ചക്കക്കാലം അടുത്തു വരുന്നു. ചക്കപ്പുഴുക്കും ചക്കപ്പഴവും ചക്ക അടയും മാത്രം കഴിച്ചിരുന്ന കാലം മാറി. ചക്ക കൊണ്ടുള്ള ഉത്പന്നങ്ങൾ നിരവധിയാണ് ഇപ്പോൾ. ഈ രംഗത്ത് സ്വയം തൊഴിൽ സംരംഭവുമായി മുന്നേറുകയാണ് രാജശ്രീ എന്ന വീട്ടമ്മ. ചക്കപ്പൊടിയാണ് ഈ വീട്ടമ്മയുടെ ഉത്പന്നങ്ങളുടെ അടിസ്ഥാന ഘടകം. ചക്കപ്പൊടി കൊണ്ട് പാസ്ത, ബർഗർ, ചോക്കലേറ്റ്, പായസം, ഗുലാബ് ജാം, കട്‍ലറ്റ് തുടങ്ങി നിരവധി വിഭവങ്ങളാണ് രാജശ്രീ തയാറാക്കുന്നത്.
മൈദയ്ക്ക് പകരം ചക്കപ്പൊടി ആരോഗ്യകരം
സാധാരണ പാസ്തയും മറ്റും ഉണ്ടാക്കുന്നത് മൈദ ഉൾപ്പെടെ ഉപയോഗിച്ചാണ്. എന്നാൽ, മൈദ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ രാജശ്രീ മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചക്കപ്പൊടിയും കപ്പപ്പൊടിയും അരിപ്പൊടിയും ഒക്കെ ചേർത്ത് രാജശ്രീ തയ്യാറാക്കുന്ന പാസ്തക്ക് ആവശ്യക്കാരേറെ. സർക്കാരിന്‍റെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെത്തിയാണ് ചക്കപ്പൊടിയും ചക്ക ഉത്പന്നങ്ങളും ഒക്കെ തയാറാക്കുന്ന വിധം രാജശ്രീ പഠിച്ചത്.
ചക്കപ്പൊടി ഉപയോഗിച്ച് ചപ്പാത്തി, പൂരി, ഇടിയപ്പം, പുട്ട്, മുറുക്ക്, മിക്ചർ, പക്കാവട ഇവയെല്ലാം രാജശ്രീ തയ്യാറാക്കും. ചക്കപ്പൊടി ഉണ്ടാക്കാൻ പ്രത്യേക യൂണിറ്റും രാജശ്രീക്ക് ഉണ്ട്. തിരുവനന്തപുരത്ത് കൊച്ചുള്ളൂരിൽ താമസിക്കുന്ന ഈ സ്വയം തൊഴിൽ സംരംഭകയുടെ ഫ്രൂട്ട് ആൻഡ് റൂട്ടിലെ ഉത്പന്നങ്ങൾക്ക് വിദേശത്തും സ്വദേശത്തും ആവശ്യക്കാർ ഏറി വരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Food, Food fest, Kerala food