നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വോട്ടർ പട്ടികയിൽ നിങ്ങളുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ പേര് ചേർക്കും?

  വോട്ടർ പട്ടികയിൽ നിങ്ങളുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ പേര് ചേർക്കും?

  സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം

  വോട്ട്

  വോട്ട്

  • News18
  • Last Updated :
  • Share this:
   17-ാം ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം ഉയർന്നു. ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഹെൽപ്പ് ലൈൻ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുകൂടാതെ വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചും പേരുണ്ടോയെന്ന് ഉറപ്പ് വരുത്താവുന്നതാണ്.

   വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ ആപ്പ്

   തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ ഹെൽപ്പ് ലൈൻ(Voter Helpline) എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൌൺലോഡ് ചെയ്യുക. ഇത് ഓപ്പൺ ചെയ്തു നിർദ്ദിഷ്ട സ്ഥാനത്ത് നിങ്ങളുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്തു നോക്കാം. സെർച്ച് ചെയ്യുമ്പോൾ വോട്ടർ ഐഡിയിലേത് പോലെ പേര്, അച്ഛന്‍റെ/ഭർത്താവിന്‍റെ പേര്, വയസ്, ജെൻഡർ, സംസ്ഥാനം, ജില്ല, നിയോജകമണ്ഡലം എന്നിവ നൽകണം. വിവരങ്ങൾ കൃത്യമായി നൽകിയാൽ നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെങ്കിൽ ദൃശ്യമാകും. അല്ലാത്ത പക്ഷം, പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ സ്വീകരിക്കണം. പേര് ഇല്ലാത്തവർ ഇതേ ആപ്പ് ഉപയോഗിച്ച് പട്ടികയിൽ പേര് ചേർക്കാം. അതിനായി ഫോംസ്(Forms)ൽനിന്ന് അപ്ലൈ ഓൺലൈൻ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം.

   BREAKING- ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായി; വോട്ടെണ്ണൽ മെയ് 23ന്

   ഓണ്‍ലൈനായി എങ്ങനെ പേര് ചേർക്കും?

   www.eci.nic.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്ട്രേഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

   വൈബ്സൈറ്റില്‍ സൈന്‍ അപ് ചെയ്ത് യൂസര്‍നെയിമും പാസ്‌വേഡും സെറ്റ് ചെയ്യണം.

   തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഫോട്ടോയും മേല്‍വിലാസം വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളും അപ്‌ലോഡ് ചെയ്യണം.

   ഓൺലൈനിലൂടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രേഖകൾ കൈമാറാൻ സാധിക്കും.

   REWIND: പോരാട്ടം ഏതൊക്കെ കളങ്ങളിൽ? 20 മണ്ഡലങ്ങൾ എങ്ങനെ ?

   ഓഫ് ലൈനായി പേര് ചേർക്കുന്നത് ഇങ്ങനെ...

   തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തെടുക്കാം. അതല്ലെങ്കിൽ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്ന് നേരിട്ട് ഫോം വാങ്ങിക്കുക.

   അപേക്ഷ ഫോം ശ്രദ്ധയോടെ പൂരിപ്പിച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ സഹിതം മണ്ഡലത്തിലെ വോട്ടേഴ്സ് സെന്‍ററില്‍ നൽകുക.

   LOKSABHA 2019: കേരളത്തിൽ വോട്ടെടുപ്പിന് 43 ദിവസം; രാജ്യത്തിന്‍റെ വിധിയറിയാൻ 74 ദിവസം

   ഓഫ് ലൈനായി പേര് ചേർക്കുന്നതിന് ആവശ്യമായ രേഖകള്‍

   പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷ ഫോമില്‍ പതിക്കുക)

   പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

   തിരിച്ചറിയില്‍ രേഖ

   റേഷന്‍ കാര്‍ഡ്

   ബാങ്ക് പാസ് ബുക്ക്

   പാസ്പോര്‍ട്ട്

   ഡ്രൈവിങ് ലൈസന്‍സ്

   വൈദ്യുതി ബില്‍

   ഗ്യാസ് ബില്‍

   ഫോണ്‍ബില്‍

   അപേക്ഷയുടെ പുരോഗതി വിലയിരുത്താന്‍ EPIC-അപേക്ഷ നമ്പര്‍ ​ടൈപ്പ് ചെയ്ത് 9211728082 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുക.

   REWIND: 2014 ഏപ്രിൽ 10 ന് എന്തു സംഭവിച്ചു?
   First published:
   )}