കൊല്ലത്തെ സുബൈദയെ മാതൃകയാക്കി പാലക്കാട്ടെ വീട്ടമ്മയും; ആടിനെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മഹാമാരി മൂലം പ്രതിസന്ധിയിലായ നാടിന് കൈത്താങ്ങാവാൻ തന്നാൽ കഴിയുന്ന സഹായം നല്കണമെന്ന ചിന്തയാണ് ജാനകിയെ പ്രേരിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: May 6, 2020, 9:16 AM IST
കൊല്ലത്തെ സുബൈദയെ മാതൃകയാക്കി പാലക്കാട്ടെ വീട്ടമ്മയും; ആടിനെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
janaki
  • Share this:
പാലക്കാട്: ആടിനെ വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലത്തെ സുബൈദയെ മലയാളികൾ മറന്നു കാണില്ല. ഇപ്പോഴിതാ അതേ മാതൃകയുമായി പാലക്കാട് നിന്നും ഒരു വീട്ടമ്മ സർക്കാരിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി നാടിന് അഭിമാനമാവുകയാണ്.

പാലക്കാട് തൃത്താലയ്ക്ക് സമീപം പട്ടിത്തറ പഞ്ചായത്തിലെ ഒതളൂർ സ്വദേശി ജാനകിയാണ്  ആടിനെ വിറ്റു കിട്ടിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്. മഹാമാരി മൂലം പ്രതിസന്ധിയിലായ നാടിന് കൈത്താങ്ങാവാൻ  തന്നാൽ കഴിയുന്ന സഹായം നല്കണമെന്ന ചിന്തയാണ് ജാനകിയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക്  പണം നല്കണമെന്ന് കരുതിയതാണ് ജാനകി. എന്നാൽ വിവിധ കാരണങ്ങളാൽ അതിന് സാധിച്ചില്ല.  കോവിഡ് എന്ന മഹാമാരി കേരളത്തെയും ബാധിച്ചതോടെ ജാനകി ഇത്തവണയെങ്കിലും കഴിയുന്ന സഹായം നല്കണമെന്ന് ഉറപ്പിച്ചു. ഇതിനിടെ മകളുടെ വിവാഹ നിശ്ചയം മാറ്റിവെയ്ക്കേണ്ടി വന്നു.  അതിന് കരുതി വെച്ച പണമാണ് ജാനകി ഒരു മടിയുമില്ലാതെ നാടിനായി നീക്കി വെച്ചത്.
You may also like:''എക്സൈസ് തീരുവ കൂട്ടി; പക്ഷേ പെട്രോൾ, ഡീസൽ വില കൂടില്ല
[NEWS]
''COVID 19 | സൗദിയിൽ അഞ്ച് മരണം കൂടി; 24 മണിക്കൂറിനിടെ 1351 പേർക്ക് രോഗം സ്ഥിരീകരിച്ചു
[PHOTO]
COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി
[news]


പണം എങ്ങനെ കൈമാറണമെന്ന് ജാനകിയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് പൊലീസിനെ ഏൽപ്പിയ്ക്കുന്നത്. ഒതളൂർ ഗ്രാമീണ വായനശാലയുടെയും വോൾഗ ആർട്സ്‌ & സ്പോർട്ട്സ്‌ ക്ലബ്ബ്‌ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ തൃത്താല എസ്‌ ഐ അനീഷ്‌ ജാനകിയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള തുക വീട്ടിലെത്തി സ്വീകരിച്ചു. പണമടച്ചതിൻ്റെ ബാങ്ക്  രസീത് പിന്നീട് കൈമാറുകയും ചെയ്തു.
First published: May 6, 2020, 9:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading