നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Christmas 2021 | കോവിഡ് കാലത്തെ ക്രിസ്മസ്; സുരക്ഷാ മുൻകരുതലുകളോടെ എങ്ങനെ ക്രിസ്മസ് ആഘോഷിക്കാം?

  Christmas 2021 | കോവിഡ് കാലത്തെ ക്രിസ്മസ്; സുരക്ഷാ മുൻകരുതലുകളോടെ എങ്ങനെ ക്രിസ്മസ് ആഘോഷിക്കാം?

  കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷിക്കാന്‍ ചില വഴികള്‍ ഇതാ

  Image: Shutterstock

  Image: Shutterstock

  • Share this:
   ലോകമെമ്പാടുമുള്ളവർ ക്രിസ്മസ് (Christmas) ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് മഹാമാരിക്കിടയിലും (Covid Pandemic) ആളുകളെ ആവേശഭരിതരാകാന്‍ ക്രിസ്മസിന് കഴിയുന്നു. നമുക്കിടയിൽ 'നോർമൽ' എന്നതിന് ഉണ്ടായിരുന്ന നിർവചനങ്ങളെ തിരുത്തിക്കുറിച്ചാണ് ഈ മഹാമാരി കടന്നുപോയത്. പുതിയ സാധാരണത്വങ്ങളുടെ (New Normal) ലോകത്ത്, ഏത് ഉത്സവത്തിലും ഒത്തുചേരലുകളിലും സാമൂഹികമായ കൂട്ടായ്മകളിലും സുരക്ഷാ മുന്‍കരുതലുകൾപ്രധാന മുന്‍ഗണനയായി മാറിയിരിക്കുന്നു. ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും വേളയാണ്. കൊവിഡ് 19 ന്റെ (Covid 19) കുറിച്ച് അനാവശ്യമായി ചിന്തിച്ച് ആഘോഷത്തിന്റെ ആവേശം കെടുത്തേണ്ടതില്ല, പകരം ഈ വേളയെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ വേണ്ട തയ്യാറെടുപ്പുകൾ നടത്തുക.

   കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷിക്കാന്‍ ചില വഴികള്‍ ഇതാ:

   കുക്കി സ്വാപ്പ് (Cookie Swap)
   ക്രിസ്മസ്വേളയിൽ നിങ്ങളുടെ ക്രിസ്മസ് ആവേശം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗം സാമൂഹികമായി അകലം പാലിച്ചുകൊണ്ട് മധുരപലഹാരങ്ങള്‍ കൈമാറുക എന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെയോ അയല്‍ക്കാരുടെയോ കുടുംബാംഗങ്ങളുടെയോ വാതില്‍പ്പടിയില്‍ മധുരപലഹാരങ്ങളോ കുക്കികളോ കൊണ്ടുപോയി വെയ്ക്കുക. ഇത് അവരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാകാന്‍ സഹായിക്കും. അപ്പോൾ അവരും ഇതേ രീതിയിൽ നിങ്ങൾക്കും മധുരപലഹാരങ്ങൾ കൈമാറും. ഈ ക്രിസ്മസിന് വൈവിധ്യമാര്‍ന്ന മധുരപലഹാരങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച മാര്‍ഗമാണിത്.

   സീക്രട്ട് സാന്ത (Secret Santa)
   ക്രിസ്മസ് സമയത്ത് സര്‍പ്രൈസ് സമ്മാനങ്ങള്‍ കൈമാറുന്നത് പോലെ രസകരമായ മറ്റൊരു കാര്യമില്ല. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അറിയാതെ അവരുടെ സാന്ത ആയി സമ്മാനങ്ങൾ നൽകാം. കൂടാതെ ഓണ്‍ലൈന്‍ സീക്രട്ട് സാന്താ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യുക.

   വീട്ടില്‍ ക്രിസ്മസ് പാര്‍ട്ടി നടത്തുക
   നിങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു ചെറിയ ക്രിസ്മസ് ആഘോഷം നടത്തുക. ഇതിനായി, നിങ്ങളുടെ പ്രദേശത്തെ കോവിഡ് ബാധയുടെ നിരക്ക് കണ്ടെത്തുക. അതിഥികളെ മാസ്‌ക് ധരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന കുറിപ്പുകള്‍ പങ്കുവെയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകി അണുവിമുക്തമാക്കുക. നിങ്ങളുടെ പാര്‍ട്ടിയില്‍ അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തുക. വായുസഞ്ചാരത്തിനായി ജനലുകള്‍ തുറന്നിടുക. സാധ്യമെങ്കില്‍, നിങ്ങളുടെ വീടിന്റെ ടെറസ് ഗാര്‍ഡന്‍, പുല്‍ത്തകിടി, വീടിന്റെ മുറ്റം എന്നിവ പോലുള്ളതുറസായസ്ഥലത്ത് പാര്‍ട്ടി നടത്തുക.

   വെര്‍ച്വല്‍ പാര്‍ട്ടി
   ഒരു വെര്‍ച്വല്‍ പാര്‍ട്ടി സംഘടിപ്പിച്ച് പ്രിയപ്പെട്ടവരോടൊപ്പം വീഡിയോ കോളുകള്‍ വഴി ക്രിസ്മസ് ആഘോഷിക്കാം. വീട്ടില്‍ സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാം. സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിനിടെ ഭക്ഷണം കഴിക്കുകയും ചെയ്യാം.

   ക്രിസ്മസ് ട്രീ അലങ്കരിക്കുക
   കരകൗശല വസ്തുക്കളും, സമ്മാനങ്ങളും ലൈറ്റുകളും ഉപയോഗിച്ച് നിങ്ങളുടെ വീടും ക്രിസ്മസ് ട്രീയും അലങ്കരിക്കുക. കുടുംബത്തോടൊപ്പം ഒരു നല്ല സിനിമ കാണുക.
   Published by:Jayesh Krishnan
   First published: