• HOME
 • »
 • NEWS
 • »
 • life
 • »
 • Parenting | രണ്ട് വര്‍ഷത്തിന് ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നു; പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവരെ എങ്ങനെ സഹായിക്കാം?

Parenting | രണ്ട് വര്‍ഷത്തിന് ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നു; പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവരെ എങ്ങനെ സഹായിക്കാം?

കുട്ടികള്‍ സാധാരണ പഠനരീതിയിലേക്ക് മടങ്ങുമ്പോള്‍ പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും (Mental Problems) ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പല വിദഗ്ദ്ധരും പറയുന്നത്.

 • Last Updated :
 • Share this:
  2020ല്‍ കോവിഡ് മഹാമാരി (Covid Pandemic) ആരംഭിച്ചതോടെ ലോകം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. എന്നാല്‍ ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മഹാമാരിയുടെ പിടിയില്‍ നിന്നും ലോകമെമ്പാടുമുള്ള ജനങ്ങൾ പതിയെ മോചിതരായിക്കൊണ്ടിരിക്കുകയാണ്.

  സ്‌കൂളുകളും (School) കോളേജുകളും വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഓണ്‍ലൈനായി വിദ്യാഭ്യാസം നേടിയ കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ചില പ്രതിസന്ധികളും അതിന്റെ ഭാഗമായി ഉടലെടുക്കുന്നുണ്ട്.

  കുട്ടികള്‍ സാധാരണ പഠനരീതിയിലേക്ക് മടങ്ങുമ്പോള്‍ പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും (Mental Problems) ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പല വിദഗ്ദ്ധരും പറയുന്നത്. സാമൂഹികമായ ഉത്കണ്ഠ, കര്‍ക്കശമായ ഷെഡ്യൂളുകളുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കൂടുതല്‍ സമയത്തേക്ക് ഏകാഗ്രതയോടെ ഇരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികള്‍ക്ക് അനുഭവപ്പെട്ടേക്കാമെന്ന് മാനസിക ആരോഗ്യ വിദഗ്ധര്‍ മാതാപിതാക്കള്‍ക്ക് (Parents )മുന്നറിയിപ്പ് നല്‍കുന്നു.

  Also Read- തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

  പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികളെ എങ്ങനെ സഹായിക്കാം?

  സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഡിജിറ്റല്‍ പഠനത്തില്‍ നിന്ന് ഓഫ്‌ലൈന്‍ പഠനത്തിലേക്കുള്ള പരിവര്‍ത്തനം സുഗമമാക്കുന്നതിന് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്വീകരിക്കാവുന്ന ഒന്നിലധികം മാര്‍ഗങ്ങളുണ്ട്. ശാരീരികമായ തളര്‍ച്ച, ഉത്കണ്ഠ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ബുദ്ധിമുട്ടുകള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയണം.

  ഇതുകൂടാതെ സ്‌കൂളിലേക്കുള്ള യാത്രയില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കൈകള്‍ ചേര്‍ത്ത് പിടിക്കണം. സ്‌കൂളിന്റെ പോസിറ്റീവ് വശങ്ങള്‍, സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം രക്ഷിതാക്കള്‍ കുട്ടികളെ ബോധവാന്മാരാക്കണം. ഇവിടെ, മാതാപിതാക്കളും ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. അവരുടെ ഉള്ളിലുണ്ടാകുന്ന ഭയവും ആശങ്കകളും ഒരിക്കലും കുട്ടികളെ അറിയിക്കരുത്.

  മതിയായ കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും നടപടികളും പാലിച്ചാൽ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ നമുക്ക് കഴിയും മാത്രമല്ല, സാമൂഹ്യവല്‍ക്കരിക്കാനും ചുറ്റുപാടുകളോട് പൊരുത്തപ്പെടാനും പഠിക്കാനുമുള്ള കഴിവുകള്‍ കുട്ടികള്‍ക്ക് ഫലപ്രദമായി വികസിപ്പിക്കാന്‍ കഴിയും.

  ഇതുകൂടാതെ, നിങ്ങളുടെ കുട്ടിയെ സ്‌കൂളില്‍ വിടുകയാണെങ്കില്‍ കോവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ച് അവരെ വ്യക്തമായി മനസ്സിലാക്കിക്കുക. അവര്‍ രോഗബാധിതരാകാതിരിക്കാന്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അവരെ മനസ്സിലാക്കിക്കുക.

  കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് രോഗ സാധ്യത പുറത്തുള്ളതിനേക്കാള്‍ കൂടുതലാണ്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയാക്കുക, ക്ലാസ് മുറിയില്‍ ശരിയായ വായുസഞ്ചാരം ഉറപ്പു വരുത്തുക തുടങ്ങിയവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

  മുതിര്‍ന്നവരെപ്പോലെ തന്നെ കുട്ടികള്‍ക്കും കോവിഡ് ബാധിക്കാം. എന്നാല്‍ അവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തില്‍, കുട്ടികളിലും കൗമാരക്കാരിലും കൊറോണ വൈറസ് അണുബാധയുടെ തീവ്രത കുറവാണ്. മാത്രമല്ല മുതിര്‍ന്നവരെ അപേക്ഷിച്ച് മരണനിരക്കും കുട്ടികളില്‍ കുറവാണ്.
  Published by:Arun krishna
  First published: