• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകനെ കൊന്ന കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി അച്ഛൻ


Updated: June 6, 2018, 10:45 AM IST
മകനെ കൊന്ന കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി അച്ഛൻ

Updated: June 6, 2018, 10:45 AM IST
ന്യൂഡൽഹി: മാനവികതയുടെയും മതസൌഹാദത്തിന്‍റെയും ഉദാത്ത സന്ദേശവുമായി ഒരു അച്ഛൻ. മകനെ കൊലപ്പെടുത്തിയ കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി മാതൃകയായിരിക്കുകയാണ് യശ്പാൽ സക്‌സേന എന്ന അച്ഛൻ. ദുരഭിമാനക്കൊലയ്ക്ക് ഇരയായാരുന്നു യശ്പാൽ സക്‌സേനയുടെ മകൻ അങ്കിത് സക്‌സേന. ഇസ്ലാം മതവിശ്വാസിയായ പെൺകുട്ടിയെ പ്രണയിച്ചതിനാണ് അങ്കിതിനെ കാമുകിയുടെ വീട്ടുകാർ കൊലപ്പെടുത്തിയത്. അങ്കിത് മരിച്ചതിന് ശേഷമുള്ള ആദ്യ റമദാനിൽ വലിയൊരു ഇഫ്താർ വിരുന്നൊരുക്കിയാണ് അച്ഛൻ യശ്പാൽ മാതൃകയായത്. ഫോട്ടോഗ്രാഫറായിരുന്ന അങ്കിത് ഇരുപത്തിമൂന്നാം വയസിലാണ് കൊലചെയ്യപ്പെട്ടത്. ഏറെ പ്രിയപ്പെട്ട മകനെ കൊലപ്പെടുത്തിയവരോട് വെറുപ്പില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് രാഖുബിൽ നഗറിലെ സ്വന്തം വീട്ടിൽ യശ്പാൽ ഇഫ്ത്താർ വിരുന്നൊരുക്കിയത്. ഇരുന്നൂറോളം പേർ ഈ വിരുന്നിൽ പങ്കെടുത്തു. ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ ഈ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തു. ഇരു മതക്കാർക്കുമിടയിൽ സൌഹാർദ്ദം ഊട്ടിയുറപ്പിക്കാൻ മുൻകൈയെടുത്ത യശ്പാലിനെ ഡോക്ടർ അഭിനന്ദിച്ചു.

ഷെഹസാദിയുമായി (20) പ്രണയത്തിലായിരുന്നു അങ്കിത്. ഇരുവരും ഫോണിലൂടെ കൈമാറിയ സന്ദേശങ്ങൾ ഷെഹസാദിയുടെ വീട്ടിൽ പിടിച്ചതോടെയാണ് ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞത്. ഇതോടെ അങ്കിതിനെ ഷെഹസാദിയുടെ വീട്ടുകാർ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാലു മാസം മുമ്പായിരുന്നു സംഭവം. ഷെഹസാദിയുടെ അമ്മാവന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കൊലയ്ക്ക് പിന്നിൽ. ഷെഹസാദിയുടെ അച്ഛനും അമ്മയും കേസിൽ പ്രതിയായി. കേസിൽ അടുത്തമാസം വിചാരണ തുടങ്ങും. ഷെഹസാദിയുടെ അനുജനെ ജുവനൈൽ ഹോമിലാക്കി. ഹിന്ദു സംഘടനകളിൽനിന്ന് വധഭീഷണി ഉണ്ടായതിനെ തുടർന്ന് ഷെഹസാദിയെ ഇപ്പോൾ വനിതാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
First published: June 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍