Pregnant | ഗര്‍ഭിണികള്‍ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം? അറിയേണ്ടതെല്ലാം
Pregnant | ഗര്‍ഭിണികള്‍ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം? അറിയേണ്ടതെല്ലാം
നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോഴും അമിതമായി വിയര്‍ക്കുമ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കാം. ഗര്‍ഭകാലത്തും (pregnancy) ഇത് സംഭവിക്കാം.
Last Updated :
Share this:
ആവശ്യത്തിന് വെള്ളം (Water) കുടിക്കാത്ത സാഹചര്യങ്ങളിലാണ് ശരീരത്തിൽ നിര്‍ജ്ജലീകരണം (dehydration) സംഭവിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോഴും അമിതമായി വിയര്‍ക്കുമ്പോഴും നിര്‍ജ്ജലീകരണം സംഭവിക്കാം. ഗര്‍ഭകാലത്തും (pregnancy) ഇത് സംഭവിക്കാം. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം (water) കുടിക്കേണ്ടത് നിര്‍ബന്ധമാണ്. മലബന്ധം, ക്ഷീണം എന്നിവയുള്‍പ്പെടെയുള്ള ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളും ഇതുവഴി പരിഹരിക്കാം.
എപ്പോഴും ഉന്മേഷത്തോടെ ഇരിക്കാന്‍ എല്ലാവരും ദിവസവും 2 ലിറ്റര്‍ (8-10 ഗ്ലാസ്) വെള്ളം കുടിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, സൂപ്പുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്താം. ഗര്‍ഭാവസ്ഥയുടെ ഏകദേശം 27 ആഴ്ച വരെ നിങ്ങളുടെ ശരീരത്തില്‍ ഒരേ അളവില്‍ ജലാംശം ഉണ്ടായിരിക്കണം. കുഞ്ഞ് വളരുന്നതിനനുസരിച്ച് വെള്ളം കുടിയ്ക്കുന്നത് 500 മില്ലി വീതം വര്‍ധിപ്പിക്കണം.
ഇതുകൂടാതെ, അമിതഭാരമുള്ളവരും അമിതമായി ഭക്ഷണം കഴിക്കുന്നവരും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഗര്‍ഭാവസ്ഥയില്‍ നിര്‍ജ്ജലീകരണം നിങ്ങളെ മാത്രമല്ല ബാധിക്കുന്നത്, നിങ്ങളുടെ കുഞ്ഞിനെയും ഇത് ദോഷകരമായി ബാധിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ക്ഷീണത്തിനും മലബന്ധത്തിനും കാരണമായേക്കാം.
രണ്ടാം ട്രൈമെസ്റ്ററില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ കുറയാറുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ രക്തത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ധാരാളം വെള്ളവും കുടിക്കേണ്ടതുണ്ട്. 10 ഗ്ലാസ് വെള്ളം കുടിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുമെങ്കിലും, ഒറ്റയടിക്ക് കുടിക്കാതെ ദിവസം മുഴുവനും ഇടവേളകള്‍ എടുത്ത് കുടിക്കുന്നതാണ് ഉചിതം.
ഗര്‍ഭാവസ്ഥയുടെ 32നും 34-നും ഇടയിലുള്ള ആഴ്ചയില്‍ നിങ്ങളുടെ രക്തത്തിന്റെ അളവ് കൂടിവരും. ഗര്‍ഭധാരണത്തിനു മുമ്പുള്ള രക്തത്തിന്റെ അളവിനേക്കാള്‍ 50 മുതല്‍ 60% വരെയാണ് വര്‍ധിക്കുക. അതുകൊണ്ടുതന്നെ മൂന്നാം ട്രൈമെസ്റ്ററില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ നിര്‍ണായകമാണ്.
ഇതുകൂടാതെ, ഗര്‍ഭിണികള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കൂടുതല്‍ കഴിക്കണം. ഈ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ധാതുക്കളും അവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിട്ടുണ്ടാകും. ഇരുമ്പ്, കാത്സ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇലക്കറികളും പയറുവര്‍ഗങ്ങളും കൂടുതലായി കഴിക്കുക.
ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസം വരുമ്പോള്‍ ഉത്കണ്ഠ അനുഭവപ്പെടുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ക്ഷീണം തോന്നുമ്പോഴെല്ലാം പെട്ടെന്ന് ഉറങ്ങാന്‍ ശ്രമിക്കണം. അവര്‍ ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. കൂടാതെ, പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മ, പേശി വേദന, അമിതഭാരം മൂലമുണ്ടാകുന്ന വേദനകൾ, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയ ഗര്‍ഭകാലത്തെ പല പ്രശ്നങ്ങളെയും നേരിടാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ ഭക്ഷണവും വെള്ളവും കുടിക്കേണ്ടത് ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. പച്ച ചീര, ഓറഞ്ച്, കാരറ്റ്, ആപ്പിള്‍, വാഴപ്പഴം, ബ്ലൂബെറി തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് തിരഞ്ഞെടുക്കണം.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.