• HOME
  • »
  • NEWS
  • »
  • life
  • »
  • Aloe Vera | അമിതമായാൽ കറ്റാര്‍വാഴയും വിഷം; കറ്റാർവാഴയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

Aloe Vera | അമിതമായാൽ കറ്റാര്‍വാഴയും വിഷം; കറ്റാർവാഴയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

കാറ്റാര്‍ വാഴ അമിതമായി ഉപയോഗിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും വൈദ്യോപദേശം തേടണം

കറ്റാർവാഴ

കറ്റാർവാഴ

  • Share this:
    ആരോഗ്യം, മുടി, ചർമം എന്നിവയുടെ സംരക്ഷണത്തിൽ വളരെയധികം പ്രയോജനപ്രദമായ ഒരു സസ്യമാണ് കറ്റാര്‍ വാഴ (Aloe Vera). ഇതിന്റെ നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് (Health Benefits) മിക്കയാളുകൾക്കും അറിയാമായിരിക്കും. എന്നാൽ അമിതമായ അളവില്‍ കറ്റാർ വാഴ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് നിങ്ങൾക്കറിയാമോ? കറ്റാര്‍ വാഴയുടെ അമിത ഉപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും (Health Issues) കാരണമാകും. അതിനാല്‍, കാറ്റാര്‍ വാഴ അമിതമായി ഉപയോഗിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും വൈദ്യോപദേശം തേടണം.

    കറ്റാര്‍വാഴ അമിതമായി ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ പുരട്ടുന്നതും ത്വക്കിലെ അലര്‍ജിക്ക് കാരണമാകും. തല്‍ഫലമായി ചുണങ്ങ്, തൊലിപ്പുറത്ത് ചുവപ്പ്, ചര്‍മ്മത്തിൽ അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ പലരും രാവിലെ വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കഴിക്കാറുണ്ട്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം. കൂടാതെ, നിങ്ങള്‍ക്ക് അസ്വസ്ഥതയും ഓക്കാനവും അനുഭവപ്പെടാം. കറ്റാര്‍വാഴ തുടര്‍ച്ചയായി അമിതമായി കഴിക്കുന്നത് വയറിളക്കത്തിനും കാരണമാകും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ (ഐബിഎസ്) ലക്ഷണങ്ങള്‍ വഷളാക്കാൻ ഇടയാക്കുന്ന ഘടകങ്ങൾ കറ്റാര്‍ വാഴയിലുണ്ട്.

    കറ്റാര്‍വാഴ ജ്യൂസില്‍ ആന്ത്രാക്വിനോണ്‍ എന്നറിയപ്പെടുന്ന ഒരു ദ്രാവകവും അടങ്ങിയിട്ടുണ്ട്. ഇത് വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. കറ്റാര്‍ വാഴ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കും. ഇത് നിങ്ങളിൽ അസ്വസ്ഥതയും ബലഹീനതയും ഉണ്ടാക്കിയേക്കാം. ആഴത്തിലുള്ള മുറിവുകളും ഗുരുതരമായ പൊള്ളലുകളും കറ്റാര്‍ വാഴ ഉപയോഗിച്ച് ചികിത്സിക്കാന്‍ പാടില്ല.

    വെളുത്തുള്ളി, ഉള്ളി, ടുലിപ്‌സ് എന്നിവയോട് അലര്‍ജിയുള്ള ആളുകളിൽ കറ്റാര്‍ വാഴയുമായി ബന്ധപ്പെട്ട അലര്‍ജികള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഉയര്‍ന്ന അളവില്‍ കറ്റാര്‍ വാഴ കഴിക്കുന്നതും അപകടകരമാണ്. നിങ്ങള്‍ക്ക് കുടല്‍ രോഗങ്ങള്‍, ഹൃദ്രോഗം, ഹെമറോയ്ഡുകള്‍, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം അല്ലെങ്കില്‍ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ കാറ്റാര്‍ വാഴ പൂര്‍ണ്ണമായും ഒഴിവാക്കണം.

    നിങ്ങള്‍ പതിവായി എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ കറ്റാര്‍ വാഴ ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് പ്രധാനമാണ്. പ്രമേഹത്തിനുള്ള മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുമായി കറ്റാര്‍ വാഴ പ്രതിപ്രവര്‍ത്തിച്ചാൽ അത് സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)

    Summary: When it comes to health, hair, and skincare, one name that often pops up is aloe vera. While everyone is aware of its numerous health benefits, consuming it blindly and in large quantities can be harmful to your body
    Published by:user_57
    First published: