• HOME
  • »
  • NEWS
  • »
  • life
  • »
  • കാന്‍സറിന് കാരണമാകുന്ന റോഡോമിൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് നിറത്തിനായി; എങ്ങനെ കണ്ടെത്താം

കാന്‍സറിന് കാരണമാകുന്ന റോഡോമിൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് നിറത്തിനായി; എങ്ങനെ കണ്ടെത്താം

ഭക്ഷ്യവസ്തുക്കൾക്ക് നിറം ലഭിക്കാൻ വേണ്ടിയാണ് മാരക രാസവസ്തുവായ റോഡോമിൻ ചേർക്കുന്നത്. പഞ്ഞി മിഠായിയിൽ മാത്രമല്ല, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളിലും റോഡോമിൻ ചേർക്കാറുണ്ട്.

  • Share this:

    കഴിഞ്ഞ ദിവസം കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയിരുന്നു. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾക്ക് നിറം ലഭിക്കാൻ വേണ്ടിയാണ് മാരക രാസവസ്തുവായ റോഡോമിൻ ചേർക്കുന്നത്. പഞ്ഞി മിഠായിയിൽ മാത്രമല്ല, മധുരക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളിലും റോഡോമിൻ ചേർക്കാറുണ്ട്.

    എന്താണ് റോഡാമിൻ?

    കടലാസിനും മഷിയ്ക്കുമൊക്കെ നിറം നൽകാൻ വ്യാവസയാികയമായി ഉപയോഗിക്കുന്ന ഒരു തരം രാസവസ്തുവാണ് റോഡോമിൻ. എന്നാൽ തുണികൾക്ക് ചായം പൂശാൻ ഇത് ഉപയോഗിക്കാനാകില്ല. ഭക്ഷ്യവസ്തുക്കൾക്ക് നിറം നൽകാൻ അനധികൃതമായി റോഡോമിൻ ഉപയോഗിക്കുന്നുണ്ട്. വിഷാംശമുള്ളതിനാൽ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

    എന്താണ് റോഡാമിൻ മായം ചേർക്കൽ?

    കടലാസിനും മഷിക്കും നിറം നൽകാൻ റോഡോമിൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ലോകത്ത് ഒരിടത്തും ഭക്ഷണത്തിൽ ഇത് ചേർക്കാൻ അനുവാദമില്ല. ഇത് പൊടി രൂപത്തിൽ പച്ചയായി കാണപ്പെടുന്നുണ്ടെങ്കിലും, വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ വ്യക്തമായ ഫ്ലൂറസെന്റ് പിങ്ക് നിറമാകും. അനുവദനീയമായ ഫുഡ് കളർ അല്ലാത്തതിനാൽ ഒരു കാരണവശാലും ഇത് ഭക്ഷണത്തിൽ ചേർക്കാൻ പാടില്ല.

    എങ്ങനെ കണ്ടെത്താം?

    ഭക്ഷ്യവസ്തുക്കളിലും പച്ചക്കറികളിലും റോഡോമിൻ ചേർത്തിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടെത്താമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യക്തമാക്കിയിട്ടുണ്ട്.

    -വെളളത്തിലോ സസ്യ എണ്ണയിലോ മുക്കിയ ഉരുട്ടിയ പഞ്ഞി കഷ്ണം എടുക്കുക
    -ഒരു മധുരക്കിഴങ്ങ് എടുക്കുക
    -ശേഷം മധുരക്കിഴങ്ങിന്റെ പുറംഭാഗം പഞ്ഞികഷ്ണം ഉപയോഗിച്ച് ഉരച്ചുനോക്കുക
    -മായം കലരാത്ത മധുരക്കിഴങ്ങിൽ പുരട്ടുമ്പോൾ പഞ്ഞിയുടെ നിറം മാറുന്നില്ല
    -റോഡോമിൻ കലർത്തിയ മധുരക്കിഴങ്ങ് ആണെങ്കിൽ പുരട്ടിയ പഞ്ഞി ചുവപ്പ് കലർന്ന വയലറ്റായി മാറുന്നു

    Published by:Anuraj GR
    First published: