നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'ലൈംഗിക പങ്കാളിയായി സെക്സ് റോബോട്ടുകൾ; 10 മണിക്കൂറിലധികം വിർച്വൽ ലോകത്തിൽ' - 2050 ഏറെക്കുറെ ഇങ്ങനെയായിരിക്കും

  'ലൈംഗിക പങ്കാളിയായി സെക്സ് റോബോട്ടുകൾ; 10 മണിക്കൂറിലധികം വിർച്വൽ ലോകത്തിൽ' - 2050 ഏറെക്കുറെ ഇങ്ങനെയായിരിക്കും

  ആളുകൾക്ക് കണ്ടുമുട്ടുന്നതിനായി പ്രത്യേക ഇവന്റുകൾ സംഘടിപ്പിക്കപ്പെടും. എന്തൊക്കെ സംഭവിച്ചാലും മനുഷ്യർ മനുഷ്യർ തന്നെയാണ്, അതുകൊണ്ട് മനുഷ്യർ മനുഷ്യരുമായി തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടും. സെക്സ് റോബോട്ടുകൾ ലഭ്യമാകുമെങ്കിലും അത് ബന്ധങ്ങൾക്ക് പകരമാകില്ല.

  sex doll

  sex doll

  • News18
  • Last Updated :
  • Share this:
   അവസാനിക്കാൻ പോകുന്ന ഈ വർഷം, അതായത് 2020, നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പഠിപ്പിച്ചുവെങ്കിൽ അത് ഒന്നിനും ഒരു തീർച്ചയില്ല എന്നതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ കാര്യങ്ങളെല്ലാം ഏതു നിമിഷവും മാറിമറിയാം. കോവിഡ് മഹാമാരി പല മേഖലകളെയാണ് തകർത്തത്. വൻകിട കമ്പനികൾക്കും ബ്രാൻഡുകൾക്കും അവരുടെ നിരവധി സ്റ്റോറുകളാണ് അടച്ചു പൂട്ടേണ്ടി വന്നത്. ചുരുക്കത്തിൽ നമ്മൾ കണ്ടു ശീലിച്ച തിരക്കേറിയ തെരുവുകളും വഴിവാണിഭങ്ങളും എല്ലാം പതിയെ ഓർമയായേക്കും. അടുത്ത 30 വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റങ്ങളായിരിക്കും സംഭവിക്കുക ? ഒരു മുപ്പതു വർഷം കഴിയുമ്പോൾ ഈ ലോകം എങ്ങനെയായിരിക്കും കാണപ്പെടുക.

   ഗതാഗതം മുതൽ സാങ്കേതികവിദ്യ വരെ ആരോഗ്യം മുതൽ ഷോപ്പിംഗ് വരെ ദൈനംദിന ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളായിരിക്കും വരിക. ഫ്യൂച്ചർ - പ്രൂഫ് യുവർ ബിസിനസ് പുസ്തകത്തിന്റ് രചയിതാവും ഫ്യൂച്ചറോളജിസ്റ്റുമായ ടോം ചീസ്റൈറ്റ് 2050ലെ ഒരു ദിവസം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിച്ചത് ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.

   ടെക്നോളജി - ദിവസവും ഉണർന്നിരിക്കുന്ന സമയത്തിൽ നമ്മൾ 10 മണിക്കൂറിൽ അധികം ഓഗ്മെന്റഡ് റിയാലിറ്റിയിൽ ആയിരിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു സ്ക്രീനിന് മുമ്പിലാണ് നമ്മൾ ചെലവഴിക്കുന്നത്. നിങ്ങളുടെ കൃത്രിമബുദ്ധി നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ തരും. നിങ്ങളുടെ ഇഷ്ടപ്പെട്ട താരം പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ അത് സൂചിപ്പിക്കുന്നതിന് നിങ്ങളുടെ വ്യക്തിഗതമായ കൃത്രിമബുദ്ധി വ്യത്യസ്ത നിറങ്ങളിൽ നിർദ്ദേശങ്ങൾ നൽകും. എല്ലാവർക്കും അവരവരുടേതായ ഒരു കൃത്രിമബുദ്ധി ഉണ്ടായിരിക്കും. ആ കൃത്രിമബുദ്ധി ആയിരിക്കും അവർക്കു പകരം തീരുമാനങ്ങൾ കൈക്കൊള്ളുക.

   ജോലി - പരമ്പരാഗതമായ 35 ശതമാനം ജോലികളും സാങ്കേതികവിദ്യ കാരണം നഷ്ടപ്പെടും: മുപ്പത്തിയഞ്ചു ശതമാനത്തോളം ജോലികൾ യാന്ത്രികമാകും. കോൾ സെന്റർ തൊഴിലാളികൾക്ക് ഇതൊരു മോശം വാർത്തയാണ്. ഇത്തരത്തിലുള്ള എട്ടു ലക്ഷത്തോളം തൊഴിലുകൾ നഷ്ടമാകും. ഇപ്പോൾ തന്നെ ചില കോളർമാർ റോബോട്ടുകളുമായും അവരുടെ പ്രി ലോഡ് ചെയ്ത ഉത്തരങ്ങളുമായും ഇടപെടാൻ താൽപ്പര്യപ്പെടുന്നു. സ്വയം തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയാകും. 2000 മുതൽ ഈ കണക്ക് ഇതിനകം 50 ശതമാനത്തിലധികം ഉയർന്നു, ഇത് 3.2 ദശലക്ഷത്തിൽ നിന്ന് അഞ്ച് ദശലക്ഷമായി ഉയർന്നു. 2050ഓടെ ഇത് പത്ത് ദശലക്ഷമോ അതിൽ കൂടുതലോ ആകാം, ഇത് ഏകദേശം 30 ശതമാനം തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. ചില വലിയ ബിസിനസുകൾ ഇപ്പോഴും ഓഫീസിൽ നിന്നുതന്നെ പ്രവർത്തിക്കും. നിർദ്ദിഷ്ടമായ ജോലികൾ ചെയ്യാൻ കൃത്രിമബുദ്ധിക്ക് കഴിയുമെങ്കിലും മനുഷ്യരെ പോലെ ഒരേ സമയത്ത് പല ജോലികൾ ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ കമ്പനികൾ കുറച്ചാളുകളെ നിലനിർത്തും.

   You may also like:Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ [NEWS]ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ [NEWS] Local Body Elections 2020 | 'കെ. മുരളീധരൻ മുല്ലപ്പള്ളിക്കെതിരെ പറയരുതായിരുന്നു; വെൽഫെയർ പാർട്ടിയുമായി സഖ്യവുമില്ല, ധാരണയുമില്ല': ആര്യാടൻ മുഹമ്മദ് [NEWS]

   അമ്പതു ശതമാനത്തിൽ അധികം ഷോപ്പിംഗ് ഓൺലൈനിൽ: നിലവിലെ ഓൺലൈൻ ഷോപ്പിംഗ് ട്രെൻഡുകൾ തുടരും. രണ്ടു മില്യൺ റീട്ടയിൽ ജോലികൾ ഇല്ലാതാകും. 2025ഓടെ 20 ദശലക്ഷം തൊഴിലാളികൾക്ക് റീട്ടെയിൽ മേഖലയിൽ ജോലി നഷ്ടമാകും. അതേസമയം, ലോക നഗരങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം 2050ഓടെ 6.3 ബില്ല്യൺ ആയിരിക്കും - ഇത് 84 ശതമാനം വർദ്ധനവ് ആണ്. റോബോട്ട് ഡെലിവറി ആയതിനാൽ അനാവശ്യ സാധനങ്ങൾ മടക്കി നൽകുന്നത് എളുപ്പമാകും. ഗ്രാമപ്രദേശങ്ങളിലേക്ക് ചെറിയ സാധനങ്ങൾ എത്തിക്കാൻ ഡ്രോണുകളെ ഉപയോഗിക്കും.

   യാത്ര - സെൽഫ് ഡ്രൈവ് ചെയ്യുന്ന കാറുകൾ; ബഹിരാകാശ യാത്രകൾ: 2045 ആകുമ്പോഴേക്കും സെൽഫ് ഡ്രൈവ് കാറുകൾ നമ്മുടെ നിരത്തിൽ സജീവമാകും. നിലവിലുള്ള പത്തു കാറുകൾക്ക് പകരമായിരിക്കും ഒരു കാർ. ഒരു ദശലക്ഷം സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ നിരത്തിലെത്തും. ചെറുപ്പക്കാർ ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും കൂടുതലായി തിരഞ്ഞെടുക്കും. ബഹിരാകാശത്തേക്കുള്ള യാത്രാച്ചെലവ് കുറയും. ഡ്രൈവറില്ലാത്ത കാറുകൾ എത്തുന്നതോടെ അത് ടാക്സി ഡ്രൈവർമാരെയും ഡെലിവറി ഡ്രൈവർമാരെയും ജോലിയിൽ നിന്ന് മാറ്റും. ഒരു കാർ വാങ്ങേണ്ടത് ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് എത്തും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ കാർ എത്തും. പൊതു ഗതാഗതം വലിയ മാറ്റമില്ലാതെ തുടരും.

   ഭക്ഷണം - അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25% ആളുകൾ വീഗൻ ആകും: 2006 ൽ 150,000 സസ്യാഹാരികൾ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ 600,000 ഉണ്ട്. ആരോഗ്യത്തിൽ അല്ലെങ്കിൽ പാരിസ്ഥിതിക കാരണങ്ങളാൽ മൂന്നിൽ ഒരാൾ അവരുടെ ചുവന്ന മാംസം ഉപഭോഗം 2018 ൽ കുറച്ചിരുന്നു. ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രൂസ് ഫ്രീഡ്രിക്ക്, “പ്ലാന്റ് അധിഷ്ഠിത അല്ലെങ്കിൽ കൃഷി ചെയ്ത” ഇറച്ചി ബദലുകളെ ആശ്രയിക്കുമെന്ന് വിശ്വസിക്കുന്നു.   ആരോഗ്യം - സ്ത്രീകൾക്ക് 94 വയസ്, പുരുഷൻമാർക്ക് 86 വയസ്: ചില അർബുദങ്ങൾക്കുള്ള പരിഹാരങ്ങൾ യാഥാർത്ഥ്യമാകും. അതേസമയം 2050ൽ ജനിച്ച സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 89ൽ നിന്ന് 94 ആയി ഉയരും. പുരുഷൻമാർക്ക് ഇത് 83ൽ നിന്ന് 86 ആയി ഉയരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം 36 മില്യൺ മുതൽ 115 മില്യൺ വരെ മൂന്നിരട്ടിയാകും.

   കുടുംബവും സുഹൃത്തുക്കളും - ഇവിടെ 9.7 ബില്യൺ മനുഷ്യരുണ്ടാകും: 2050ഓടെ 9.7 ബില്യൺ ജനസംഖ്യയുള്ള ആഗോള ജനസംഖ്യയിൽ നിന്ന് 60 വയസ്സിനു മുകളിലുള്ള രണ്ട് ബില്ല്യൺ ജനങ്ങളും 80-ൽ കൂടുതൽ പ്രായമുള്ള 400 മില്ല്യൺ ജനങ്ങളും ഉണ്ടാകും. സ്ത്രീകൾക്ക് ആദ്യകുഞ്ഞ് ജനിക്കുന്നത് മുപ്പതുകളുടെ മധ്യത്തിൽ ആയിരിക്കും. പ്രണയം കണ്ടെത്താൻ സഹായിക്കുന്നത് ഡേറ്റിംഗ് സൈറ്റുകൾ തുടരും. ആളുകൾക്ക് കണ്ടുമുട്ടുന്നതിനായി പ്രത്യേക ഇവന്റുകൾ സംഘടിപ്പിക്കപ്പെടും. എന്തൊക്കെ സംഭവിച്ചാലും മനുഷ്യർ മനുഷ്യർ തന്നെയാണ്, അതുകൊണ്ട് മനുഷ്യർ മനുഷ്യരുമായി തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടും. സെക്സ് റോബോട്ടുകൾ ലഭ്യമാകുമെങ്കിലും അത് ബന്ധങ്ങൾക്ക് പകരമാകില്ല. ചില ഫാന്റസികൾക്ക് വേണ്ടി സെക്സ് റോബോട്ടുകളെ ഉപയോഗിച്ചേക്കാം.
   First published:
   )}