• HOME
 • »
 • NEWS
 • »
 • life
 • »
 • Overparenting | ഓവർ പേരന്റിങ്ങ് കുട്ടികളെ എങ്ങനെ ബാധിക്കും? എങ്ങനെ മറിക്കാം?

Overparenting | ഓവർ പേരന്റിങ്ങ് കുട്ടികളെ എങ്ങനെ ബാധിക്കും? എങ്ങനെ മറിക്കാം?

ഓവർ പേരന്റിങ്ങ് കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇതുമൂലം കുട്ടികള്‍ അവരുടെ എന്ത് ആവശ്യത്തിനും മാതാപിതാക്കളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് ജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങാനുള്ള മനക്കരുത്തോ വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യമോ ഇല്ലാത്ത രീതിയിലേക്കാണ് കുട്ടികളെ വളര്‍ത്തിയെടുക്കുക എന്ന് ഓര്‍ക്കുക.

 • Last Updated :
 • Share this:
  ഇന്ന് പല മാതാപിതാക്കളിലും (parents) കണ്ടുവരുന്ന ഒരു കാര്യമാണ് ഓവർ പേരന്റിങ്ങ് (Overparenting). തങ്ങളുടെ കുട്ടിയുടെ (Child) ജീവിതത്തിലെ എല്ലാ ഘട്ടത്തിലും അതായത്, അവരുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളിലും പെരുമാറ്റത്തിലും (behaviour ) പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കള്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഓവർ പേരന്റിങ്ങ് അഥവാ അമിത രക്ഷാകര്‍തൃത്വം.

  തങ്ങളുടെ മക്കള്‍ക്ക് തോല്‍വിയും, ദേഷ്യവും, വേദനയും തെറ്റുകളും സംഭവിക്കുന്നത് അത്തരം ആളുകള്‍ക്ക് സഹിക്കാനാവില്ല. ഇത് അവരുടെ ഉള്ളില്‍ നാണക്കേട്, പോലെയുള്ള വികാരങ്ങള്‍ സൃഷ്ടിക്കുന്നു. ഓവർ പേരന്റിങ്ങ് നിങ്ങളെയും നിങ്ങളുടെ കുട്ടിയെയും ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

  ഓവർ പേരന്റിങ്ങ് കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ദോഷകരമായി ബാധിച്ചേക്കാം. ഇതുമൂലം കുട്ടികള്‍ അവരുടെ എന്ത് ആവശ്യത്തിനും മാതാപിതാക്കളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് ജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങാനുള്ള മനക്കരുത്തോ വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യമോ ഇല്ലാത്ത രീതിയിലേക്കാണ് കുട്ടികളെ വളര്‍ത്തിയെടുക്കുക എന്ന് ഓര്‍ക്കുക.

  നിങ്ങള്‍ അവരെ അമിതമായി സംരക്ഷിക്കുന്നതിലൂടെ അവര്‍ക്ക് സ്വയം പ്രതിരോധിക്കാനും കഴിവുകള്‍ കണ്ടെത്താനും അത് വികസിപ്പിക്കാനും കഴിയാതെ വരും. കൂടാതെ, അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കുട്ടികള്‍ വിമുക്ത കാണിക്കുകയും ചെയ്യും.

  Also Read- First period | ആദ്യത്തെ ആര്‍ത്തവം: ലക്ഷണങ്ങളും മുന്‍കരുതലുകളും; അറിയേണ്ടതെല്ലാം

  നിങ്ങള്‍ക്കും കുട്ടിക്കുമിടയില്‍ നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് മാതാപിതാക്കള്‍ മനസിലാക്കണം. കുട്ടികള്‍ എന്ത് വസ്ത്രം ധരിക്കണം, ആരുമായാണ് ഇടപഴകുന്നത്, എന്ത് കഴിക്കുന്നു എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇടപെടുന്നതിലൂടെ അവരുടെ സ്വാതന്ത്യത്തെ മാതാപിതാക്കൾ പരിമിതപ്പെടുത്തുകയാണ്.

  ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് പഠിക്കുന്നതിനായി വീഴ്ചകള്‍ ഉണ്ടാകാനും തെറ്റുകള്‍ വരുത്താനും കുട്ടികളെ അനുവദിക്കണം. പരാജയം നേരിടുന്നതിലൂടെ ഭാവിയില്‍ സാഹചര്യങ്ങളെ എങ്ങനെ വ്യത്യസ്തമായും കൂടുതല്‍ ഫലപ്രദമായും സമീപിക്കാമെന്ന് കുട്ടികള്‍ പഠിക്കും.

  കുട്ടികള്‍ കണ്‍മുന്നില്‍ ഇല്ലെങ്കില്‍ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നത് വളരെ സാധാരണമായ ഒന്നാണ്. എന്നാല്‍ അമിത രക്ഷാകര്‍തൃത്വം നിങ്ങളുടെ കുട്ടിക്ക് ആഗ്രഹിച്ച രീതിയില്‍ ജീവിതം ആസ്വദിക്കാനും പഠിക്കാനും വികസിപ്പിക്കാനും ആരോഗ്യകരമായ രീതിയില്‍ തങ്ങളേയും ചുറ്റുപാടുകളേയും പര്യവേക്ഷണം ചെയ്യാനും കഴിയില്ലെന്നും മാതാപിതാക്കള്‍ മനസിലാക്കണം.

  കുട്ടികളെ മിടുക്കരായി വളര്‍ത്താന്‍ ചില കാര്യങ്ങള്‍ മാതാപിതാക്കൾക്ക് ചെയ്യാവുന്നതാണ്. കുട്ടികളെ അവരുടെ കുറവുകളോടെ തന്നെ അീഗീകരിക്കുക. എല്ലാവര്‍ക്കും കുറവുകളുണ്ടെന്നും എന്നാല്‍ അവര്‍ മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുന്നുണ്ടെന്നതും തിരിച്ചറിഞ്ഞ് കുട്ടികളെ അംഗീകരിക്കുക. മറ്റൊന്ന് കുടുംബത്തിലെ തീരുമാനങ്ങളില്‍ കുട്ടികളെയും ഭാഗമാക്കുക. എന്നാല്‍ കുട്ടികളല്ല വീട്ടിലെ കാരണവരെന്ന് അവരെ ബോധ്യപ്പെടുത്തണം.

  കുട്ടികളള്‍ക്ക് പറയാനുള്ളത് അവര്‍ക്കൊപ്പം ഇരുന്ന് ശ്രദ്ധയോടെ കേള്‍ക്കുക. മാതാപിതാക്കളുടെ മറ്റ് എന്ത് അത്യാവശ്യങ്ങളെക്കാളും കുട്ടികള്‍ക്ക് പ്രാധാധ്യമുണ്ടെന്ന് ഓര്‍ക്കുക. മൊബൈല്‍ ഫോണ്‍ കൊടുത്ത് കുട്ടിളെ അടക്കിയിരുത്താന്‍ ശ്രമിക്കരുത്. തല്‍ക്കാലത്തേക്ക് കുട്ടി അടങ്ങി ഇരിക്കുമെങ്കിലും അത് ബുദ്ധിവികാസം, ഭാഷാനൈപുണ്യം, പഠനം, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, ശ്രദ്ധ കേന്ദ്രീക്കാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായി ബാധിക്കും.

  കുട്ടികളെ വീടിന് പുറത്ത് കളിക്കാന്‍ അനുവദിക്കുക. കായികാധ്വാനം കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് ഓര്‍ക്കുക. കുട്ടികളുടെ പഠനത്തിനു വേണ്ടി നിത്യവും നിശ്ചിത സമയം നിജപ്പെടുത്തുക.
  Published by:Rajesh V
  First published: