നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Christmas 2021 | ക്രിസ്മസ് ആഘോഷങ്ങൾക്കായി വീട് എങ്ങനെ മനോഹരമായി അലങ്കരിക്കാം?

  Christmas 2021 | ക്രിസ്മസ് ആഘോഷങ്ങൾക്കായി വീട് എങ്ങനെ മനോഹരമായി അലങ്കരിക്കാം?

  ഈ ക്രിസ്മസിന് നിങ്ങളുടെ വീട് എങ്ങനെ മനോഹരമായി അലങ്കരിക്കാമെന്ന് നോക്കാം

  Xmas

  Xmas

  • Share this:
   ലോകമെമ്പാടും ക്രിസ്ത്മസ് ആഘോഷങ്ങളുടെ (Christmas Celebrations) നിറവിലാണ്. ആഘോഷങ്ങൾ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് അലങ്കാരങ്ങൾ (Decoration). അലങ്കാരങ്ങൾ ആഘോഷങ്ങൾക്ക് പുതുമ പകരുന്നു. ക്രിസ്മസ് പോലുള്ള ആഘോഷ വേളകളിൽ പലരും വീടുകൾക്കും ചില മേക്ക് ഓവറുകൾ നടത്താറുണ്ട്. ഈ ക്രിസ്മസിന് നിങ്ങളുടെ വീട് എങ്ങനെ മനോഹരമായി അലങ്കരിക്കാമെന്ന് നോക്കാം.

   ക്രിസ്മസ് ട്രീ
   ഫിർ അല്ലെങ്കിൽ പൈൻ മരങ്ങളാണ് പരമ്പരാഗതമായി ക്രിസ്മസ് ട്രീ ആയി ഉപയോഗിക്കുന്നത്. ഗിഫ്റ്റ് ഷോപ്പുകളിൽ നിന്ന് കൃത്രിമ മരങ്ങൾ വാങ്ങാനും ലഭിക്കും. എന്നാൽ യഥാർത്ഥ പൈൻ മരങ്ങളുടെ ഭംഗി ഇതിന് ഉണ്ടാകണമെന്നില്ല. ക്രിസ്മസ് ട്രീകൾ അലങ്കാര വസ്തുക്കളായ ചെറിയ പന്തുകൾ, ചെറിയ ഗിഫ്റ്റ് ബോക്സുകൾ, റിബണുകൾ, മണികൾ, നക്ഷത്രങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാം. മരങ്ങൾ എൽഇഡി ബൾബുകൾ കൊണ്ട് ചുറ്റിയും മനോഹരമാക്കാം.

   ടിൻസൽ മാലകൾ
   നേർത്ത ഫോയിൽ സ്ട്രിപ്പുകൾ കൊണ്ടുണ്ടാക്കുന്ന മാല പോലുള്ള അലങ്കാര വസ്തുവാണ് ടിൻസലുകൾ. ക്രിസ്മസ് അലങ്കാരങ്ങളിലെ പ്രധാന വസ്തുവാണിത്. വീടും ക്രിസ്മസ് ട്രീയും കൂടുതൽ തിളക്കമുള്ളതാക്കാൻ ഇവ ഉപയോഗിക്കാം. മെറ്റാലിക് ഫിനിഷുള്ള പിവിസി ഉപയോഗിച്ചാണ് ടിൻസലുകൾ നിർമ്മിക്കുന്നത്. പല നിറങ്ങളിലുള്ള ടിൻസൽ മാലകൾ വിപണിയിൽ ലഭ്യമാണ്.

   ക്രിസ്മസ് റീത്ത്
   വിദേശ രാജ്യങ്ങളിലെയും മറ്റും ക്രിസ്മസ് അലങ്കാരങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്രിസ്മസ് റീത്തുകൾ. എവർക്രീൻ ചെടിയുടെ ഇലകളും മറ്റ് പൂക്കളും കൊണ്ട് വൃത്താകൃതിയിലാണ് റീത്ത് ഉണ്ടാക്കുന്നത്. റീത്തുകൾ സാധാരണയായി വാതിലുകളിലും ജനലുകളിലും മറ്റുമാണ് തൂക്കിയിടുന്നത്.

   ക്രിസ്മസ് സ്റ്റോക്കിംഗ്സ്
   സാന്താക്ലോസ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ കൊണ്ട് നിറയ്ക്കുമെന്ന പ്രതീക്ഷയിൽ ഒഴിഞ്ഞ ബാഗുകൾ വീടുകളിൽ തൂക്കിയിടാറുണ്ട്. ഇത്തരം അലങ്കാരങ്ങൾ വിദേശ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. വർണ്ണാഭമായ ക്രിസ്മസ് സ്റ്റോക്കിംഗുകൾ കുട്ടികളുടെ മുറികളിലും വാതിലുകൾക്ക് പുറത്തും ജനാലകളിലും മറ്റും തൂക്കിയിടാം.

   ക്രിസ്മസ് ലൈറ്റുകൾ
   ക്രിസ്മസ് ലൈറ്റുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്ന അലങ്കാര വസ്തുവാണ്. എൽഇഡി ലൈറ്റുകൾ, നക്ഷത്രങ്ങൾ എന്നിങ്ങനെ മിന്നിത്തിളങ്ങുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഇവ കൊണ്ട് വീട് മനോഹരമായി അലങ്കരിക്കാം. ഗ്ലാസ് പാത്രങ്ങൾക്കുള്ളിൽ ലൈറ്റ് തെളിച്ച് സ്റ്റെപ്പുകളിലും മറ്റും സ്ഥാപിക്കാം. ബാൽക്കണിയിലും മറ്റും നക്ഷത്രങ്ങൾ തൂക്കിയും മനോഹരമാക്കാം.

   സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. സ്കൂൾ അടച്ചതോടെ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ വരവേൽക്കാനൊരുങ്ങുകയാണ് കുട്ടികളും. ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിൽ പാതിര കുര്‍ബാനകളും നടക്കും.

   Summary: There are ways and ways to decorate your home for a Christmas day. Let's have a look at some of the best options
   Published by:Meera Manu
   First published:
   )}