• HOME
  • »
  • NEWS
  • »
  • life
  • »
  • Ceiling Fan | വീട്ടില്‍ സീലിംഗ് ഫാന്‍ വാങ്ങിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

Ceiling Fan | വീട്ടില്‍ സീലിംഗ് ഫാന്‍ വാങ്ങിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

നമ്മുടെ വീട്ടില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫാന്‍ അതിനാല്‍ ഇക്കാര്യങ്ങള്‍ ഫാന്‍ വാങ്ങുമ്പോള്‍ പരിശോധിക്കുന്നത് നല്ലതാണ്.

  • Share this:
    വീട്ടില്‍ (Home) ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ വളരെ അധികം ശ്രദ്ധ കാണിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ സീലിംഗ് ഫാന്‍ (Ceiling Fan) വാങ്ങുമ്പോള്‍ നമ്മള്‍ ഈ ശ്രദ്ധകാണിക്കാറുണ്ടോ എന്നത് സംശയമാണ്. നമ്മള്‍ പലപ്പോഴും ബ്രാന്‍ഡ് സെലക്ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് സത്യം. നമ്മുടെ വീട്ടില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫാന്‍ അതിനാല്‍ ഇക്കാര്യങ്ങള്‍ ഫാന്‍ വാങ്ങുമ്പോള്‍ പരിശോധിക്കുന്നത് നല്ലതാണ്.

    ഏത് തരം ഫാന്‍ : മുറിയുടെ വലിപ്പത്തിനനുസരിച്ച് ഇലക്ട്രിക് ഫാനിന്റെ വലിപ്പം തിരഞ്ഞെടുക്കുക. എല്ലാ മുറികള്‍ക്കും ഒരേ ഫാന്‍ തിരഞ്ഞെടുക്കരുത്. വലിയ മുറിയിലെ ചെറിയ ഫാന്‍ കുറഞ്ഞ വായുവും ചെറിയ മുറിയിലെ വലിയ ഫാന്‍ കൂടുതല്‍ വായുവും നല്‍കും എന്നത് തെറ്റായ ധാരണയാണ്.

    സാധാരണയായി, 75 ചതുരശ്ര അടി മുറിക്ക് 36 ഇഞ്ച് ഫാന്‍, 100 ചതുരശ്ര അടി മുറിക്ക് 42 ഇഞ്ച് ഫാന്‍, 225 ചതുരശ്ര അടി മുറിക്ക് 52 ഇഞ്ച് ഫാന്‍ എന്നിങ്ങനെയാണ് നല്ലത്. വലിയ മുറിയില്‍ ഒന്നില്‍ കൂടുതല്‍ ഫാന്‍ ഉപയോഗിക്കാം.

    ഫാന്‍ എത്ര ഉയരത്തിലാണ് തൂക്കേണ്ടത്? : ആവശ്യത്തിന് വായു ലഭിക്കാന്‍ ഫാന്‍ ഭൂമിയില്‍ നിന്ന് 8 മുതല്‍ 9 അടി വരെ ഉയരത്തില്‍ തൂക്കിയിടണം. ഉയരം കൂടുമ്പോള്‍ ഫാന്‍ തൂക്കിയിട്ടിരിക്കുന്ന കമ്പിയുടെ നീളം കൂട്ടാം. മുറിയുടെ സീലിംഗിനും ഫാനിനുമിടയില്‍ കൂടുതല്‍ ഇടമുണ്ടെങ്കില്‍ വായു സഞ്ചാരം മികച്ചതായിരിക്കും. മുറിയുടെ വലിപ്പത്തിനനുസരിച്ച് ഫാനിന്റെ ഉയരം നിശ്ചയിച്ചില്ലെങ്കില്‍ കാറ്റ് കുറയാൻ സാധ്യതയുണ്ട്. ശരിയായ അനുപാതത്തില്‍ ഘടിപ്പിച്ചാല്‍ കൂടുതല്‍ തണുത്ത കാറ്റ് ലഭിക്കും.

    ഫാനിന് എത്ര ലീഫുകള്‍ ആവശ്യമാണ് : ലീഫുകള്‍ക്കനുസരിച്ച് ഫാനിന്റെ പ്രവര്‍ത്തനം വ്യത്യാസപ്പെടുന്നു. മൂന്ന്, നാല്, അഞ്ച് ബ്ലേഡുകള്‍ ഉള്ള ലീഫുകള്‍ ലഭ്യമാണ്. കൂടുതല്‍ ബ്ലേഡുകള്‍ ഉള്ള ഫാനുകള്‍ക്ക് വില കൂടുതലായിരിക്കും.

    ബ്ലേഡുകള്‍ക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ? : സ്റ്റീല്‍, അലുമിനിയം, പിവിസി എന്നിങ്ങനെ വിവിധ തരങ്ങളില്‍ ബ്ലേഡുകള്‍ ലഭ്യമാണ്. എല്ലാതരത്തിലുള്ള തരത്തിലുള്ള ബ്ലേഡില്‍ നിന്നും ഒരേ ഫലമാണ് ലഭിക്കുക. ഗുണനിലവാരമുള്ള ബ്ലേഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

    read also- Smartphone |4 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കും: റിപ്പോർട്ട്

    മോട്ടോര്‍ : ഒരു ഫാന്‍ വാങ്ങുമ്പോള്‍ ഫാനിന്റെ മോട്ടോര്‍ ഗുണനിലവാരമുള്ളതാണ് എന്ന് ഉറപ്പ് വരുത്തുക.ഡിസി മോട്ടറുകളാണ് നല്ലത്. സാധാരണ മോട്ടോറുകളേക്കാള്‍ 70 ശതമാനം കൂടുതല്‍ കാര്യക്ഷമതയുള്ളവയാണ് ഇവ.

    READ ALSO- Kuttiyamma | 104-ാം വയസ്സില്‍ 100ല്‍ 89; അക്ഷര വെളിച്ചത്തിന്റെ തിളക്കത്തില്‍ കുട്ടിയമ്മ

    കുളിമുറിയില്‍ ഏത് തരം ഫാന്‍ ഉപയോഗിക്കണം? : ബാത്ത്‌റൂമുകളിലും ഔട്ട്‌ഡോര്‍ ഇലക്ട്രിക് ഫാനുകള്‍ ഘടിപ്പിക്കാം. ചെറിയ മേല്‍ക്കൂരകളുള്ള വീടുകള്‍ക്ക് അനുയോജ്യമായ ഫാനുകള്‍ തിരഞ്ഞെടുക്കുക
    Published by:Jayashankar AV
    First published: