• HOME
  • »
  • NEWS
  • »
  • life
  • »
  • Ramadan 2022 | യുഎഇ മുതല്‍ ഇന്തോനേഷ്യ വരെ; വിവിധ ലോകരാജ്യങ്ങള്‍ വിശുദ്ധ റമദാൻ ആഘോഷിക്കുന്നത് എങ്ങനെ?

Ramadan 2022 | യുഎഇ മുതല്‍ ഇന്തോനേഷ്യ വരെ; വിവിധ ലോകരാജ്യങ്ങള്‍ വിശുദ്ധ റമദാൻ ആഘോഷിക്കുന്നത് എങ്ങനെ?

യുഎഇ മുതല്‍ ഇന്തോനേഷ്യ വരെയുള്ള വിവിധ രാജ്യങ്ങള്‍ എങ്ങനെയാണ് വിശുദ്ധ റമദാൻ ആഘോഷിക്കുന്നത് എന്നറിയാം

  • Share this:
    ഇസ്ലാമിന്റെ (Islam) പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാൻ (Ramadan) മാസത്തിലെ വ്രതാനുഷ്ഠാനം. പുണ്യമാസത്തിൽ മതവിശ്വാസികൾ പകല്‍ മുഴുവനും ഉപവാസം അനുഷ്ടിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും വിശുദ്ധ ഖുര്‍ആന്‍ (Holy Quran) ഓതുകയും ചെയ്യുന്നു. റമദാനിന്റെ തീയതിയും സമയവും ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും.

    മാത്രമല്ല, ലോകമെമ്പാടും വ്യത്യസ്തമായ പാരമ്പര്യങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായാണ് റമദാന്‍ ആചരിക്കുന്നത്. റമദാന്‍ ആചാരങ്ങളില്‍ പലതും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമാണ്. യുഎഇ മുതല്‍ ഇന്തോനേഷ്യ വരെയുള്ള വിവിധ രാജ്യങ്ങള്‍ എങ്ങനെയാണ് വിശുദ്ധ റമദാൻ ആഘോഷിക്കുന്നത് എന്നറിയാം:

    1. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)

    യുഎഇയില്‍ റമദാനിന് മുന്നോടിയായി, ശഅബാന്‍ മാസപ്പകുതിയിൽ ഹഖ് അല്‍ ലൈല ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. എമിറേറ്റി ദേശീയ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഹഖ് അൽ ലൈല.

    Also Read-ദ്രോഹചിന്തകൾ പാടില്ല; സക്കാത്ത് നൽകുക; പുണ്യ മാസത്തിൽ നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    2. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്

    മധുരപലഹാരങ്ങൾ പരസ്പരം പങ്കുവെയ്ക്കുന്ന, ചാന്ദ് രാത്ത് ആഘോഷങ്ങളോടെയാണ് ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യയും വിശുദ്ധ റമദാൻ ആചരിക്കുന്നത്. ഈ വേളയിൽ സ്ത്രീകൾ ഹെന്ന, മെഹന്ദി എന്നിവ ഉപയോഗിച്ച് തങ്ങളുടെ കൈവെള്ളകളിൽ മനോഹരമായ ഡിസൈനുകൾ വരയ്ക്കുന്നു. തെരുവുകളും ആരാധനാലയങ്ങളും വ്യത്യസ്തമായ അലങ്കാര വിളക്കുകളും വര്‍ണ്ണാഭമായ പേപ്പറുകളും കൊണ്ട് അലങ്കരിക്കുന്നതും ഒരു പതിവ് കാഴ്ചയാണ്.

    Also Read-ശരീരത്തിലെ ജലാംശം നിലനിർത്തുക; ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക; റമദാൻ വ്രതമനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    3. തുര്‍ക്കി

    പ്രഭാതത്തിൽ നോമ്പ് ആരംഭിക്കുന്നതിന് മുമ്പ് സുഹൂർ ഭക്ഷണം കഴിക്കുന്നതിനായി ആളുകളെ വിളിച്ചുണർത്താൻ പരമ്പരാഗത ഓട്ടോമന്‍ വസ്ത്രങ്ങള്‍ ധരിച്ച കൊട്ടുകാർ തുർക്കിയിലെ തെരുവുകളിലേക്കിറങ്ങി കൊട്ടിത്തുടങ്ങുന്നു. നൂറ്റാണ്ടുകളായി ഈ സമ്പ്രദായം ഇവിടെ ആചരിച്ചുപോരുന്നുണ്ട്.

    4. കുവൈറ്റ്

    കുവൈറ്റിൽ ചെറിയ കുട്ടികള്‍ റമദാനോടനുബന്ധിച്ച് പരമ്പരാഗത വസ്ത്രം ധരിക്കുകയും പാട്ടുകള്‍ പാടുകയും വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു.

    5. ഇന്തോനേഷ്യ

    ഇന്തോനേഷ്യയില്‍, മുസ്ലീങ്ങള്‍ അരുവികളിലെ ജലം ഉപയോഗിച്ച് സ്വയം ശുദ്ധീകരിക്കുന്നു. അതില്‍ അവരുടെ തല മുതല്‍ കാല്‍ വരെയുള്ള എല്ലാ ശരീരഭാഗങ്ങളും നനയ്ക്കുന്നു. ഈ പാരമ്പര്യം പദുസാന്‍ എന്നറിയപ്പെടുന്നു. ഇത് രാജ്യത്തെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും സമന്വയത്തിന്റെ തെളിവാണ്.
    ഇതുകൂടാതെ മറ്റു പല രാജ്യങ്ങളിലും തനത് റമദാൻ പാരമ്പര്യങ്ങളുണ്ട്. ഈ വിശുദ്ധ മുസ്ലീം മാസം സിംഗപ്പൂരില്‍ ഹരി രായ എന്നാണ് അറിയപ്പെടുന്നത്.

    ലോകമെമ്പാടുമുള്ള 1.8 ബില്യണിലധികം മുസ്ലീങ്ങൾ പുണ്യമാസമായ റമദാൻ ആചരിക്കുന്നു. വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനം ഇസ്‌ലാമിലെ അഞ്ച് പ്രധാന കാര്യങ്ങളിൽ ഒന്നാണ്. ആരോഗ്യമുള്ള എല്ലാ മുസ്ലീങ്ങൾക്കും വ്രതം നിർബന്ധമാണ്. കൊച്ചുകുട്ടികൾ, രോഗികൾ, യാത്രക്കാർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, ആർത്തവം ഉള്ളവർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
    Published by:Naseeba TC
    First published: