ്ക്ക് വടിയെടുത്ത് പുരുഷന്മാരെ തമാശയ്ക്ക് അടിയ്ക്കുന്നു. കൃഷ്ണൻ രാധയോടൊപ്പം ഹോളി ആഘോഷിച്ചതിനു ശേഷം രാധയുടെ ഗ്രാമമായ ബർസാനയിലെ സ്ത്രീകൾ കൃഷ്ണനെ തമാശയ്‌ക്കെന്നോണം ഓടിക്കുന്ന കഥയുടെ പ്രതീകമായാണ് ഇപ്പോഴും ഈ ആഘോഷം നടക്കുന്നത്.
Also Read-മുപ്പത് വയസ്സുള്ള യുവാക്കൾക്ക് വരെ കഷണ്ടി? ഈ ആറ് കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം

ബെദാരാവേഷ:

കർണാടകയിലെ ജനങ്ങൾ ആഘോഷിക്കുന്ന സവിശേഷമായൊരു ആഘോഷമാണ് ഇത്. ഹോളിയ്ക്ക് മുമ്പുള്ള അഞ്ച് ദിവസങ്ങളിലായി ഇവിടെ നാടോടി നൃത്ത പ്രകടനങ്ങൾ നടക്കും.

ഹൊല്ല മൊഹല്ല

3 ദിവസമായി നടക്കുന്ന സിഖ് ആഘോഷമാണ് ഇത്. നിഹാങ് സിഖുകളെ ആയോധന ശേഷികൾ പരിശീലിപ്പിക്കാൻ പഞ്ചാബിൽ നടക്കുന്ന ഈ ആഘോഷം പത്താമത്തെ സിഖ് ആത്മീയ ഗുരുവായ ഗുരു ഗോബിന്ദ്സിങ്ങാണ് തുടങ്ങി വെച്ചത്. ഈ ആഘോഷത്തിന് ശേഷമാണ് ഹോളി ആഘോഷം നടക്കുക.

ദോൾ ജത്ര

വസന്തകാലത്തെ ആഘോഷമായ ബസന്ത ഉത്സവത്തിന്റെ ഭാഗമായാണ് പശ്ചിമ ബംഗാളിലെ ജനത ഹോളി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ദോൾ ജത്ര എന്ന ഘോഷയാത്രയും നടക്കുന്നു. കൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങൾ തളികകളിൽ വെച്ച് ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും ഈ ഘോഷയാത്ര സഞ്ചരിക്കും.
യാവോസാങ്

മണിപ്പൂരിലെ ജനത തങ്ങളുടെ ദൈവമായ പഖങ്ബയെ പ്രാർത്ഥിക്കുകയും കുടിലുകൾ കത്തിക്കുകയുംചെയ്യുന്നു. അവരുടെ കുട്ടികൾ സംഭാവനകൾ ശേഖരിക്കും. അതിനുശേഷം യാവോസാങ് എന്ന, അഞ്ച് നാൾ നീളുന്ന കായികസംബന്ധിയായആഘോഷം നടക്കുന്നു.‌
Published by: Naseeba TC
First published: March 27, 2021, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories