നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Navratri Durga Puja | കോവിഡ് കാലത്തെ ആഘോഷങ്ങൾ: നവരാത്രിയും ദുര്‍ഗാ പൂജയും എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം

  Navratri Durga Puja | കോവിഡ് കാലത്തെ ആഘോഷങ്ങൾ: നവരാത്രിയും ദുര്‍ഗാ പൂജയും എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം

  സുരക്ഷിതമായി എങ്ങനെ ഈ ഉത്സവകാലം ആഘോഷമാക്കാം എന്ന് നോക്കാം

  സുരക്ഷിതമായി എങ്ങനെ ഈ ഉത്സവകാലം ആഘോഷമാക്കാം എന്ന് നോക്കാം

  സുരക്ഷിതമായി എങ്ങനെ ഈ ഉത്സവകാലം ആഘോഷമാക്കാം എന്ന് നോക്കാം

  • Share this:
   ഇന്ത്യ കോവിഡ്-19 മഹാമാരിയുമായുള്ള യുദ്ധം ആരംഭിച്ച് രണ്ടു വർഷം പിന്നിടുകയാണ്. എങ്കിലും കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണികളെ നമ്മൾ പൂർണമായി മറികടന്നു എന്ന് ഇതുവരെ പറയാറായിട്ടില്ല. രാജ്യത്ത് വിവിധ ഉത്സവങ്ങൾ അരങ്ങേറുന്ന ഈ സാഹചര്യത്തിൽ നാം കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഈ ഉത്സവകാലത്ത് ആദ്യം കടന്നുവരുന്നത് 9 രാത്രികളും 10 പകലുകളും തുടർച്ചയായി ആഘോഷിക്കുന്ന, ദസറയുള്‍പ്പെടുന്ന നവരാത്രിയാണ്. സുരക്ഷിതമായി എങ്ങനെ ഈ ഉത്സവകാലം ആഘോഷമാക്കാം എന്ന് നമുക്ക് നോക്കാം.

   മറക്കരുത് മാസ്‌കിനെ!

   സംശയമന്യേ, ഈ പട്ടികയില്‍ ആദ്യസ്ഥാനം മാസ്‌കിനാണ്. നിങ്ങള്‍ പോകുന്നിടത്തെല്ലാം മൊബൈല്‍ ഫോണ്‍ മറക്കാതെ കൊണ്ടു പോകുന്നത് പോലെതന്നെ മാസ്‌കും മറക്കാതെ കൂടെ കൊണ്ടു പോകേണ്ടതാണ്. കൂടെ കൊണ്ടു നടന്നാല്‍ മാത്രം പോര ഇത് കൃത്യമായി ഉപയോഗിക്കുകയും വേണം. നമ്മളിൽ പലരും കോവിഡ് പ്രതിരോധ മരുന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. എന്നാല്‍ കരുതലില്‍ ഉപേക്ഷ കാണിക്കാന്‍ ഇതൊരു കാരണമാകരുത്. നാമെല്ലാവരും എപ്പോള്‍ വേണമെങ്കിലും കൊറോണാ വൈറസിന്റെ വാഹകരായേക്കാം. അതായത്, നമുക്ക് രോഗം വന്നില്ലെങ്കിലും മറ്റൊരാളിലേക്ക് കോവിഡ് പകരാന്‍ നമ്മൾ കാരണമായേക്കാം. അതിനാല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

   ഉത്സവത്തിന്റെ ആവേശം കെടാതെ സൂക്ഷിക്കുക

   ആഘോഷങ്ങളെയെല്ലാം വലിയ ആവേശത്തോടെയാണ് നമ്മൾ വരവേൽക്കാറുള്ളത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുമ്പ് ആഘോഷിച്ചിരുന്നത് പോലെ പല ഉത്സവങ്ങളും ഗംഭീരമാക്കാന്‍ സാധിക്കുന്നില്ല എന്ന സങ്കടം പലർക്കുമുണ്ട്. എന്നാൽ, ചെറുതായെങ്കിലും ഇത് തരണം ചെയ്യാന്‍ ഒരു സൂത്രവിദ്യയുണ്ട്. എന്തായിരിക്കുമത്? വസ്ത്രങ്ങള്‍ തന്നെ! വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ക്ക് ഉത്സവപ്രതീതി നല്‍കാനുള്ള കഴിവുണ്ട്. അതിനാല്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ്, മാസ്‌ക് ധരിച്ച്, സാമൂഹ്യ അകലവും പാലിച്ച് നവരാത്രി ആഘോഷിക്കൂ.

   നിങ്ങളുടെ ഹൃദയം വീടിനൊപ്പം ചേർത്തുവെയ്ക്കുക

   മഹാമാരി പഠിപ്പിച്ച പല പാഠങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് വീടിന്റെ പ്രാധാന്യത്തെ സംബന്ധിച്ചുള്ളതാണ്. വീടിന്റെ പ്രാധാന്യം എത്രത്തോളമാണന്നാണ് കോവിഡ് 19 നമുക്ക് കാണിച്ചുതന്നു. അതിനാല്‍, നവരാത്രി ആഘോഷത്തിനായി വീടിന് പുറത്തു പോകുക എന്നത് ഏറ്റവും ഒടുവിൽ മാത്രം പരിഗണിക്കുക. മധുര പലഹാരങ്ങള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കൂ. അത് പോലെ ഭജനകളും മറ്റും അതിഥികളെക്കൂടാതെ കുടുംബാംഗങ്ങളുമൊത്ത് നിര്‍വ്വഹിക്കുക. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ച് ആഘോഷ വേളകളില്‍. എന്നാല്‍ ഈ ബുദ്ധിമുട്ട് ഓണ്‍ലൈൻ സംവിധാനങ്ങളിലൂടെ നമുക്ക് പരിഹരിക്കാം എന്ന് മനസിലാക്കുക. ഒത്തു ചേരലുകള്‍ ഓണ്‍ലൈന്‍ ആക്കൂ.

   ആശംസകള്‍ക്ക് വേണ്ടത് മാധ്യമങ്ങൾ ആണ്, കൂടിക്കാഴ്ചകളല്ല

   ആശംസകളില്ലാതെ ഒരു ആഘോഷങ്ങളും കടന്നു പോവില്ല. ആഘോഷ കാലത്ത് പരസ്പരം ആശംസകള്‍ കൈമാറുക എന്നത് സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശമാണ് നൽകുന്നത്. എന്നാൽ, ആശംസകള്‍ അറിയിക്കുന്നതിനായി നാം നേരിട്ട് തന്നെ പോകണം എന്ന് നിർബന്ധമില്ല. സന്ദേശങ്ങള്‍ കൈമാറിയും, ഫോണ്‍ വിളികളിലൂടെയും നിങ്ങള്‍ക്ക് നിങ്ങളുടെ ഊഷ്മളമായ സ്‌നേഹവും സൗഹാര്‍ദ്ദവും കരുതലും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിക്കും. കൂടാതെ സൂം, ഗൂഗിള്‍ മീറ്റ്, തുടങ്ങിയ നവമാധ്യമങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഓൺലൈൻ കൂടിക്കാഴ്ചകളും നടത്താവുന്നതാണ്. ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നൽകാൻ ശ്രമിക്കൂ. മാനവ നന്മയ്ക്കായി സാമൂഹ്യ അകലം പാലിക്കൂ.
   Published by:user_57
   First published:
   )}