HOME » NEWS » Life » HOW CAN FAMILY ROUTINES AFFECT TEENEGERS DURING THE LOCKDOWN

Counsellor Speaks | ലോക്ക്ഡൗൺ കാലത്തെ കുടുംബവഴക്കുകൾ കുട്ടികളെ എങ്ങനെ ബാധിക്കും?

ദിവ്യ പി എച്ച് (സ്കൂൾ കൗൺസിലർ, ഗവ. ഹൈസ്കൂൾ പടി: കടുങ്ങല്ലൂർ, ആലുവ)

News18 Malayalam | news18-malayalam
Updated: June 3, 2020, 8:47 PM IST
Counsellor Speaks | ലോക്ക്ഡൗൺ കാലത്തെ കുടുംബവഴക്കുകൾ കുട്ടികളെ എങ്ങനെ ബാധിക്കും?
Representative image.
  • Share this:
ലോകാരോഗ്യസംഘടനയുടെ നിർവ്വചനമനുസരിച്ച് 10 മുതൽ 19 വയസ്സുവരെയാണ് കൗമാരകാലം. ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണിത്. ശാരീരിക വളർച്ചയ്ക്കൊപ്പം സാമൂഹിക അവബോധവും മാനസികവളർച്ചയും ഹോർമോണുകളുടെ വർദ്ധനവും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ ഈ കാലത്ത് രൂപപ്പെടുന്നു. അതിനാൽ തന്നെ സവിശേഷ ശ്രദ്ധ ഈ ഘട്ടം ആവശ്യപ്പെടുന്നുണ്ട്.

വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ, സംഘർഷങ്ങൾ, പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, സൗഹൃദങ്ങൾ എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാവികാസങ്ങളെ ബാധിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനും കൂട്ടുകാരുമായുള്ള കൂട്ടായ്മയും കുട്ടിയുടെ വ്യക്തിത്വം രൂപികരിക്കുന്നതിലും ജിവിത നൈപുണ്യം വളർത്തിയെടുന്നതിലും മുഖ്യ പങ്കുണ്ട് എന്ന് വേണം പറയാൻ.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾകോവിഡ് 19 ഉം ലോക്ക്ഡൗണും മറ്റ് ഏത് പ്രായകരെക്കാളും കൗമാരക്കാരെ ബാധിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമായ വളർച്ചാ ആവശ്യങ്ങളാണ് കുട്ടികളുടേത്. അതിൽ മുഖ്യ പങ്ക് വഹിക്കാനും ഈ സങ്കീർണ ഘട്ടത്തിൽ കരുതലോടെ സഹായിക്കാനും മാതാപിതാക്കൾക്ക് കഴിയണം. അതിനായി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞു; നടിക്കെതിരെ അസഭ്യവർഷവുമായി നടന്റെ ആരാധകർ 

സുഹൃത്തുക്കളുമൊത്തുള്ള ആഘോഷകാലം കൂടിയാണ് കൗമാരം. മാതാപിതാക്കളിൽ നിന്നും കൂട്ടുകാരിലേക്ക് കൂടുതൽ അടുക്കുന്ന ഘട്ടം. രക്ഷിതാക്കളുടെ ഇടപെടലുകളും കുടുംബസാഹചര്യങ്ങളും കുട്ടികൾക്ക് അസഹ്യമായിത്തോന്നിയേക്കാം. ഈ കാലത്ത് കൂട്ടുകാർക്കൊപ്പം സമയം ചിലവിടാൻ സാധിക്കാത്തത് കുട്ടികളിൽ ഒറ്റപ്പെടലും വിരസതയും നിരാശയും ഉണ്ടാക്കാൻ ഇടയുണ്ട്. ഈ സമയത്ത് രക്ഷിതാക്കളുടെ ഇടപെടലുകളും ആരോഗ്യകരമായ  ഗൃഹാന്തരീക്ഷവും കുട്ടിയുടെ മാനസിക ആരോഗ്യത്തിന് വളരെ ആവശ്യമാണ്.

ലൈംഗികവളർച്ചയും മറ്റുള്ളവരോട് ആകർഷണവും ആർജ്ജിക്കുന്ന പ്രായമാണിത്. അതിന്റെ ഭാഗമായി സ്വാഭാവികമായും പ്രണയം, പ്രണയനൈരാശ്യം എന്നിവയെല്ലാം സർവ്വസാധാരണമാണ്. അത്തരം ബന്ധങ്ങൾ തിരിച്ചറിയുന്ന സാഹചര്യങ്ങളിൽ മാതാപിതാക്കൾ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മുഴുവൻ സമയം വീട്ടിൽ ആയതിനാൽ മാതാപിതാക്കളുടെ സമ്മർദ്ദം കുട്ടിയെ ദോഷകരമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്നേഹത്തോടെയുള്ള വാക്കുകൾക്കാണ് ശകാരങ്ങളേക്കാൾ കൗമാരം പ്രാധാന്യം കൊടുക്കുന്നത്.കാലടിയിലെ മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചു നീക്കി; ചിത്രീകരണം ഇനി മറ്റൊരിടത്ത് 

കൗമാരക്കാരായ കുട്ടികളുമായി തുറന്ന ആരോഗ്യകരമായ സംഭാഷണങ്ങൾ ഫലപ്രദമാണ്. മാതാപിതാക്കളുടെ വാക്കുകളാണ് ഒരോ കുട്ടിയുടെയും ആത്മവിശ്വാസത്തിന്റെ അടിത്തറ. സ്വന്തം പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഇഷ്ടങ്ങളും തുറന്നു പറയാൾ വീട്ടിൽ ഒരാളുണ്ടാക്കുമ്പോൾ സാമൂഹിക അകലം പാലിക്കേണ്ട കോവിഡ് ഘട്ടം കുടുംബ ബന്ധത്തിന്റെ ദൃഢതയിൽ അടുപ്പിക്കാനാകും. അവരുടെ നല്ല സുഹൃത്താകാൻ മാതാപിതാക്കൾ ശ്രമിക്കണം. പക്ഷെ സൗഹൃദത്തിലും നിയന്ത്രണങ്ങളുടെ താക്കോൾ മാതാപിതാക്കളുടെ കൈയ്യിൽ തന്നെയായിരിക്കണം.

വ്യത്യസ്തമായ മാനസിക അവസ്ഥയും പ്രകൃതവുമായിരിക്കും ഒരോ കുട്ടികൾക്കും. സ്വഭാവ വൈകല്യങ്ങൾ, ADHD (Attention-deficit/hyperactivity disorder),പഠന വൈകല്യം തുടങ്ങിയ പല അവസ്ഥകളിലുമുള്ള കുട്ടികൾ ഉണ്ടാകാം. ഈ ലോക്ക്ഡൗൺ അത്തരം കുട്ടികൾക്കും അവരുടെ മാതാപിതാക്കളും കുറച്ച് അധികം ടെൻഷൻ നേരിടേണ്ടി വരുന്നുണ്ടാകാം. ചെറിയ വീട്ടുജോലികളും ചുമതലകളും നൽകി കുട്ടികളെ പരമാവധി നല്ല രീതിയിൽ സമയം ചിലവഴിക്കാൻ സഹായിക്കാം. ആവശ്യമെങ്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ടെലി കൗൺസിലിങ് സഹായം സ്വികരിക്കാം.

കൗമാരക്കാരക്കാരെ പഠനം, കളി എന്നിവ മാത്രമായി ശീലിപ്പിക്കാതെ കുടുംബത്തിലെ അത്യാവശ്യം ജോലികൾ ചെയ്യാൻ കൂടി ശീലിപ്പിക്കുന്നത് നന്നാകും. വ്യായാമത്തിനും, വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും മുൻതൂക്കം നൽകിയുള്ള ദിനചര്യ അവരെ സ്വയം പര്യാപ്തരും ആരോഗ്യമുളളവരും ആക്കും.

ലോക്ക്ഡൗൺ കാലഘട്ടം പല കുടുംബങ്ങളിലും സാമ്പത്തികമായോ തൊഴിൽപരമായോ ആയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടാകാം. മറ്റു ചിലർക്ക് കുടുംബാംഗങ്ങളുടെ അസുഖങ്ങളോ വേർപാട് മൂലമോ ഉളള നഷ്ടങ്ങളായിരിക്കാം. ഇത്തരം സന്ദർഭങ്ങളിൽ കുടുംബാംഗങ്ങൾ വളരെ ടെൻഷനിലൂടെ ആയിരിക്കും കടന്നു പോകുന്നത് . എന്നാൽ ഇത് ഒരു വാക്ക്പോരിലേക്ക് എത്താതെ നോക്കേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. വീട്ടിലെ യഥാർത്ഥ അവസ്ഥ കുട്ടികളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കാം. നമ്മൾ ഒരുമിച്ച് നേരിടും എന്ന മാതാപിതാക്കളുടെ വാക്ക് മതി ഏത് അവസ്ഥയും നേരിടാം എന്ന ധൈര്യം കുട്ടികൾക്ക് നേടാൻ.

കൗൺസിലിങ് സെഷനുമായി ബന്ധപ്പെട്ട് കൗമാര പ്രശ്നങ്ങളുടെ ഉള്ളറകളിലൂടെ പോകുമ്പോൾ ഇരുളിൽ മദ്യപിച്ച് എത്തുന്ന അച്ഛന്‍റെ മര്‍ദ്ദനമേറ്റ് അയല്‍വീടുകളില്‍ അഭയം തേടുന്ന, ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടുമുറിയുടെ മൂലയില്‍ പതിയിരുന്ന അനുഭവങ്ങൾ നിരവധി കുട്ടികൾ പങ്കുവയ്ക്കാറുണ്ട്. ഇത്തരം കുട്ടികൾ വീടുകളിൽ അനുഭവിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികളെ സഹായിക്കാനും അതിക്രമങ്ങൾ പുറത്ത് എത്തിക്കാനും കുംടുംബത്തിലെ ആളുകൾക്കോ ഇത് അറിയാവുന്നവർക്കോ സാധിക്കും. ഒരോ കുട്ടിയും സമൂഹത്തിന്റെ ഉത്തരവാദിത്യം ആണെന്ന് തിരിച്ചറിയുക.

അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ പരിധിവിട്ടാൽ കുട്ടികളെ ഒരുപാട് ബാധിക്കുന്നുണ്ട്. കുട്ടികളുടെ മുന്നിൽ വെച്ചുള്ള വഴക്കുകൾ ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നവർ മാതാപിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം, ആ സമയങ്ങളിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ പരിഹരിക്കുവാനുള്ള കാര്യങ്ങളും ചെയ്യേണ്ടതാണ്.

കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ് 

കുട്ടികൾക്കും കൗമാരക്കാർക്കും എതിരായ ലൈംഗികാതിക്രമം ഇന്ന് സ്ഥിരമായി കേൾക്കുന്ന വാർത്തയാണ്. ഇതുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തിട്ടുള്ള കേസുകളിൽ പലപ്പോഴും പ്രതിസ്ഥാനത്ത് അവർക്ക് വളരെ അടുത്ത് അറിയാവുന്ന കുടുംബ സുഹൃത്തുക്കളൊ കുടുംബാഗങ്ങളോ ആണ്. ഇത്തരം കുട്ടികൾ ലോക്ക്ഡൗൺ കാലത്ത് എത്രമാത്രം സുരക്ഷിതരാണ്? ഇത്തരം അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കുട്ടിക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ആർക്കും പോലിസ് സഹായം തേടാവുന്നതാണ്. സർക്കാർ സ്കൂളുകളിൽ വനിത ശിശു വികസന വകുപ്പിന്റെ കൗൺസിലർമാരുടെ സേവനം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ ഇവരെ സമീപിക്കാം. അതല്ലെങ്കിൽ ചൈൽഡ് ലൈൻ, ഭൂമിക, ICDS,ആരോഗ്യ വകുപ്പ് തുടങ്ങി സർക്കാരിന്റെ മറ്റ് സേവനങ്ങളോ ഉപയോഗിക്കാവുന്നതാണ്.

പല കൗമാരക്കാർക്കിടയിലും ലഹരി ഉപയോഗം നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. പലപ്പോഴും കുട്ടികൾ കൂടുതൽ സമയം പുറത്ത് ആയതിനാലും മാതാപിതാക്കൾക്ക് വേണ്ടത്ര ശ്രദ്ധ നൽക്കാൻ കഴിയാതിരുന്നതിനാലും അത് തിരിച്ചറിയപ്പെടാതെ പോകും. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഒന്നിച്ച് ചിലവിടാൻ ധാരാളം സമയം കിട്ടുന്നതിനാൽ ഇത് തിരിച്ചറിയാൻ സാധിക്കും. ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികൾക്കിടയിൽ അത് ലഭ്യമല്ലാതകുമ്പോൾ ദേഷ്യം, നിരാശ, വികാരങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം തുടങ്ങിയ പല ലക്ഷണങ്ങളും കണ്ടേക്കാം. ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ കൗൺസിലറുടെ സഹായം തേടേണ്ടതും ആവശ്യമെങ്കിൽ ചികിത്സ സ്വികരിക്കേണ്ടതുമാണ്.

kasarkode, BJP leader, BJP leader, Cultural leaders, Fourth standard girl, teacher assaulted fourth standard girl
rape


സ്കൂൾ കാലഘട്ടം ഒരു വ്യക്തിയിൽ നല്ലതും ചീത്തയും ആയ ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുട്ടികൾക്ക് ഫോൺ, കമ്പ്യൂട്ടർ എന്നിവ നൽക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വളരെ ആത്യാശ്യമാണ്. കുട്ടികൾക്ക് നിയന്ത്രണരേഖയും മാർഗ്ഗ നിർദ്ദേശങ്ങളും വ്യക്തമായി പറഞ്ഞു കൊടുക്കുക. വിദഗധരുടേയോ ഓൺലൈൻ ക്ലാസ് നടത്തുന്ന അധ്യാപകരുടേയോ സഹായത്തോടെ മാതാപിതാക്കൾ ഈ കാര്യങ്ങളിൽ അടിസ്ഥാന വിജ്ഞാനം നേടുന്നത് നന്നായിരിക്കും. സംശയങ്ങളുടേയും അന്വേഷണങ്ങളുടെയും കാലഘട്ടത്തിൽ അവർ തെറ്റായ ഓൺലൈൻ ശീലങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കേണ്ടതും ഉണ്ട്. ഇതിനായി പാരന്റൽ നിയന്ത്രണങ്ങക്കുഉള്ള ആപ്പുകൾ ലഭ്യമാണ്

വിലക്കുകളെ എതിർക്കാനും സാഹസികരാകാനും ഇഷ്ടപ്പെടുന്ന കാലഘട്ടമാണ് കൗമാരം. അതിനാൽ കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടിക്കളെ ബോധ്യമാക്കേണ്ടതുണ്ട് . കോവിഡിനെ കുറിച്ചുള്ള വീട്ടിലെ തുറന്ന സംസാരം പല വ്യാജ വാർത്തകളും തെറ്റിദ്ധാരണകളും മാറാൻ സഹായിക്കും. വീട്ടിലെ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് വേണ്ടിക്കൂടിയാണിത് എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കുമ്പോൾ നമ്മൾ കരുതലിന്റേയും കടമയുടെയും പ്രാധാന്യം കൂടിയാണ് പഠിപ്പിക്കുന്നത്.

ഈ കാലയളവിൽ, നമ്മുടെ വീടുകളിൽ ഹോം ക്വാറന്റീനിൽ കഴിയുന്ന ബന്ധുക്കൾ ഉണ്ടാവാം. നിശ്ചിത അകലം പാലിച്ചുകൊണ്ട്, അവരോട് സഹാനുഭൂതിയോടെയും സ്നേഹത്തോടെയും പെരുമാറാൻ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്.

കുടുംബാഗങ്ങളുമായുള്ള ഊഷ്മളബന്ധം ഉറപ്പിക്കാൻ ലോക്ക്ഡൗൺ ഉപയോഗപ്പെടുത്താം. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും കളിക്കാനും അവർക്ക് ഇഷ്ടപ്പെട്ട ഹോബികൾ, സ്പോട്സ്, സുഹൃത്തുകൾ, സിനിമ എന്നിവയെ കുറിച്ച് ചോദിച്ചറിയാനും സമയം ചിലവിടാം. കുട്ടികൾ പറയുന്നത് എല്ലാം കേൾക്കുന്ന നല്ല കേൾവിക്കാരാകുമ്പോൾ കുട്ടികളെ അടുത്തറിയാൻ നമ്മുക്ക് കഴിയും.

എല്ലാത്തിനും "N0 " ,"ചെയ്യരുത്" എന്നിങ്ങനെയുള്ള വാക്കുകൾ കുട്ടികളിൽ മടുപ്പും ദേഷ്യവുമാണ് ഉണ്ടാക്കുക. കാര്യങ്ങൾ നല്ല രീതിയിൽ പറയാൻ ശ്രമിക്കാം. ഉദാ: സോഫയിൽ നിറയെ സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ടാൽ മാതാപിതാക്കൾക്ക് ദേഷ്യം വരാം. "എന്താ നീ കാണിച്ചിരിക്കുന്നത് ഇത്രയും വയസ്സായില്ലെ തുടങ്ങിയ നെഗറ്റിവ് വാക്കുകൾക്ക് പകരം സ്നേഹത്തോടെയുള്ള ശാസനകൾ കൂടുതൽ ഫലം ചെയ്യും. ശരിയായ വാക്കുകൾക്ക് ഒരു പാട് പ്രാധ്യാനം ഉണ്ട് അതിനാൽ തന്നെ അവരുടെ ഒരോ നേട്ടങ്ങൾക്കും നല്ല പ്രവൃത്തികൾക്കും നമ്മൾ പ്രോത്സാഹനവും നല്ല വാക്കുംകൊടുക്കേണ്ടതുണ്ട്.

പരസ്പര ബഹുമാനത്തിന് ബന്ധങ്ങളിൽ ഒരുപാട് പ്രാധാന്യമുണ്ട്. കുട്ടികൾ ഇത് പഠിക്കേണ്ടത് കുടുംബങ്ങളിൽ നിന്നും തന്നെയാണ്. കുടുംബത്തിലെ പൊതുവായ തിരുമാനങ്ങളിൽ അവരുടെ അഭിപ്രായം കൂടി ചോദിക്കുന്നത് തീരുമാനങ്ങൾ എടുക്കുവാനുള്ള അവരുടെ കഴിവിനെ കൂട്ടുന്നു എന്ന് മാത്രമല്ല കുടുംബത്തിൽ അംഗീകരിക്കപ്പെടുന്നു എന്ന തോന്നൽ കൂടി അവർക്ക് നൽകുന്നു.

സ്വന്തം സ്ഥാനവും വ്യക്തിത്വവും തേടുന്ന പ്രായമാണ് കൗമാരം. നിറങ്ങളുടെ കാലം. ചുറ്റുമുള്ള നിറങ്ങളിലെ ഭംഗി വീട്ടിനകത്തും കുട്ടികൾക്ക് ദൃശ്യമാകണമെങ്കിൽ അവരുടെ മുന്നില്‍ നല്ല മാതൃകകളാവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. സ്വന്തം കൗമാരം ഓർത്തെടുത്താൽ കുട്ടികളെ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിഞ്ഞേക്കാം.

Published by: Naseeba TC
First published: June 3, 2020, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories