പ്രായമായവർ കൂടുതൽ ഉറങ്ങിയാൽ ഡിമെൻഷ്യയ്ക്ക് കാരണമാകും

ഒൻപതു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ തലച്ചോറിലെ നാഡികൾക്ക് കേടുപാടുകൾ സംഭവിക്കാൻ ഇടയാകും എന്നാണ് കണ്ടെത്തൽ.

News18 Malayalam | news18
Updated: October 14, 2019, 11:00 PM IST
പ്രായമായവർ കൂടുതൽ ഉറങ്ങിയാൽ ഡിമെൻഷ്യയ്ക്ക് കാരണമാകും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 14, 2019, 11:00 PM IST
  • Share this:
നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കം കുറഞ്ഞാലും കൂടിയാലും അത് പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം. ശരാശരി ആറു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ ആരോഗ്യവാനായ ഒരാൾക്ക് ഉറങ്ങാം. എന്നാൽ, അതിൽ കൂടുതൽ ഉറങ്ങിയാൽ അപകടമാണത്രേ. ഒൻപതു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ തലച്ചോറിലെ നാഡികൾക്ക് കേടുപാടുകൾ സംഭവിക്കാൻ ഇടയാകും എന്നാണ് കണ്ടെത്തൽ. ഇത് മധ്യവയസ്കരിലും പ്രായമായവരിലും ഡിമെൻഷ്യക്ക് കാരണമാകും. പ്രായമായവരിൽ കണ്ടുവരുന്ന പ്രധാന മറവിരോഗമാണ് ഡിമെൻഷ്യ. ഓർമ്മക്കുറവിനും, ഉന്മേഷമില്ലായ്മയ്ക്കും കൂടുതൽ നേരം ഉറങ്ങുന്നത് പ്രധാന കാരണമെന്നാണ് പുതിയ കണ്ടെത്തൽ.

ഉറക്കകൂടുതൽ പോലെ തന്നെ ഉറക്കമില്ലായ്മയും അപകടമാണ്. വളരെ നേരം രാത്രി ഉറമിളച്ചിരിക്കുന്നതും ഇന്‍റർനെറ്റിൽ ചെലവഴിക്കുന്നതും ഇന്ന് കുട്ടികളിലടക്കം പതിവാണ്. കുട്ടികളിൽ ബുദ്ധിവളർച്ചയെ വരെ ഇത് ബാധിക്കാം. ഓർമ്മക്കുറവ്, ഏകാഗ്രതയില്ലായ്മ, ഡിപ്രഷൻ എന്നിവയ്ക്ക് വരെ ഉറക്കമില്ലായ്മ കാരണമാകാം. ഫ്ളോറിഡയിലെ യൂണിവേഴ്സിറ്റി ഓഫ് മിയാമി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

എത്രനേരം ഉറങ്ങാം?

ശരാശരി ആറു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങിയാൽ മതി. ശരീരസവിഷേതകളും പ്രായവും അനുസരിച്ച് അതിൽ മാറ്റമാകാം. നവജാതശിശുക്കൾ ഒരു ദിവസം 18 മണിക്കൂർ വരെ ഉറങ്ങണം. പക്ഷേ സ്കൂൾ കുട്ടികളും കൗമാരപ്രായക്കാർക്കും 9 മണിക്കൂർ വരെ ഉറങ്ങിയാൽ മതി. പ്രായമായവർ ഒരു ദിവസം 6 മണിക്കൂറെങ്കിലും ഉറങ്ങണം.

പകലുറക്കം നല്ലതല്ല

സ്ഥിരമായി പകൽ ഉറങ്ങുന്നത് നല്ല പ്രവണതയല്ല. പൊണ്ണത്തടിയുടെയും ഉന്മേഷക്കുറവിന്‍റെയും ലക്ഷണമാണത്. പകലുറക്കം ഒരിക്കലും രാത്രിയുറക്കത്തിന് പകരമാകില്ല. പക്ഷേ രാത്രി ഉറങ്ങാൻ സാധിക്കാത്തവർക്ക് പകലുറക്കം ആവശ്യമാണ്. ഉറക്കം ശരീരത്തിന്‍റെ ഒരു സ്വാഭാവിക പ്രക്രിയയാണ്. അതിന് ഉറക്കഗുളികകൾ പോലെ കൃത്രിമമാർഗങ്ങൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണാകും. വിദഗ്ധനായ ഡോക്ടറുടെ നിർദേശപ്രകാരമേ ഇത്തരം മാർഗങ്ങൾ സ്വീകരിക്കാവൂ.

First published: October 14, 2019, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading