• HOME
  • »
  • NEWS
  • »
  • life
  • »
  • Personal And Professional Life | വ്യക്തിജീവിതവും, തൊഴില്‍ജീവിതവും എങ്ങനെ സന്തുലിതമായി നിലര്‍ത്താം: ചില കുറുക്കുവഴികള്‍

Personal And Professional Life | വ്യക്തിജീവിതവും, തൊഴില്‍ജീവിതവും എങ്ങനെ സന്തുലിതമായി നിലര്‍ത്താം: ചില കുറുക്കുവഴികള്‍

ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയില്‍ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം ഒരുപോലെ നയിക്കേണ്ടത് വളരെ പ്രധാനമാണ്.

  • Share this:
    പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ച് വരുന്നു എന്നതാണ് സത്യം. മണിക്കൂറുകളോളം ജോലി ചെയ്യുന്ന പലര്‍ക്കും സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താനാകാതെ വരികയും ചെയ്യുന്നു.

    ആരോഗ്യകരമായ ഒരു പ്രൊഫഷണല്‍ ജീവിതം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വ്യക്തി ജീവിതത്തെ അതുപോലെ നിലര്‍ത്താന്‍ പലര്‍ക്കും സാധിക്കാറില്ല. ഇത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. തൊഴില്‍പരവുമായ ജീവിതവും വ്യക്തിപരമായ ജീവിതവും എങ്ങനെ സന്തുലിതമായി കൊണ്ട് പോകാം എന്നാണ് നമ്മള്‍ പരിശോധിക്കുന്നത്.

    അതിനുള്ള കുറച്ച് വഴികൾ ഇതാ:

    ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുക.

    ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയില്‍  വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം ഒരുപോലെ നയിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവ രണ്ടും ഒരുമിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുക. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക. പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക.

    ജീവിത ക്രമം പിന്‍തുടരുക

    നിങ്ങളുടെ ജീവിതത്തില്‍ ഷെഡ്യൂള്‍ ഏര്‍പ്പെടുത്തുക. ഇത് സമ്മര്‍ദ്ദരഹിതമായ ഒരു ജീവിതം ആസ്വദിക്കാന്‍ സഹായിക്കും. അച്ചടക്കത്തോടെ ഈ ഷെഡ്യൂള്‍ പിന്തുടരുന്നത് നിങ്ങളെ കൂടുതല്‍ സഹായിക്കും. ചുള്ളുമുള്ളവരോടും ഷെഡ്യൂളിനെ കുറിച്ച് പങ്കുവെക്കുക.

    ആശയവിനിമയം

    നമ്മുടെ പകുതി പ്രശ്‌നങ്ങളും സംസാരിച്ചാല്‍ തീരാവുന്നതേയുള്ളൂ. ഒരു പരിധിവരെ മാനസിക പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് തുറന്ന സംസാരം സഹായിക്കും. വ്യക്തി ജീവിതത്തിലും തൊഴില്‍പരമായ ജീവിതത്തിലും തുറന്ന സംസാരം പ്രധാനമാണ്. മറ്റുള്ളവരുമായി ഇടപഴകല്‍ കുറഞ്ഞ ഒരു വ്യക്തിയുടെ മനസ്സ് വളരെയധികം അലങ്കോലമായിരിക്കും. മറ്റുള്ളവരുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതിലൂടെ അതിലൂടെ കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ നമുക്ക് കഴിയും

    ഈ നിമിഷത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പ്രധാന്യം

    ജീവതിത്തില്‍ ഒരോ മിനിട്ടിലും നടക്കുന്ന കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ ശ്രമിക്കുക. ഇന്ന് വ്യക്തിജീവിതത്തിലോ പ്രൊഫഷണല്‍ ജീവിതത്തിലോ ഒരു പരിപാടി നടക്കുന്നു എങ്കില്‍ അവക്ക് മാത്രം മന്‍ഗണന നല്‍കുക. ഇത് ജീവതത്തെ കൂടുതല്‍ സന്തോഷത്തോടെ നയിക്കാന്‍ സഹായിക്കും.

    പണം ചിലവ് നിയന്ത്രിക്കുക.

    പണം നിങ്ങള്‍ക്ക് സുരക്ഷിതത്വവം ജീവിതത്തില്‍ സ്ഥിരതയും നല്‍കുന്നു. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം അനാവശ്യമായി ചിലവഴിക്കുന്നത് ഒഴിവാക്കുക.ഇത് സുസ്ഥിരമായ ജീവിതം നയിക്കാൻ സഹായിക്കും. ഒപ്പം ഭാവിയില്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്നു.

    ‌Also Read- Potato Milk | പാൽ അലർജി ഉള്ളവർക്ക് ഉരുളക്കിഴങ്ങ് പാൽ; വിപണിയിലെത്തിച്ച് സ്വീഡിഷ് കമ്പനി

    Potato Milk | പാൽ അലർജി ഉള്ളവർക്ക് ഉരുളക്കിഴങ്ങ് പാൽ; വിപണിയിലെത്തിച്ച് സ്വീഡിഷ് കമ്പനി

    നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത സമീകൃതാഹാരമാണ് പാൽ (Milk). ധാരാളം പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പാലും പാലുത്പന്നങ്ങളും കഴിക്കാൻ കഴിയാത്തവർക്കും വീഗനിസം പിന്തുടരുന്നവർക്കും പാലിന്റെ ആരോഗ്യ ഗുണങ്ങൾ എങ്ങനെ ലഭിക്കും? ബദാം മിൽക്ക്, സോയ മിൽക്ക് തുടങ്ങി സാധാരണ പാലിന് പകരമായി നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവയ്‌ക്കെല്ലാം വലിയ വില നൽകേണ്ടി വരും. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡൻ ആസ്ഥാനമായുള്ള DUG എന്ന കമ്പനി. ഡയറി മിൽക്കിന് പകരമായി ഉരുളക്കിഴങ്ങ് പാൽ (Potato Milk) വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കമ്പനി. ഡയറി മിൽക്കിനോളം മാത്രം ചെലവ് വരുന്ന ഉരുളക്കിഴങ്ങ് പാൽ വലിയ അളവിൽ ഉത്പാദിപ്പിക്കാനും കഴിയും.
    Published by:Jayashankar Av
    First published: