നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • PWD Rest House Room Booking | പിഡബ്ല്യൂഡി റെസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്നത് എങ്ങനെ?

  PWD Rest House Room Booking | പിഡബ്ല്യൂഡി റെസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്നത് എങ്ങനെ?

  PWD റെസ്റ്റ് ഹൗസുകളിൽ മുറി ഓൺലൈനിൽ ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

  pwd_booking

  pwd_booking

  • Share this:
   തിരുവനന്തപുരം: പൊതുമരാമത്ത്‌ റെസ്റ്റ്‌ ഹൗസുകൾ പൊതു അതിഥി മന്ദിരങ്ങളായി (പീപ്പിൾസ്‌ റെസ്റ്റ്‌ ഹൗസ്‌) മാറിയതോടെ, ഒഴിവ് അനുസരിച്ച് പൊതുജനങ്ങൾക്ക് മുറി ബുക്ക് ചെയ്യാനാകുന്ന സംവിധാനം നിലവിൽ വന്നു. നവംബർ ഒന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് (P A Muhammed Riyas) പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് 153 പിഡബ്ല്യുഡി അതിഥി മന്ദിരങ്ങളിലായി (PWD Rest House) 1151 മുറികളാണുള്ളത്. എസി, നോൺ എസി, എസി സ്യൂട്ട് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലാണ് മുറികളുള്ളത്.

   PWD റെസ്റ്റ് ഹൗസുകളിൽ മുറി ഓൺലൈനിൽ ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

   1. PWD റെസ്റ്റ് ഹൗസുകളിൽ മുറി ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനുള്ള https://resthouse.pwd.kerala.gov.in/index എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   2. ഈ വെബ്സൈറ്റിന്‍റെ മെനു ബാറിൽ BOOKING എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

   3. BOOKING-ൽ ക്ലിക്ക് ചെയ്യുമ്പോൾ Check Availability, Check Rate for Stay, Check Status/Take Print, Online Booking, Cancel booking, Transaction History എന്നീ ഓപ്ഷനുകൾ ലഭ്യമാകും.

   4. ഓരോ ജില്ലകളിലുമുള്ള PWD റെസ്റ്റ് ഹൗസുകളിൽ മുറി ലഭ്യമാണോയെന്ന് പരിശോധിക്കാൻ Check Availability ക്ലിക്ക് ചെയ്യാം. മുറിയുടെ വാടകയെ കുറിച്ച് അറിയാൻ Check Rate for Stay ക്ലിക്ക് ചെയ്യാം. ലഭ്യത പരിശോധിച്ച ശേഷം Online Booking ഓപ്ഷൻ ക്ലിക്ക് ചെയ്യാം.

   5. ആദ്യമായി ടേംസ് ആൻഡ് കണ്ടീഷൻ അംഗീകരിച്ചുകൊണ്ടുള്ള I Agree ചെക്ക് ബോക്സ് ക്ലിക്ക് ചെയ്തു പ്രൊസീഡ് നൽകുക.

   6. അതിനുശേഷമുള്ള പേജിൽ ഗവൺമെന്‍റ് അല്ലെങ്കിൽ ജനറൽ പബ്ലിക് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. പൊതുജനങ്ങൾ ജനറൽ പബ്ലിക് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം.

   7. തുടർന്ന് ഓരോ വിവരങ്ങളും കൃത്യമായി സെലക്ട് ചെയ്യുകയോ ടൈപ്പ് ചെയ്യുകയോ വേണം. പോകാൻ ഉദ്ദേശിക്കുന്ന ജില്ലയും റെസ്റ്റ് ഹൌസുള്ള സ്ഥലവും തെരഞ്ഞെടുക്കുക. ഏതുതരം മുറി വേണം, ചെക്ക് ഇൻ, ചെക്ക് ഔട്ട് തിയതികൾ, മുതിർന്നവരുടെ എണ്ണം, അധിക ബെഡ് വേണമെങ്കിൽ അതിന്‍റെ വിവരം, ഫോൺ നമ്പർ എന്നിവ നൽകുക.

   8. ഫോൺ നമ്പർ നൽകുന്നതിന്‍റെ ചുവടെ ഒടിപി വരുന്നതിനുള്ള സംവിധാനമുണ്ട്. Get OTP ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

   9. ഓടിപി നൽകി കഴിഞ്ഞാൽ അപേക്ഷിക്കുന്നയാളുടെ പേര്, ഇ-മെയിൽ, ഡേറ്റ് ഓഫ് ബർത്ത്, മേൽവിലാസം, അപേക്ഷിക്കുന്നയാൾ താമസിക്കാൻ വരുമോ എന്നീ കാര്യങ്ങൾ നൽകണം.

   Also Read- PWD Rest House | പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് കേരളപ്പിറവി ദിനം മുതൽ

   10. താമസിക്കാൻ എത്തുന്ന ഓരോ വ്യക്തിയുടെയും വിശദാംശങ്ങൾ(പേര്, വയസ്, അപേക്ഷിക്കുന്നയാളുമായുള്ള ബന്ധം, മേൽവിലാസം, ഐഡി കാർഡ്) നൽകി ബുക്ക് ചെയ്യാം. ഐഡി കാർഡ് അപ്ലോഡ് ചെയ്തു നൽകുകയും വേണം.

   11. ഓൺലൈനായും റെസ്റ്റ് ഹൌസിൽ നേരിട്ടും പണം അടയ്ക്കാനുള്ള ഓപ്ഷനുണ്ട്.

   ബുക്ക് ചെയ്തതിന്‍റെ സ്ഥിതിവിവരം അറിയാനും, പ്രിന്‍റ് എടുക്കാനും ഓപ്ഷനുണ്ട്. അതുപോലെ ബുക്കിങ് ക്യാൻസൽ ചെയ്യാനും സാധിക്കും.

   വിവിധ റെസ്റ്റ് ഹൌസുകളിൽ നോൺ എസി മുറികൾക്ക് 400 മുതൽ 600 രൂപ വരെയും, എസി മുറികൾക്ക് 750 മുതൽ 1000 രൂപ വരെയും എസി സ്യൂട്ടുകൾക്ക് 1000 മുതൽ 1500 രൂപ വരെയുമാണ് നിരക്കുകൾ.
   Published by:Anuraj GR
   First published:
   )}