• HOME
 • »
 • NEWS
 • »
 • life
 • »
 • വാർദ്ധക്യത്തിലുള്ളവരെ എങ്ങനെ സഹായിക്കാം, എങ്ങനെ ആദരിക്കാം? ഇതാ കുറച്ചു വഴികൾ

വാർദ്ധക്യത്തിലുള്ളവരെ എങ്ങനെ സഹായിക്കാം, എങ്ങനെ ആദരിക്കാം? ഇതാ കുറച്ചു വഴികൾ

വാർദ്ധക്യത്തിലുള്ള ആളുകൾക്ക് ജീവിതം കൂടുതൽ ആനന്ദകരമാക്കാനും അവരുടെ വിശ്രമകാലം കൂടുതൽ അന്തസ്സോടെ ജീവിക്കാനും ചെയ്യാൻ കഴിയുന്ന 9 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

HDFC Life

HDFC Life

 • Share this:
  അവർ പറയുന്നില്ലെന്നേയുള്ളു, കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർദ്ധക്യത്തിലുള്ള നമ്മുടെ പ്രിയപ്പെട്ടവർ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ കാര്യങ്ങളൊക്കെ വീണ്ടും പഴയപടിയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോൾ അവരുടെ റിട്ടയർമെന്‍റ് ജീവിതം ആനന്ദകരമാണെന്ന് ഉറപ്പാക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാം. അവർ ദീർഘനാളായി ആഗ്രഹിക്കുന്ന എന്തെങ്കിലും സാധിപ്പിക്കാൻ ഒരു പാഷൻ പ്രോജക്റ്റിൽ അവരെ ഒപ്പം കൂട്ടുന്നത് നല്ലൊരു ആശയമല്ലേ? വാർദ്ധക്യത്തിലുള്ള ആളുകൾക്ക് ജീവിതം കൂടുതൽ ആനന്ദകരമാക്കാനും അവരുടെ വിശ്രമകാലം കൂടുതൽ അന്തസ്സോടെ ജീവിക്കാനും ചെയ്യാൻ കഴിയുന്ന 9 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

  1 – ഓർഗാനിക് ഗാർഡനിംഗ്

  നമ്മുടെയെല്ലാം ഉള്ളിൽ കർഷകരുണ്ടെന്നാണല്ലോ പറയുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, നമ്മെ സമൂഹം എന്ന നിലയിൽ ഒന്നിച്ചു ചേർത്ത ഘടകമാണ് കൃഷി. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരികയും കൂടുതൽ വെജിറ്റേറിയൻ ഓപ്ഷനുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത്, പ്രായമായവരെ ഓർഗാനിക് കൃഷിക്കായി പ്രോത്സാഹിപ്പിക്കുന്നത് പലരീതിയിലും ഗുണം ചെയ്യും. അവരുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം വിളയിച്ചെടുക്കുമ്പോൾ അത് നൽകുന്ന സന്തോഷം അവരുടെയും അവർക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യത്തിൽ പ്രതിഫലിക്കും – ഇത് എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യം അല്ലെ.

  2 – അമച്വർ പൈലറ്റ്

  ഇതിനായി യഥാർത്ഥ കോക്ക്പിറ്റിൽ കേറണ്ട ആവശ്യമൊന്നുമില്ല. വെർച്വൽ സിമുലേഷൻസ് ആകാശത്തിലേതിന് തുല്യമായ അനുഭവങ്ങൾ നൽകുന്നവയാണ്. ഇതൊരു ഹോബിയാക്കിയാൽ അവർക്ക് പുതിയ ചിറകുകൾ നൽകുന്നതിന് തുല്യമാകും. പിരിമുറുക്കം കുറയ്ക്കാനും പുതിയൊരു കാര്യം പഠിക്കാനും ഇത് ഉപകരിക്കും.

  3 – ഫുഡ് ബ്ലോഗർ

  ബ്ലോഗറാകണമെങ്കിൽ ‘യുവ’ എന്ന ടാഗ് വേണമെന്ന് നിർബന്ധമൊന്നുമില്ല. പഴയ തലമുറ രഹസ്യ പാചകക്കൂട്ടുകളും പൊടിക്കൈകളുമൊക്കെ പങ്കുവെയ്ക്കുന്നത് ഇന്നത്തെ തലമുറയിലെ ആളുകൾ പോലും വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നൊരു കാര്യമാണ്. അതൊന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

  4 – റീഡിംഗ് ക്ലബുകൾ

  ജോലിയിലും മറ്റും തിരക്കിലായിരുന്നപ്പോൾ ചെയ്യാൻ പറ്റാതെ പോയ ഒന്ന് വായന ആയിരിക്കും. ലോകധനികരായ ബിൽ ഗെയ്റ്റ്സും എലോൺ മസ്ക്കും പോലും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നവരാണ്. ഒരു ബുക്ക് ക്ലബിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികൾ വായിക്കുന്നത് ആ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കുന്നതിന് തുല്യമാണ്.

  5 – ആർട്ട് ക്ലാസുകൾ

  നിറങ്ങൾക്ക് വലിയ സാന്ത്വനം ഏകാൻ കഴിയുമെന്ന് അറിയാമോ. ഈ നിറങ്ങൾ കലാസൃഷ്ടികളിലേക്ക് ചാലിക്കുമ്പോൾ അതിന്‍റെ സാന്ത്വന ശേഷി പതിൻമടങ്ങായി വർദ്ധിക്കും.

  6 – ആക്റ്റീവ് പഠനം/അദ്ധ്യാപനം

  പ്രായമായ ആളുകൾ ചെയ്യാൻ ആഗ്രഹിച്ചിട്ട് ചെയ്യാൻ കഴിയാതെ പോയ പല കാര്യങ്ങളും ഉണ്ടാകും. ചില കഴിവുകൾ സ്വായത്തമാക്കാൻ ശ്രമിച്ചിട്ട് സമയം കിട്ടാതെ പോയവരുമുണ്ടാകും. അത്തരക്കാർക്ക് അതിനുള്ള അവസരം ലഭിക്കുന്നത് സ്വപ്ന സാക്ഷാത്ക്കാരം കൂടിയാകും. ചിലർക്ക് അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനാകും താൽപ്പര്യം. അത്തരക്കാർക്ക് അതിനുള്ള സൌകര്യങ്ങൾ ചെയ്തുകൊടുക്കാവുന്നതാണ്.

  7 – സ്റ്റോക്ക് ട്രേഡിംഗ്

  ഇതൊരു ട്രിക്കി സംഗതിയാണെങ്കിലും, പ്രായമായ നമ്മുടെ ആളുകൾക്ക് പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരുപക്ഷെ നമ്മളെക്കാൾ നന്നായി അറിയാമായിരിക്കും. റിസ്ക്ക് എടുക്കാൻ താൽപ്പര്യമുള്ളവർക്ക് സ്റ്റോക്ക് ട്രേഡായിരിക്കും ഏറ്റവും ആധായകരമായ പെൻഷൻ ഐഡിയ.

  8 – ഓൺലൈൻ ഗെയ്മുകൾ

  ചിലർക്ക് ഗെയിം കളിക്കുന്നതൊക്കെ ഇഷ്ടമാണ്. അത്തരക്കാർക്ക് ഓൺലൈൻ ഗെയിമുകളും മറ്റും പരിചയപ്പെടുത്തി കൊടുക്കുക. പ്രായമായെന്ന് കരുതി കളിക്കാൻ പാടില്ല എന്നൊന്നുമില്ല. കളിക്കാനുള്ള സൌകര്ങ്ങൾ ചെയ്തുകൊടുക്കുക. ബാക്കി അവർ നോക്കിക്കൊള്ളും.

  9 – വളർത്തു മൃഗം

  പേരക്കുട്ടികൾ കഴിഞ്ഞാൽ പിന്നെ ഗ്രാൻഡ് പേരന്‍റ്സിന് സന്തോഷം നൽകുന്നൊരു സംഗതി വളർത്തു മൃഗങ്ങളായിരിക്കും. കൂടെ കളിക്കാനും ഓമനിക്കാനും ഒരു വളർത്തു മൃഗം ഉള്ളത് നല്ലതാണ്. ഇതൊന്ന് പരീക്ഷിച്ചു നോക്കു. വ്യത്യാസം ഉടൻ അറിയാം.
  ഈ ആക്റ്റിവിറ്റികൾക്ക് വേണ്ടി വരുന്ന ചെലവുകളെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, അതിനെ മാറ്റി നിർത്താൻ കാര്യക്ഷമമായൊരു ടൂളാണ് HDFC Life Pension Guaranteed Plan. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ റിട്ടയർമെന്‍റിന് ശേഷം ആക്റ്റീവ് ജീവിതശൈലി ആസ്വദിക്കാനാകുന്നുവെന്ന് ഉറപ്പാക്കാൻ ഡിസൈൻ ചെയ്തിരിക്കുന്നൊരു പെൻഷൻ പ്ലാനാണ് ഇത്. ആനുവിറ്റി പ്ലാനിൽ നിക്ഷേപിച്ച് സ്ഥിര വരുമാനം ഇത് ഉറപ്പാക്കുന്നു.  HDFC Life Pension Guaranteed Plan നിരവധി ആനുകൂല്യങ്ങളുള്ള ഒന്നാണ്. സിംഗിൾ അല്ലെങ്കിൽ ജോയിന്‍റ് ലൈഫ് അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇത് എടുക്കാനുള്ള ഓപ്ഷനുണ്ട്. ഒന്നിച്ചോ ഘട്ടം ഘട്ടമായോ ആനുവിലിറ്റി നേടാനുള്ള ഓപ്ഷനുണ്ട്. ടോപ് അപ്പിലൂടെ ആനുവിറ്റി പേഔട്ടുകൾ വർദ്ധിപ്പിക്കാനും മാസം തോറുമോ ത്രൈമാസത്തിലോ അർദ്ധവാർഷികമായോ വാർഷികമായോ ആനുവിറ്റി നേടാനുള്ള ഓപ്ഷനുകളും ഇതിലുണ്ട്.
  നിങ്ങളുടെ റിട്ടയർമെന്‍റ് ലൈഫ്സ്റ്റൈലിന്‍റെ നിയന്ത്രണം നിങ്ങളുടെ കൈപ്പിടിയിൽ തന്നെ ഒതുക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ ഈ പ്ലാനിന്‍റെ ഭാഗമാക്കി ഏതു പ്രായത്തിലും സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ അവരെ പ്രാപ്തരാക്കുക. HDFC Life Pension Guaranteed Plan സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം.
  Published by:Anuraj GR
  First published: