• HOME
  • »
  • NEWS
  • »
  • life
  • »
  • PCOS ഉള്ളവർ ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെ? കാർബോഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാതഭക്ഷണങ്ങളുടെ ഗുണങ്ങൾ അറിയാം 

PCOS ഉള്ളവർ ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെ? കാർബോഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാതഭക്ഷണങ്ങളുടെ ഗുണങ്ങൾ അറിയാം 

ഈ രോഗാവസ്ഥയിൽ സ്ത്രീകളുടെ അണ്ഡാശയത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ ഇത് ഈസ്ട്രജൻ (estrogen), പ്രൊജസ്ട്രോൺ (progesterone) തുടങ്ങിയ ഹോർമോണുകളുടെ (Hormones) ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു

  • Share this:
    ശരീരഭാരം കുറച്ച് ആരോഗ്യമുള്ളവരായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം(PCOS) രോഗാവസ്ഥ നേരിടുന്നവർക്ക് ശരീര ഭാരം നിയന്ത്രിക്കാൻ അതികഠിനമായി പ്രയത്നിക്കേണ്ടി വരും. സമീപ കാലങ്ങളിൽ ജീവിതശൈലി കൊണ്ട് സ്ത്രീകൾക്കിടയിൽ (Women) വളരെ സാധാരണമായി കണ്ടു വരുന്ന രോഗമാണ് പിസിഒഎസ്.

    ഈ രോഗാവസ്ഥയിൽ സ്ത്രീകളുടെ അണ്ഡാശയത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ ഇത് ഈസ്ട്രജൻ (estrogen), പ്രൊജസ്ട്രോൺ (progesterone) തുടങ്ങിയ ഹോർമോണുകളുടെ (Hormones) ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. മാത്രവുമല്ല ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ ആരോഗ്യകരമല്ലാത്ത പല മാറ്റങ്ങൾക്ക് കാരണമാകുന്നു.

    read also-Facial Hair | മുഖത്തെ  അമിത രോമവളർച്ച തടയാൻ പ്രകൃതിദത്തമായ അഞ്ച് മാർഗങ്ങൾ

    ഉദാഹരണത്തിന് ഈ അവസ്ഥയിൽ രോഗിക്ക് അമിതമായ രോമവളർച്ച, മുഖക്കുരു, അമിത ഭാരം എന്നിവ ഉണ്ടാകുന്നു.ശരീര ഭാരം നിയന്ത്രിക്കാൻ ഈ അവസ്ഥയിൽ രോഗിക്ക് വളരെ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഹോർമോണിന്റെ അസന്തുലിതാവസ്ഥ കാരണം ശരീരത്തിന്റെ ഇൻസുലിൻ വർധിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഴിയാതെ വരുന്നു.

    തീവ്രമായ രീതിയിൽ വ്യായാമം ചെയ്താലും ഈ അവസ്ഥയിൽ ശരീരഭാരം നിയന്ത്രിക്കാൻ കഴിയാതെ വരും. ഈ അവസ്ഥയിൽ പിസിഒഎസ് ഉള്ളവർക്ക് ആരോഗ്യം നിലനിർത്തികൊണ്ട് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കേണ്ടതെന്ന് നോക്കാം.

    നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലവും പിന്തുടരണം. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചില നല്ല ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാൻ ഇങ്ങനെയുള്ള ഭക്ഷണങ്ങൾക്കാകും. പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

    read also- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾ

    ശരീരത്തിന് ആദ്യം ലഭിക്കുന്ന ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതിനാൽ തന്നെ അതിനു മുൻഗണന നൽകേണ്ടത് അനിവാര്യമാണ്. ഒരിക്കലും പ്രഭാത ഭക്ഷണം കഴിക്കാതെ ഇരിക്കരുത്. കാരണം ഇത് നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവൻ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നു. എന്നാൽ ആരോഗ്യകരമായ പ്രഭാത ഭക്ഷണം എങ്ങനെ ശീലമാക്കാം. നിങ്ങൾക്ക് PCOS ഉണ്ടെങ്കിൽ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

    ഓട്‌സ്, ഏത്തപ്പഴം, ഗോതമ്പ് ബ്രെഡ് എന്നിവ പോലുള്ള കുറഞ്ഞ അളവിൽ കാർബ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ഊർജം പകരും ഒപ്പം തന്നെ നിങ്ങളുടെ ശരീരത്തിലെ PCOS നിയന്ത്രിക്കാൻ സഹായിക്കും. കാരണം ഈ ഭക്ഷണങ്ങൾക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സ് ഉള്ളതുകൊണ്ട് തന്നെ ഇത് മറ്റ് കൊഴുപ്പുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു.

    പഞ്ചസാരയും അരിഭക്ഷണങ്ങളും ഒഴിവാക്കി കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നിങ്ങളുടെ ശരീര ഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് അമിത കലോറി ഇല്ലാതെ തന്നെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കും. മാത്രവുമല്ല പഴങ്ങളും പച്ചക്കറികളും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് കഴിക്കുന്നതിലൂടെ കൊഴുപ്പ് കൂടുന്നത് നിയന്ത്രിക്കാനും ശരീരഭാരം കൂടുന്നത് തടയാനും സാധിക്കും.
    Published by:Arun krishna
    First published: