നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പുരുഷൻമാരിലെ സ്തനവളർച്ച എങ്ങനെ തടയാം? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

  പുരുഷൻമാരിലെ സ്തനവളർച്ച എങ്ങനെ തടയാം? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

  ഭക്ഷണശീലത്തിൽ ചില മാറ്റങ്ങൾ വരുത്തി പുരുഷൻമാരിലെ സ്തനവളർച്ച ഒഴിവാക്കാം. അതിന് ഇവിടെ പറയുന്ന ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിച്ചാൽ മതി...

  Gynecomastia

  Gynecomastia

  • Share this:
   ആരോഗ്യം നിലനിർത്താനും പേശീബലം വർദ്ധിപ്പിക്കാനും മിക്ക പുരുഷൻമാരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്, പ്രത്യേകിച്ചും ചെറുപ്പക്കാർ. ഇതിനായി അവർ ജിമ്മുകളിൽ ഉൾപ്പടെ പോയി വ്യായാമം ചെയ്യുകയും, നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാൽ ചിലരിലെങ്കിലും എത്രയൊക്കെ വ്യായാമം ചെയ്താലും ചില ആരോഗ്യപ്രശ്നങ്ങൾ പ്രകടമാകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, അമിതമായ സ്തനവളർച്ച. ചിലരിൽ കാണപ്പെടുന്ന ഈ സ്തനവളർച്ച ഗൈനക്കോമാസ്റ്റിയ എന്ന തരം മെഡിക്കൽ അവസ്ഥയാണ്. സാധാരണയായി ഉയർന്ന അളവിലുള്ള ഈസ്ട്രജനും കുറഞ്ഞ അളവിലുള്ള ടെസ്റ്റോസ്റ്റിറോണുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

   എന്നാൽ പുരുഷൻമാരെ സംബന്ധിച്ച് ലജ്ജാകരമായ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. ഗുരുതരമായ അവസ്ഥയല്ല, പക്ഷേ ചിലരിൽ സ്തനങ്ങൾക്കു ആർദ്രതയ്ക്കും വേദനയുണ്ടാക്കാം. വളരെ കുറച്ചു പേരിൽ ഇത് അമിതമായി വളരുകയും പൊതുസമൂഹത്തിൽ ഇടപെടാൻ കഴിയാത്ത മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ചില ആരോഗ്യ അവസ്ഥകൾ, മരുന്നുകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയും ഈ പ്രശ്നത്തിന് കാരണമായേക്കാം. ഗൈനക്കോമാസ്റ്റിയ സാധാരണയായി കൌമാരത്തിലും പ്രായമായവരിലും കാണപ്പെടുന്നു. പലപ്പോഴും അത്ര ഭയപ്പെടേണ്ട പ്രശ്നമല്ല, ചിലരിൽ ഇത് തനിയെ മാറിപ്പോകുകയും ചെയ്യുന്നു. എന്നാൽ അപൂർവ്വമായി ചിലരിൽ വൈദ്യസഹായമോ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം. ഭക്ഷണശീലത്തിൽ ചില മാറ്റങ്ങൾ വരുത്തിയാലും ഈ പ്രശ്നം പരിഹരിക്കാം. ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ, നിങ്ങൾക്ക് ഗൈനക്കോമാസ്റ്റിയ തടയാൻ കഴിഞ്ഞേക്കും. അത്തരം കുറച്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

   Also Read- Egg | ഒരാൾക്ക് ദിവസവും എത്ര മുട്ട കഴിക്കാം? മുട്ടയുടെ ഗുണങ്ങൾ അറിയാം

   പയർ- ഈസ്ട്രജൻ എന്ന ഹോർമോണിനെ അനുകരിക്കുന്ന പ്ലാസ്റ്റിക് സോഫ്റ്റ്നറുകളായ ഫത്താലേറ്റുകൾ പയർ വർഗങ്ങളിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്ന പുരുഷൻമാരിൽ അമിതമായ സ്തന വളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

   ചൂര മത്സ്യം- പാകം ചെയ്ത ചൂര മീനിൽ 100 ​​ഗ്രാമിൽ 29.21 ഗ്രാം പ്രോട്ടീനും 184 കലോറിയും അടങ്ങിയിരിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഈ സമുദ്രജല മത്സ്യം, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും. എന്നാൽ ഇത് ഗൈക്കോമാസ്റ്റിയ എന്ന ആരോഗ്യപ്രശ്നത്തിന് കാരണമായേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

   Also Read- Weight Loss | ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ഇവ കഴിക്കാൻ പാടില്ല

   ചെമ്മീൻ- ഇവയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ എൻഡോക്രൈൻ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഗൈനക്കോമാസ്റ്റിയയുടെ വികാസത്തിന് കാരണമാവുകയും ചെയ്യും.

   പ്രമേഹം ഉള്ളവർ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണോ?

   സംസ്ക്കരിച്ച മാംസാഹാരം- സംസ്കരിച്ച മാംസം മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന റാപ്പുകൾ സാധാരണയായി പോളി വിനൈൽ ക്ലോറൈഡ് (പിവിസി) ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് ഹോർമോൺ വ്യതിയാനത്തിന് കാരണമാകുകയും, തുടർന്ന് ഗൈനക്കോമാസ്റ്റിയയും അമിതമായ സ്തനവളർച്ച ഉണ്ടാകുന്നതിന് കാരണമായേക്കാം.
   Published by:Anuraj GR
   First published:
   )}