ഒരു കപ്പ് ചായയോ (Tea) കാപ്പിയോ (Coffee) ഇല്ലാതെ ഒരു ദിവസം ആരംഭിക്കുക എന്നത് നമ്മളില്‍ പലര്‍ക്കും അസാധ്യമായ കാര്യമാണ്. ഊര്‍ജ്ജസ്വലതയോടെ ഒരു ദിവസം ആരംഭിക്കാന്‍ കാപ്പി കുടിക്കുന്ന ശീലം പലരെയും സഹായിക്കുന്നു. കുറഞ്ഞതും മിതമായതുമായ അളവില്‍ കഫീന്‍ (Caffeine) കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അമിതമായ അളവില്‍ കഫീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചായയും കാപ്പിയും കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഡയറ്റീഷ്യന് മനീഷ മേത്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ എപിനെഫ്രിന് (Epinephrine) പുറത്തുവിടാന്‍ സഹായിക്കുന്ന ഉത്തേജകങ്ങളാണ് ചായയും കാപ്പിയും എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
Also Read- ഏറെക്കാലം കാത്തിരുന്ന് പിറന്ന കുഞ്ഞിന് രണ്ട് തലയും മൂന്ന് കൈകളും
കഫീന്‍ അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
Also Read- നിങ്ങളുടെ കുട്ടി ഇടയ്ക്കിടെ നാവ് പുറത്തിടാറുണ്ടോ? ഇതാണ് കാരണം!
ഒരു ദിവസംഎത്രത്തോളം കഫീൻ ഉപയോഗിക്കാം?
എന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കോഫി പൂർണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം കാപ്പി കുടിക്കുന്നവര്‍ക്ക് അതുകൊണ്ട് പല ഗുണങ്ങളും ലഭിക്കുന്നുണ്ട്. കഫീന്‍ കൂടാതെ കാപ്പിയില്‍ ആന്റിഓക്സിഡന്റുകളും മറ്റ് സജീവ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ ആന്തരിക വീക്കം കുറയ്ക്കാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ കരളിലെ എന്‍സൈമിനെ നിലനിര്‍ത്താനും കാപ്പി സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.