• HOME
  • »
  • NEWS
  • »
  • life
  • »
  • Cooking Oil | ഒരു ദിവസം എത്രത്തോളം പാചക എണ്ണ ഉപയോഗിക്കാം? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

Cooking Oil | ഒരു ദിവസം എത്രത്തോളം പാചക എണ്ണ ഉപയോഗിക്കാം? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

ഒരു ദിവസം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉൾപ്പെടുന്നുണ്ട്. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് പാചക എണ്ണയുടെ അളവ് കഴിയുന്നതും കുറയ്ക്കണം.

  • Last Updated :
  • Share this:
    അടുക്കളയിലെ പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് പാചക എണ്ണ (Cooking Oil). രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്. എന്നാൽ അളവിൽ കൂടുതൽ എണ്ണ ഉപയോഗിക്കുന്ന വീടുകളിലെ ആളുകൾക്ക് സ്ഥിരമായി കണ്ടുവരുന്ന പ്രശ്നമാണ് കൊളസ്‌ട്രോൾ (Cholesterol) കൂടുന്നത്. കൊളസ്‌ട്രോൾ വന്നു കഴിഞ്ഞാൽ പിന്നെ എണ്ണ ഒഴിച്ച് തയ്യാറാക്കുന്ന രുചിയുള്ള ഭക്ഷണമൊന്നും (Food) നമുക്ക് കഴിക്കാൻ സാധിക്കില്ല. എണ്ണ ഇല്ലാതെ ഭക്ഷണങ്ങളൊന്നും തയ്യാറാക്കാനും നമുക്ക് സാധിക്കില്ല. ഇങ്ങനെയുള്ള അവസരത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കുറയ്ക്കുക മാത്രമേ രക്ഷയുള്ളൂ.

    അപ്പോൾ ദിവസേന എത്ര മാത്രം എണ്ണ ഉപയോഗിക്കാം എന്ന ചോദ്യം ഉയരുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ അതിൽ എത്രത്തോളം എണ്ണ ഉപയോഗിയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും സംശയം തോന്നിയേക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസേന ഉപയോഗിക്കാവുന്ന പാചക എണ്ണയുടെ അളവ് 4 ടീസ്പൂൺ അല്ലെങ്കിൽ ഏകദേശം 20 ഗ്രാം ആയിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ ശരീരം മെലിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഫിറ്റ്നസ് ലക്‌ഷ്യം വെയ്ക്കുന്നവർക്കും ഈ അളവിൽ മാറ്റം വരുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന ആളുകൾക്ക് പ്രതിദിനം 1 ടീസ്പൂൺ എണ്ണയോ അതിൽ കുറവോ ഉപയോഗിക്കാം. അതേസമയം 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് എണ്ണയുടെ അളവ് അൽപ്പം കൂടുതലായിരിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

    Also Read- Raisins Health Benefits | കുട്ടികൾക്ക് ഉണക്കമുന്തിരി നൽകുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

    ഫിറ്റ്നസ് പരിശീലകരും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും മാത്രമല്ല എണ്ണ ഒഴിവാക്കേണ്ടത്. എല്ലാവരും എണ്ണയുടെ ഉപയോഗം കുറച്ചുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നതാണ് നല്ലത്. എണ്ണയുടെ അധിക ഉപയോഗം ഹൃദ്രോഗങ്ങളും ഉയർന്ന കൊളസ്ട്രോളും ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

    ഒരു ദിവസം നമ്മൾ കഴിക്കുന്ന ആഹാരത്തിൽ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉൾപ്പെടുന്നുണ്ട്. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് പാചക എണ്ണയുടെ അളവ് കഴിയുന്നതും കുറയ്ക്കണം. മതിയായ ശാരീരിക പ്രവർത്തനങ്ങൾ നടക്കാതിരിക്കുകയും പാചക എണ്ണയുടെ ഉപയോഗം അധികമാവുകയും ചെയ്യുമ്പോൾ കൊളസ്‌ട്രോൾ കൂടുന്നതോടൊപ്പം, മസ്തിഷ്കാഘാതം, ഹൃദയാഘാതം, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരമാവധി എണ്ണ ഒഴിവാക്കുന്നതാണ് നല്ലത്.

    Also Read- Good sleep | നല്ല ഉറക്കം ലഭിക്കാൻ കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ

    വറുത്ത സമൂസ, പൂരി, പലഹാരങ്ങൾ എന്നിവ തയ്യാറാക്കുമ്പോൾ എണ്ണ ഒഴിവാക്കാൻ കഴിയില്ല. അങ്ങനെ ഒഴിവാക്കുമ്പോൾ ഈ ഭക്ഷണങ്ങൾക്ക് അതിന്റെ സ്വാഭാവിക രുചി നഷ്ടമാകുകയും ആരും കഴിക്കാതെ അവ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യും

    എന്തൊക്കെയാണെങ്കിലും ഭക്ഷണത്തിൽ നിന്ന് പാചക എണ്ണ പൂർണ്ണമായും ഒഴിവാക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നില്ല. ചെറിയ അളവിൽ ഭക്ഷണത്തിൽ വിവിധ പാചക എണ്ണകൾ ഉൾപ്പെടുത്തണം എന്നാണ് വിദഗ്ധർ പറയുന്നു. വ്യത്യസ്ത എണ്ണകൾ നമ്മുടെ ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ നൽകുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. മാത്രമല്ല, ആരോഗ്യകരമായ കോശ സ്തരങ്ങൾ നിർമ്മിക്കുന്നതിനും നമ്മുടെ നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എണ്ണ ആവശ്യമാണ്.
    Published by:Rajesh V
    First published: